സ്വന്തം ലേഖകൻ: പൊതുസ്ഥലത്ത് ബുർഖ ഉൾപ്പെടെയുള്ള മുഖാവരണങ്ങൾ നിരോധിച്ച് ശ്രീലങ്ക. ദേശീയ സുരക്ഷക്ക് അപകടമെന്നു പറഞ്ഞ് 1,000 ഓളം മദ്രസകൾ അടച്ചുപൂട്ടും. മുസ്ലിം സ്ത്രീകൾ അണിയുന്ന പർദക്കും വിലക്കുവീഴും. ഇതു സംബന്ധിച്ച പുതിയ ഉത്തരവുകൾ മന്ത്രിസഭ അനുമതിക്കായി സമർപിച്ചതായി പൊതുസുരക്ഷ മന്ത്രി ശരത് വീരശേഖര പറഞ്ഞു. പർദ ദേശീയ സുരക്ഷയെ നേരിട്ട് ബന്ധിക്കുന്ന വിഷയമാണെന്ന് ശനിയാഴ്ച …
സ്വന്തം ലേഖകൻ: മെയിൻറനൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖലകളിലെ ജോലികളിൽ സ്വദേശിവത്കരണ അനുപാതം ഭേദഗതി ചെയ്ത തീരുമാനം നടപ്പാക്കാൻ തുടങ്ങിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിലെ ജോലികളിൽ സ്വദേശിവത്കരണ (നിതാഖാത്ത്) അനുപാതം വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം അടുത്തിടെയാണ് മാനവ വിഭവശേഷി എൻജിനീയർ അഹ്മ്മദ് അൽറാജിഹി പുറപ്പെടുവിച്ചത്. സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച് നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന് …
സ്വന്തം ലേഖകൻ: കുവൈത്തിൽ തുടരുന്ന ഭാഗിക കർഫ്യു ഈദ് വരെ നീട്ടുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ് അറിയിച്ചു. ഇതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പ്രചരിച്ചതോടെയാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം ഭാഗിക കർഫ്യൂ മാർച്ച് 7 ന് ആരംഭിക്കുകയും 4 ആഴ്ചകൾ തുടരുന്നതിനുമാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് …
സ്വന്തം ലേഖകൻ: അഞ്ചു പ്രധാന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെ ദുബായ്ക്കു വൻ വികസന പദ്ധതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച ദ് ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൽ ജീവിക്കാനും ജോലി ചെയ്യാനും പറ്റിയ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റാനാണ് …
സ്വന്തം ലേഖകൻ: ശ്വാസ പരിശോധന വഴി വെറും 60 സെക്കൻഡിൽ കോവിഡ് ഫലം അറിയാനുള്ള പുതുസാങ്കേതികവിദ്യ ദുബൈയിൽ പുരോഗമിക്കുകയാണ്.മുഹമ്മദ് ബിൻ റാഷിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, ദുബൈ ഹെൽത്ത് അതോറിറ്റി, ടെസ്റ്റ് വികസിപ്പിച്ച കമ്പനിയായ ബ്രീത്തോണിക്സ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ പരിശോധന രീതിയുടെ ട്രയൽ നടന്നുകൊണ്ടിരിക്കുകയാണ്. സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള …
സ്വന്തം ലേഖകൻ: അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ടെന്ന ബഹുമതി യുഎഇ പാസ്പോർട്ടിനു സ്വന്തം. ഗ്ലോബൽ കൺസൽറ്റിങ് കമ്പനിയായ നൊമാഡ് കാപ്പിറ്റലിസ്റ്റ് നടത്തിയ സർവേയിലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്. കുവൈത്ത് രണ്ടാം സ്ഥാനത്തും ഖത്തർ മൂന്നാം സ്ഥാനത്തുമുണ്ട്. രാജ്യാന്തര തലത്തിൽ യുഎഇയ്ക്ക് 38ാം സ്ഥാനവും കുവൈത്തിന് 97, ഖത്തറിന് 98ാം സ്ഥാനങ്ങളുമാണ്. ലക്സംബർഗ് പാസ്പോർട്ടാണ് …
സ്വന്തം ലേഖകൻ: ക്യാമ്പസില്‍ പരസ്യമായി വിവാഹാഭ്യാര്‍ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാര്‍ഥികളെ സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പാക് സര്‍വകലാശാല പുറത്താക്കി. ലാഹോര്‍ സര്‍വകലാശാലയാണ് വൈറലായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്. വ്യാഴാഴ്ചയാണ് ക്യാമ്പസില്‍ സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തിയ വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറലായത്. മുട്ടുകുത്തിനിന്ന് റോസാപൂവുകള്‍ നല്‍കിയാണ് പെണ്‍കുട്ടി സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. യുവാവ് പൂക്കള്‍ സ്വീകരിക്കുകയും …
സ്വന്തം ലേഖകൻ: അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസവും 1980 മുതല്‍ 1987 വരെ മിഡില്‍വെയ്റ്റ് ചാംപ്യനായിരുന്ന മാര്‍വിന്‍ ഹാഗ്ലര്‍(66) അന്തരിച്ചു. മാര്‍വിന്റെ ഭാര്യ കേ ജി. ഹാഗ്ലറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹാംഷെയറിലെ കുടുംബവീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. 1973 മുതല്‍ 1987 വരെ കായികലോകത്തെ നിറസാന്നിധ്യമായിരുന്ന മാര്‍വിന്‍. ഈ കാലത്ത് രണ്ട് സമനിലയും 52 നോക്കൗട്ടുകളും സ്വന്തമാക്കി …
സ്വന്തം ലേഖകൻ: 2021 ഫെബ്രുവരി പതിനൊന്നിനാണ് കര്‍ണാടക സ്വദേശിയായ രശ്മി സാമന്ത് ഒക്‌സ്‌ഫര്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ അഞ്ച് ദിവസത്തിന് ശേഷം രശ്മി സാമന്തിന് ആ പദവി വിട്ടൊഴിയേണ്ടി വന്നു. മുന്‍കാല സാമൂഹികമാധ്യമ പോസ്റ്റുകളെ അടിസ്ഥാനമാക്കി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു രശ്മിയ്ക്ക് അധ്യക്ഷ സ്ഥാനം വിട്ടൊഴിയേണ്ടി വന്നത്. രശ്മിയുടെ മുന്‍കാല പോസ്റ്റുകള്‍ …
സ്വന്തം ലേഖകൻ: അമേരിക്കൻ ജനത മുഴുവൻ വാക്സിൻ സ്വീകരിച്ചാൽ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന് കോവിഡിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാകുമെന്നു പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രായപൂർത്തിയായ എല്ലാവർക്കും മേയ് ഒന്നിനകം വാക്സിൻ നല്കാൻ സംസ്ഥാനങ്ങളോടു നിർദേശിക്കുമെന്നും ബൈഡൻ അറിയിച്ചു. കോവിഡ് ബാധ …