1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2017

സ്വന്തം ലേഖകന്‍: കേരളത്തില്‍ ബ്ലൂ വെയില്‍ കൊലയാളി ഗെയിം രണ്ടാമത്തെ ജീവനെടുത്തതായി സംശയം, കണ്ണൂരില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ബ്ലൂ വെയ്ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത ഐ.ടി.ഐ വിദ്യാര്‍ത്ഥിയായിരുന്ന സാവന്തിന്റെ അമ്മയാണ് മകന്‍ കൊലയാളി ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തിയത്.

സാവന്ത് ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് സാവന്തിന്റെ അമ്മ ഒരു പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞു. കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ സാവന്തിന്റെ കുടുംബം കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി ഒറ്റയ്ക്ക് പുറത്തു പോകുമെന്നും മടങ്ങിയെത്തുന്നത് പുലര്‍ച്ചെയാണെന്നും പുസ്തകവും ബാഗും കടലിലേക്ക് വലിച്ചെറിഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു എന്നും മകനെ പലതവണ കൗണ്‍സിലിങ്ങിന് വിധേയനാക്കിയതായും സാവന്തിന്റെ മാതാപിതാക്കള്‍ പറയുന്നു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജ് എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ബ്ലൂവെയ്ല്‍ ഗെയിമിനെ തുടര്‍ന്നാണെന്ന് കഴിഞ്ഞ്ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

മനോജിന്റെ മാതാപിതാക്കളാണ് ഇത്തരമൊരു സംശയം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒറ്റക്ക് കടല്‍ കാണാന്‍ പോവുകയും ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുക, നീന്തലറിയാതെ പുഴയില്‍ ചാടുക, രാത്രിയില്‍ സെമിത്തേരിയില്‍ പോയിരിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ മനോജ് ചെയ്തിരുന്നതായാണ് മാതാപിതാക്കള്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.