സ്വന്തം ലേഖകൻ: പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗക്കാര്‍ തീരുമാനിച്ചു. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്ച ചേര്‍ന്ന ചര്‍ച്ചയിലാണ് മാപ്പ് നല്‍കാന്‍ തീരുമാനമായത്. സംഭവത്തില്‍ കുറ്റാരോപിതര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരോട് മാപ്പ് പറയുകയും, മുസ്‌ലിം മതപണ്ഡിതര്‍ അമ്പലത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ഉറപ്പു …
സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യംവിടാനുമുള്ള തൊഴിൽ നിയമ ഭേദഗതി പ്രാബല്യത്തിലായി. റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവയ്ക്കും വിദേശ തൊഴിലാളികൾക്കു നേരിട്ട് അപേക്ഷിക്കാം. സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് മൂലം തൊഴിൽ ഭീഷണി നേരിടുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഭേദഗതി. ഈ വിഭാഗക്കാർക്ക് സുരക്ഷിതമായ മറ്റു …
സ്വന്തം ലേഖകൻ: വ്യക്തിഗത ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റൊരാളെ ഏൽപിക്കരുതെന്ന് അബുദാബി പൊലീസ്. യുഎഇയിലേക്കു തിരിച്ചുവരാൻ സാധിക്കാത്തവർ അക്കൗണ്ട് സ്വന്തം നിലയ്ക്കു റദാക്കുകയാണു വേണ്ടതെന്നും പറഞ്ഞു. അക്കൗണ്ടിന്റെ നിയന്ത്രണം അപരിചിതരെ ഏൽപിക്കുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു. അക്കൗണ്ട് വിവരങ്ങളും രഹസ്യനമ്പറും കൈക്കലാക്കുന്നവർ ഉടമ അറിയാതെ അക്കൗണ്ടിലെ പണം രാജ്യത്തിനകത്തോ പുറത്തോ ഉള്ള മറ്റൊരു അക്കൗണ്ടിലേക്കു …
സ്വന്തം ലേഖകൻ: കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കു പകരും മുൻപു കാര്യമായ മാറ്റങ്ങൾക്കു വിധേയമായില്ലെന്നു ഗവേഷണ പഠനം. ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്തു തന്നെ വൈറസ് കൈവരിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണിതെന്നു സ്കോട്‌ലൻഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഓസ്കർ മക്‌ലീൻ പറയുന്നു. ഒരു ജീവി വർഗത്തിൽനിന്നു മറ്റൊന്നിലേക്കു …
സ്വന്തം ലേഖകൻ: പ്രശസ്ത കഥകളി കലാകാരനും ആചാര്യനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കോഴിക്കോട് കൊയിലാണ്ടിയിലെ ചേലിയയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എണ്‍പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവസാന്നിധ്യമായ കുഞ്ഞിരാമന്‍ നായര്‍ കഥകളിയിലും കേരള നടനത്തിലും മറ്റു നൃത്തരൂപങ്ങളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരുന്നു. കലാരംഗത്ത് …
സ്വന്തം ലേഖകൻ: ഫ്രഞ്ച് സിനിമയിലെ പ്രധാന പുരസ്‌കാരങ്ങളിൽ ഒന്നായ സീസര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നടി കോറീനി മസീറോ നടത്തിയ പ്രതിഷേധം ചര്‍ച്ചയാകുന്നു. തിയേറ്ററുകള്‍ തുറക്കാന്‍ തയ്യാറാകാത്ത ഫ്രാന്‍സ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോറീനി പുരസ്‌കാരവേദിയില്‍ വസ്ത്രമുരിഞ്ഞു കളയുകയായിരുന്നു. കഴുതയുടെ രൂപത്തോട് സാമ്യമുള്ള വസ്ത്രവുമായാണ് കോറീനി വേദിയിലെത്തിയത്. രക്തപ്പാടുകളും ശരീരത്തിലുണ്ടായിരുന്നു. പിന്നീട് ഈ …
സ്വന്തം ലേഖകൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സംശുദ്ധ ഭരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഭരണമാറ്റത്തിന് ഉതകുന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. …
സ്വന്തം ലേഖകൻ: സാറാ എവറാർഡിന്റെ തിരോധാനത്തിൽ പ്രതിഷേഷവുമായി ഒത്തുകൂടിയവരും മെട്രോപൊളിറ്റൻ പോലീസും തമ്മിൽ ഉരസൽ. സംഭവം വിവാദമായതോടെ പോലീസ് കമ്മീഷണർ ഡാം ക്രെസിഡ ഡിക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമർശകർ രംഗത്തെത്തി. ക്ലാഫാം കോമണിലെ ഒത്തുചേരലിനിടെ പോലീസുകാർ ആളുകളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിൻ്റെ തുടക്കം. ഒരു ഘട്ടത്തിൽ പോലീസുകാർ നിരവധി സ്ത്രീകളെ പിടിച്ച് വിലങ്ങളിയിച്ച് കൊണ്ടുപോയതായും …
സ്വന്തം ലേഖകൻ: ന്യുസിലിൻഡിലെ ക്രൈസ്റ്റ് ചർച്ച് പള്ളികളിലുണ്ടായ വെടിവയ്പ്പിൽ വിശ്വാസികൾ കൊല്ലെപ്പട്ട സംഭവത്തിന്‍റെ രണ്ടാം വാർഷികത്തിൽ ഇരകളുടെ ബന്ധുക്കൾ ഒത്തുകൂടി. വെളളക്കാരനായ വർണവെറിയൻ നടത്തിയ വെടിവയ്പ്പിൽ 51 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്രൈസ്റ്റ് ചർച്ച് അരീനയിലാണ് ശനിയാഴ്ച അനുസ്മരണം സംഘടിപ്പിച്ചത്. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വാക്കുകൾക്ക് അത്ഭുതങ്ങൾ …
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ തൊഴിലാളികളുടെ സ്‌പോൺസർ മാറ്റം ഇനി ഓൺലൈൻ വഴി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോർട്ടൽ വഴി തൊഴിലാളികളെ സ്വീകരിക്കുന്ന പുതിയ സ്ഥാപനം അപേക്ഷ നൽകണം. അപേക്ഷ അംഗീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്ത വിവരം എസ്എംഎസ് സന്ദേശമായി തൊഴിലാളിക്കും ഇരു കമ്പനികൾക്കും അയയ്ക്കും. ഇതനുസരിച്ച് തുടർനടപടി തുടങ്ങാം. റീ-എൻട്രി (നാട്ടിൽ പോയി …