സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ലയാളത്തിന്റെ ചിരിയുടെ മുഖം നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിലിന് സിനിമാ ലോകത്തിൻ്റെ അന്ത്യാഞ്ജലി. ഭൗതിക ശരീരം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതു ദർശനത്തിനു വച്ചതിന് ശേഷം തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു. 88 വയസ്സുണ്ടായിരുന്ന പടന്നയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ …
സ്വന്തം ലേഖകൻ: യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പു റത്തി റക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തിൽ 100 സിവിലിയൻമാർ കൊല്ലപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അഫ്ഗാൻ ഇന്‍റീരിയർ മിനിസ്റ്ററി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനാണ് ആക്രമണം നടത്തിയതെന്ന് അവർ ആരോപിച്ചു. ഭീകരവാദികൾ സ്പിൻ ബോൾഡാക് ജില്ലയിലെ നിരപരാധികൾക്ക് നേരെ ആക്രമണം നടത്തി. വെടിവെപ്പിൽ …
സ്വന്തം ലേഖകൻ: ഒക്ടോബറില്‍ ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി നല്‍കുമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍, എക്‌സ്‌പോയില്‍ പ്രദര്‍ശനം നടത്തുന്നവര്‍, പരിപാടികളുടെ സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുക. ഇന്ത്യയും പാകിസ്താനും ഇന്തോനീഷ്യയും ഉള്‍പ്പെടെ നിലവില്‍ …
സ്വന്തം ലേഖകൻ: അധികൃതരിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ലഭിച്ചതിനു ശേഷം മാത്രമേ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു. യാത്ര മുടങ്ങിയ ഇന്ത്യക്കാർ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള പത്രക്കുറിപ്പിലാണു നിർദേശം. യാത്ര മുടങ്ങിയ ഇന്ത്യക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഡേറ്റാ ശേഖരണം …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെയും മറികടക്കാനാകും. അതിനാൽ കോവിഡ് ഭേദമായി ഇമ്യൂൺ സ്റ്റാറ്റസിലുള്ളവരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സ്ഥിതിയാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണക്കുകൂട്ടലുകൾ മാറ്റിമറിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ദോഹ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലേക്ക് മാറ്റുന്നു. ദോഹയിലിറങ്ങിയതിനുശേഷം 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം. റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായി ടെസ്റ്റ് സൗകര്യം …
സ്വന്തം ലേഖകൻ: ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു. 5000 റിയാൽ കൈവശമോ, തത്തുല്ല്യമായ തുക അക്കൗണ്ടിലോ കരുതണം എന്ന നിബന്ധന പാലിക്കാത്ത യാത്രക്കാരെയാണ് വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് മടക്കി അയച്ചത്. കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ഉച്ചക്ക് മുമ്പായെത്തിയ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ 10 മണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ തടഞ്ഞു …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഗ്രീൻ ലെവൽ നിലവിൽ വരുന്നതോടെയാണിത്. രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് നാഷണൽ …
സ്വന്തം ലേഖകൻ: ദീർഘകാലമായി കുവൈത്തിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന വിദേശികളെ സ്വന്തം നാട്ടിലേക്കയക്കാൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ആശുപത്രികൾ നിറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന വിദേശികളെ തിരിച്ചയക്കാൻ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാഥമിക ചർച്ച നടത്തി. സുരക്ഷിതമായി നാട്ടിലയക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം നിരവധി രോഗികൾ വിവിധ …