സ്വന്തം ലേഖകൻ: കോവിഡിന്റെ മൂന്നാം വരവിൽ വിറങ്ങലിച്ച് പാരീസ്. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ പാരീസിൽ ഒരു മാസത്തോളം നീളുന്ന ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതിനൊപ്പം രാജ്യത്തെ മറ്റ് 15 പ്രദേശങ്ങളും വെള്ളിയാഴ്ച അർധരാത്രി മുതൽ ലോക്ഡൗൺ നടപടികൾക്ക് കീഴിലാകും. ഓരോ ദിനവും രോഗബാധ നിരക്ക് ഉയരുന്നത് ഫ്രാൻസിൽ കോവിഡ് മൂന്നാം തരംഗത്തിലേക്ക് സൂചന നൽകുന്നതായി പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും കുവൈത്തും സംയുക്ത കമ്മിഷൻ രൂപീകരിക്കും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും തമ്മിലുള്ള യോഗത്തിലാണു തീരുമാനം. ഉഭയകക്ഷി വിഷയങ്ങളിൽ കുവൈത്തിലും ഇന്ത്യയിലും മാറിമാറി ചേരുന്ന കമ്മീഷൻ യോഗങ്ങൾ ജോയിന്റ് കമ്മീഷൻ മീറ്റിങ് (ജെസിഎം) എന്ന പേരിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍ക്കു 2020-ല്‍ തൊഴില്‍ നഷ്ടപ്പെട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ചു നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ട്. തൊഴില്‍ മേഖലയില്‍ വിദേശ തൊഴിലാളികളുടെ വലിയ കുറവ് രേഖപ്പെടുത്തുന്നതായും 2020-ല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴില്‍ നഷ്ടമായ 1,40,000 വിദേശികള്‍ രാജ്യം വിട്ടതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 39 …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡിെൻറ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി. രോഗവ്യാപനം ഉയരാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അണ്ടർ സെക്രട്ടറി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി …
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ മാര്‍ച്ച് 21 മുതല്‍ 30 ശതമാനം വിദ്യാർഥികൾ മാത്രമേ ഹാജരാകാൻ പാടുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നിലവിൽ ഇത് 50 ശതമാനമാണ്. പുതിയ കോവിഡ്സാഹചര്യത്തിലാണ് ഹാജർനില 30 ശതമാനത്തിലേക്ക് കുറച്ചിരിക്കുന്നത്. മാർച്ച് 21 മുതൽ ആകെ വിദ്യാർഥികളുടെ 30 ശതമാനം മാത്രമേ സ്കൂളിൽ എത്താൻ പാടുള്ളൂ. ഓൺലൈൻ, നേരിട്ട് …
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർധന. അവസാന നിമിഷം ടിക്കറ്റെടുക്കുന്നവർക്ക് ഇരട്ടി വർധന. കഴിഞ്ഞ ആഴ്ച വരെ 350 ദിർഹത്തിന് കിട്ടിയിരുന്ന ടിക്കറ്റ് 750 ദിർഹം വരെയായി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് നിരക്ക് കൂടുതൽ. യുഎഇയിൽ വാർഷിക പരീക്ഷ കഴിഞ്ഞ് 3 ആഴ്ചത്തേക്കു സ്കൂൾ അടച്ചതും നിയമസഭ തിരഞ്ഞെടുപ്പും …
സ്വന്തം ലേഖകൻ: കോവിഡുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ കടുപ്പിച്ച് കര്‍ണാടക. നാളെമുതല്‍ സംസ്ഥാനത്ത് പ്രവേശിക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇന്ന് ഇളവ് നല്‍കുമെങ്കിലും നാളെ മുതല്‍ പരിശോധനകള്‍ കര്‍ക്കശമാക്കാനാണ് തീരുമാനം. കര്‍ണാകടത്തില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അനേകരെ തീരുമാനം ദോഷകരമായി മാറുമെന്നതിനാല്‍ നടപടി പ്രതിഷേധത്തിനും …
സ്വന്തം ലേഖകൻ: പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയ നടന്നതിനാല്‍ നിലവിലെ ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ചെക്ക് ബുക്ക്, ഐഎഫ് എസി കോഡും മാറുമെന്നും, 2021 മാര്‍ച്ച് 31 വരെയാണ് ഇവയുടെ കാലാവധിയെന്നും ബാങ്കുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കോവിഡ് കാലത്തു ഷീൽഡിങ്ങിലൂടെ ബ്രിട്ടീഷ് സർക്കാർ രക്ഷാകവചമൊരുക്കിയ 37 ലക്ഷം പേർ ഏപ്രിൽ ഒന്നു മുതൽ സാധാരണ ജീവിതത്തിലേക്കു മടങ്ങും. ഈ മാസം 31ന് രാജ്യത്തെ എല്ലാവരുടെയും ഷീൽഡിങ് കാലാവധി അവസാനിക്കുമെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി. ഇതുസംബന്ധിച്ച ലെറ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും ലഭിക്കും. ഏപ്രിൽ മുതൽ സാമൂഹിക അകലം പാലിച്ച് …