1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ഒരു മലയാളി
ദുബായ് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ഒരു മലയാളി
സ്വന്തം ലേഖകന്‍: ദുബായ് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ഒരു മലയാളി. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായ് ബുര്‍ജ് ഖലിഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകളാണ് ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ ജോര്‍ജ് വി. നെരീപ്പറമ്പിലിന് സ്വന്തമായുള്ളത്. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായുള്ള സ്വകാര്യ വ്യക്തികളില്‍ ഒരാളാണ് ജോര്‍ജ്. 900 അപ്പാര്‍ട്ട്‌മെന്റുകളാണ് …
ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപിക്ക് ഭാര്യയുടെ പിന്തുണ
ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപിക്ക് ഭാര്യയുടെ പിന്തുണ
സ്വന്തം ലേഖകന്‍: ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപിക്ക് ഭാര്യയുടെ പിന്തുണ. രണ്ടു പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒളിക്യാമറയില്‍ കുടുങ്ങിയ ലേബര്‍ പാര്‍ട്ടി എംപി കീത്ത് വാസിനെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യ മരിയ ഫെര്‍ണാണ്ടസാണ് രംഗത്തെത്തിയത്. ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും എന്നാല്‍, കീത്തിനോടു ക്ഷമിക്കാന്‍ ഒരുക്കമാണെന്നും മരിയ പറഞ്ഞു. സണ്‍ഡേ മിററിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു …
ഡെനിം ജീന്‍സിനോട് ഉത്തര കൊറിയക്ക് കലിപ്പ്, നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്
ഡെനിം ജീന്‍സിനോട് ഉത്തര കൊറിയക്ക് കലിപ്പ്, നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഡെനിം ജീന്‍സിനോട് ഉത്തര കൊറിയക്ക് കലിപ്പ്, നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്. നീല നിറത്തിലുള്ള ഡെനിം ജീന്‍സുകള്‍ യുഎസിനെയും മുതലാളിത്തത്തെയും പ്രതിനിധീകരിക്കുന്നു എന്നാരോപിച്ചാണ് ജീന്‍സിനു നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന യുഎസ് വിരുദ്ധ വികാരമാണ് ഉത്തര കൊറിയയുടെ ജീന്‍സ് നിരോധനത്തിനു പിന്നിലെന്നാണ് സൂചന. സംഗീതം, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവക്ക് നിലവില്‍ രാജ്യത്ത് …
കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍
കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍
സ്വന്തം ലേഖകന്‍: കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍. ബീഫ് കഴിച്ചതിനാണ് തങ്ങളെ കൂട്ട ബലാത്സംഗത്തിന് ചെയ്യുന്നതെന്ന് പ്രതികളില്‍ ഒരാള്‍ പറഞ്ഞതായി ഹരിയാനയില്‍ ഗോരക്ഷകരുടെ ബലാത്സംഗത്തിന് ഇരയായ യുവതികള്‍ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയോടാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികള്‍ രണ്ടു …
മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്
മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്
സ്വന്തം ലേഖകന്‍: മന്ത്രിക്ക് കൈകൊടുത്ത പെണ്‍കുട്ടിയെക്കുറിച്ച് ലൈംഗിക ചുവയുള്ള പരാമര്‍ശം, കേരളത്തില്‍ മതപ്രഭാഷകനെതിരെ കേസ്. മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഖാദി മുസുന്ന ജനറല്‍ സെക്രട്ടറിയും പ്രമുഖ മതപ്രഭാഷകനുമായ നൗഷാദ് അഹ്‌സനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആഗസ്റ്റ് 18 ന് മര്‍ക്കസില്‍ ധനമന്ത്രി തോമസ് ഐസക്കുമായുള്ള മുഖാമുഖം സംവാദത്തില്‍ വിവിധ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ …
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്, ഭീകരര്‍ക്ക് അമേരിക്കയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഒബാമ
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്, ഭീകരര്‍ക്ക് അമേരിക്കയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഒബാമ
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്, അമേരിക്കയെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് ഒബാമ. 2001 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍ ഖായിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചു കയറ്റിയത്. 2750 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കയും സഖ്യ രാജ്യങ്ങളും ഭീകരതെക്കെതിരെ ലോക വ്യാപകമായ പോരാട്ടം ആരംഭിക്കാനും കാരണമായത് ഈ ആക്രമണമായിരുന്നു. …
പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലു ചരിത്രമെഴുതി
പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലു ചരിത്രമെഴുതി
സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലു ചരിത്രമെഴുതി. ഹൈജമ്പില്‍ ടി–42 വിഭാഗത്തിലാണ് മാരിയപ്പന്‍ സ്വര്‍ണം നേടിയത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് ഇത്. അമേരിക്കയുടെ ലോകചാമ്പ്യന്‍കൂടിയായ സാം ഗ്രേവിനാണ് വെള്ളി. ഇന്ത്യയുടെതന്നെ വരുണ്‍സിങ് ഭാട്ടി വെങ്കലം നേടിയപ്പോള്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മറ്റൊരു ഇന്ത്യന്‍താരം ശരദ്കുമാര്‍ ആറാം സ്ഥാനത്തായി. നേരത്തെ …
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമയുടെ 2 കോടി ഡോളര്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമയുടെ 2 കോടി ഡോളര്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമയുടെ 2 കോടി ഡോളര്‍. തെരഞ്ഞെടുപില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം ഉറപ്പാക്കാനും ഹിലരി ക്ലിന്റനെ സഹായിക്കുവാനുമായി ഫേസ്ബുക്ക് സഹ സ്ഥാപകനായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സാണ് രണ്ടു കോടി ഡോളര്‍ (ഏകദേശം 133 കോടി രൂപ) സംഭാവന നല്‍കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫേസ്ബുക്ക് …
സിറിയയില്‍ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായി
സിറിയയില്‍ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും  തമ്മില്‍ ധാരണയായി
സ്വന്തം ലേഖകന്‍: സിറിയയില്‍ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യം തമ്മില്‍ ധാരണയായി. ജനീവയില്‍ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചക്കു ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഇതു സംബന്ധിച്ച ധാരണയില്‍ എത്തിയത്. റഷ്യയും അമേരിക്കയും യോജിച്ച് ഐഎസിനെതിരേ സൈനിക നീക്കം നടത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ധാരണ. …
സോമാലിയയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അഭയാര്‍ഥി വനിത
സോമാലിയയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അഭയാര്‍ഥി വനിത
സ്വന്തം ലേഖകന്‍: സോമാലിയയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അഭയാര്‍ഥി വനിത. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സോമാലിയയില്‍ അഭയാര്‍ഥി വനിതയായ ഫദുമോ ദായിബും ജനവിധി തേടുകയാണ്. വാശിയേറിയ പോരാട്ടം നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഫദുമോ ദായിബ് ഇതിനകം തന്നെ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകര്‍ഷണമായി മാറിക്കഴിഞ്ഞു. സോമാലിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായ കാലത്ത് 18 വയസില്‍ യൂറോപ്പിലേക്ക് അഭയം തേടിപ്പോയ ഫദുമോ …