സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളം വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 7നാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലായിരുന്നു യാത്രാവിലക്കിന് മന്ത്രിസഭാ തീരുമാനം. വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിലെ ജീവനക്കാരും അടുത്ത ബന്ധുക്കളും തുടങ്ങിയവർക്ക് വിലക്ക് ബാധകമല്ല. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് റമസാന് …
സ്വന്തം ലേഖകൻ: ബഹ്റൈൻ ഓൺ അറൈവൽ വിസക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സൗദിയിലേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ഒമാനിൽ ക്വാറൻറീന് ശേഷം ബഹ്റൈനിലേക്ക് േപായി അവിടെനിന്ന് റോഡ് മാർഗം സൗദിയിലേക്ക് പോകുന്നതിനുള്ള വഴിയാണ് അടഞ്ഞത്.ഒമാനിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് ഉയർന്ന നിരക്കാണുള്ളത്. കുടുംബസമേതവും മറ്റും പോകുന്നവർക്ക് ബഹ്റൈനിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം പോകുന്നതായിരുന്നു ലാഭകരം. നിരവധി പേർ …
സ്വന്തം ലേഖകൻ: വരുന്നവരും പോകുന്നവരും യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മെഴുകുപ്രതിമയിൽ ഇടിക്കുന്നത് പതിവായതോടെ മ്യൂസിയത്തിൽനിന്ന് പ്രതിമ നീക്കം ചെയ്ത് അധികൃതർ. ടെക്സാസിലെ ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയത്തിലെ ട്രംപിന്‍റെ പ്രതിമയാണ് സ്റ്റോേറജ് മുറിയിലേക്ക് മാറ്റിയത്. യു.എസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മ്യൂസിയം സന്ദർശിക്കാനെത്തുന്നവർ ട്രംപിന്‍റെ പ്രതിമയെ ആക്രമിക്കുന്നത് പതിവായിരുന്നു. പ്രതിമയുടെ മുഖത്തേക്ക് ഇടിക്കുകയും …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിനും കൂടിക്കാഴ്ച നടത്തി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് ഓസ്റ്റിൻ ഇന്ത്യയിലെത്തിയത്. ആഗോള നന്മയ്ക്ക് വേണ്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ലോയ്ഡ് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും …
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. തുടർഭരണം മുന്നിൽ കണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും, വികസന പ്രവർത്തനങ്ങളും ജനക്ഷേമനടപടികളുമാണ് എൽഡിഎഫ് സർക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ മുന്നണിയായതിനാലാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാട് പ്രകടനപത്രികയിലില്ലാത്തതെന്നു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെയിൽ വാക്സിൻ ലഭ്യത കുറവാണെന്ന ആരോപണം സമ്മതിച്ച് ബോറിസ് ജോൺസൺ. എന്നാൽ ഈ പ്രതിസന്ധി കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അൺലോക്ക് റോഡ്മാപ്പിനെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. അടുത്ത മാസം വാക്സിൻ വിതരണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് എൻഎച്ച്എസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം ഡോസ് വാക്സിൻ വിതരണം ഇഴഞ്ഞു നീങ്ങുന്നതും …
സ്വന്തം ലേഖകൻ: ഓക്സഫഡ്- ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സാക്ഷ്യപ്പെടുത്തിയതോടെ വാക്‌സിന്‍ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ആസ്‌ട്രെസെനെക്ക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. വാക്‌സിൻ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്‌സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു. …
സ്വന്തം ലേഖകൻ: കാനഡ, മെക്സിക്കോ അതിർത്തിയിലെ യാത്രാ നിയന്ത്രണം ഏപ്രിൽ 21 വരെ നീട്ടിയതായി യുഎസ്. എന്നാൽ അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു രണ്ടാം തവണയാണു ബൈഡൻ ഭരണകൂടം യാത്രാ നിയന്ത്രണം നീട്ടി ഉത്തരവിടുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു രാജ്യങ്ങളും ചർച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു യുഎസ് …
സ്വന്തം ലേഖകൻ: വ്ലാഡിമിർ പുടിൻ ഒരു കൊലയാളിയാണെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നു ചാനൽ അഭിമുഖത്തിൽ മറുപടി നൽകിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി റഷ്യ. അമേരിക്കയുടെ പണ്ടത്തെയും ഇപ്പോഴത്തെയും എല്ലാ പ്രശ്നങ്ങളും ബൈഡന്റെ മറുപടിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണു റഷ്യൻ പ്രസിഡന്റ് പുടിൻ പ്രതികരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ‘സുഖം പ്രാപിക്കാൻ’ ആശംസിക്കുന്നെന്നും പറഞ്ഞു. യുഎസ് പ്രസിഡന്റ് …