സ്വന്തം ലേഖകന്‍: രാഹുലിന്റെ ഐക്യു ഐസ്റ്റീനും സ്റ്റീഫന്‍ ഹോക്കിന്‍സിനും മേലെ, ബ്രിട്ടനിലെ ടിവി ഷോയില്‍ താരമായി ഇന്ത്യക്കാരനായ 12 കാരന്‍. ടിവി ഷോ മത്സരാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ 12 വയസുകാരന്‍ രാഹുലാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ബ്രിട്ടനിലെ ഏറ്റവും മിടുക്കനായ കുട്ടിയെ തിരഞ്ഞെടുക്കാനായി ചാനല്‍ ഫോര്‍ നടത്തുന്ന ചൈല്‍ഡ് ജീനിയസ് എന്ന പരിപാടിയിലാണ് രാഹുലിന്റെ അമ്പരിപ്പിക്കുന്ന പ്രകടനം. …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ബ്ലൂ വെയില്‍ കൊലയാളി ഗെയിം രണ്ടാമത്തെ ജീവനെടുത്തതായി സംശയം, കണ്ണൂരില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ബ്ലൂ വെയ്ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത ഐ.ടി.ഐ വിദ്യാര്‍ത്ഥിയായിരുന്ന സാവന്തിന്റെ അമ്മയാണ് മകന്‍ കൊലയാളി ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തിയത്. സാവന്ത് ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് സാവന്തിന്റെ അമ്മ ഒരു പ്രമുഖ ന്യൂസ് ചാനലിനോട് …
സ്വന്തം ലേഖകന്‍: ബലാത്സംഗം ചെയ്തയാള്‍ ഇരയായ സ്ത്രീയെ വിവാഹം കഴിക്കണമെന്ന വിവാദ നിയമം ലെബനന്‍ പിന്‍വലിക്കുന്നു. ലെബനന്‍ പാര്‍ലമെന്റ് ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. പാര്‍ലമെന്റ് കമ്മിറ്റി വോട്ടിലൂടെ പാസാക്കിയ നിര്‍ദ്ദേശം പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസായാല്‍ നിയമമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ദ്ദാന്റെയും ട്യൂണിഷ്യയ്ക്കും പിന്നാലെയാണ് …
സ്വന്തം ലേഖകന്‍: ഹിസ്ബുല്‍ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു, സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചു. പാകിസ്താന്‍ കേന്ദ്രമായി 1989ല്‍ രൂപവത്കരിച്ച ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമന്റെ് പ്രസ്താവനയില്‍ പറയുന്നു. സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചതു കൂടാതെ സംഘടനയുമായി പണമിടപാടുകള്‍ നടത്തുന്നതിന് യുഎസ് പൗരന്‍മാര്‍ക്ക് വിലക്ക് …
സ്വന്തം ലേഖകന്‍: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ചോര്‍ത്തുന്നതായി ആശങ്ക, പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്. വിപണിയില്‍ വന്‍ പ്രചാരമുള്ള വിവോ, ഒപ്പൊ, ഷവോമി, ജിയോണി എന്നിവ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. സുരക്ഷാ ചട്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ കമ്പനികള്‍ ഓഗസ്റ്റ് …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന വിമര്‍ശനവുമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, പശു സംരക്ഷകര്‍ക്കെതിരെയും പരാമര്‍ശം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചിരിക്കുകയാണ്. അക്രമങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 29 സംസ്ഥാനങ്ങളില്‍ …
സ്വന്തം ലേഖകന്‍: ലണ്ടന്റെ സ്വന്തം ബിഗ് ബെന്‍ ഇനി നാലു വര്‍ഷത്തേയ്ക്ക് മിണ്ടില്ല, വിനോദ സഞ്ചാരികള്‍ക്ക് നിരാശ. ഓരോ മണിക്കൂറിലും മണിനാദം പുറപ്പെടുവിക്കുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ബെല്‍ നീണ്ട നാലു വര്‍ഷങ്ങള്‍ ഇനി ഈ മണിനാദം പുറപ്പെടുവിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് നാലു വര്‍ഷത്തേക്ക് …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കേള്‍ക്കുന്നത് ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍, വായിക്കുന്നത്… ‘ അറുപതാം പിറന്നാളിന്റെ തിളക്കത്തില്‍ ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍. മലയാളിയുടെ വാര്‍ത്തശീലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ക്ക് കഴിഞ്ഞ ദിവസം 60 വയസു തികഞ്ഞു. ഇന്റര്‍നെറ്റിന്റെ അതിവേഗ ലോകം സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളി വാര്‍ത്തകള്‍ക്കായി ചെവി കൂര്‍പ്പിച്ചത് …
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പ്രസിഡന്റ് പദവിക്കായുള്ള കസേര കളി മുറുകുന്നു, രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രസിഡന്റ് മുഗാബെയുടെ ഭാര്യയും കളത്തില്‍. സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട് മുഗാബെയുടെ ഭാര്യ ഗ്രെയ്‌സ് മുഗാബെ നാട്ടില്‍ തിരിച്ചെത്തിയതോടെ അവര്‍ അടുത്ത പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ബലവച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗ്രെയ്‌സ് കഴിഞ്ഞ ദിവസമാണ് സിംബാബ്‌വെയില്‍ തിരിച്ചെത്തിയത്. റോബര്‍ട് മുഗാബെയുടെ പിന്‍ഗാമിയാകുമെന്നു കരുതുന്ന വൈസ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ഗുവാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി ഉത്തര കൊറിയ, ഗുവാം നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. പസഫിക് സമുദ്രത്തിലെ യു. എസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും സൈന്യത്തോട് ആക്രമണത്തിനു സജ്ജരാകാന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായും ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു …