1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനില്‍ ഫുഡ്‌ ഡെലിവറി ബൈക്കുകളുടെ മരണപ്പാച്ചിൽ തടയാൻ പുതിയ നിയമം ഉടൻ
ബഹ്‌റൈനില്‍ ഫുഡ്‌ ഡെലിവറി ബൈക്കുകളുടെ മരണപ്പാച്ചിൽ തടയാൻ പുതിയ നിയമം ഉടൻ
സ്വന്തം ലേഖകൻ: വിവിധ റെസ്‌റ്റൊറന്റുകളുടെയും ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെയും ഡെലിവറി ബൈക്കുകള്‍ നിയന്ത്രിക്കാന്‍ ബഹ്‌റൈനില്‍ നിയമം വരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പ്രതിരോധ-ദേശസുരക്ഷാ കമ്മിറ്റിയുടെ പരിഗണനയിലാണെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഡെലിവറി ബൈക്കുകളുടെ ട്രാഫിക്‌ ലംഘനങ്ങള്‍, അവ ജനങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ആരോഗ്യ-സുരക്ഷാ പ്രശ്‌നങ്ങള്‍, ബൈക്കിന്‌ പിറകില്‍ ഭക്ഷണം കൊണ്ടുപോകുന്നതിന്റെ ആരോഗ്യ സുരക്ഷാ …
കുവൈത്തിൽ ജനജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രധാനമന്ത്രി
കുവൈത്തിൽ ജനജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കുവൈത്തില്‍ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അധികം വൈകാതെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്വബാഹ്. കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി ഡോ.ബാസില്‍ അസ്വബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ മുസ്തഫ റിദ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വിവിധ …
ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി നഴ്സും കുഞ്ഞും മരിച്ചു; 2 പേരുടെ നില ഗുരുതരം
ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി നഴ്സും കുഞ്ഞും മരിച്ചു; 2 പേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ബിബിന്റെ ഭാര്യ ലോട്സിയും (35) മകളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. …
ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു; അപകടം ഒഴിവായി
ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു; അപകടം ഒഴിവായി
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈദുബായ്, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല. കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേക്കിലേക് പോവുകയായിരുന്ന ഫ്ലൈദുബായ് Fz1461 വിമാനത്തിന്റെ ചിറകാണ് റൺവേക്ക് അടുത്ത് കിടന്ന ഗൾഫ് എയർ വിമാനത്തിന്റ ചിറകിൽ തട്ടിയത്. ഫ്‌ളൈദുബായ് വിമാനം …
ടോക്യോ ഒളിംപിക്സ് മത്സരങ്ങൾക്ക് അനൗപചാരിക തുടക്കം; ഒളിമ്പിക് വില്ലേജിൽ കോവിഡ് ബാധ
ടോക്യോ ഒളിംപിക്സ് മത്സരങ്ങൾക്ക് അനൗപചാരിക തുടക്കം; ഒളിമ്പിക് വില്ലേജിൽ കോവിഡ് ബാധ
സ്വന്തം ലേഖകൻ: ഒളിംപിക്സ് മത്സരങ്ങൾക്ക് അനൗപചാരിക തുടക്കം. സോഫ്റ്റ് ബോൾ, വനിതാ ഫുട്ബോൾ മത്സരങ്ങളാണ് ആരംഭിച്ചത്. സോഫ്റ്റ് ബോളിൽ ആതിഥേയരായ ജപ്പാൻ ആദ്യ ജയം സ്വന്തമാക്കി. മറ്റന്നാളാണ് അൗദ്യോഗിക ഉദ്ഘാടനമെങ്കിലും ടോക്കിയോയിൽ ഒളിംപിക്സ് പോരാട്ടങ്ങൾ തുടങ്ങി കഴിഞ്ഞു. സോഫ്റ്റ് ബോൾ മത്സരങ്ങളും വനിതാ ഫുട്ബോൾ മത്സരങ്ങളുമാണ് ഇന്ന് നടക്കുന്നത്. സോഫ്റ്റ് ബോളിൽ ആസ്ട്രേലിയയെ ഒന്നിനെതിരെ എട്ട് …
പെഗാസസ് നിങ്ങളുടെ ഫോണിലും കയറിയോ? കണ്ടെത്താൻ ആംനെസ്റ്റി ലാബിന്റെ ടൂൾകിറ്റ്
പെഗാസസ് നിങ്ങളുടെ ഫോണിലും കയറിയോ? കണ്ടെത്താൻ ആംനെസ്റ്റി ലാബിന്റെ ടൂൾകിറ്റ്
സ്വന്തം ലേഖകൻ: ഇസ്രയേലി ചാര സോഫ്റ്റ്‌വയറായ പെഗാസസിന്റെ സാന്നിധ്യം പരിശോധിക്കാന്‍ മൊബൈല്‍ വെരിഫിക്കേഷന്‍ ടൂള്‍കിറ്റുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ആംനെസ്റ്റിയുടെ തന്നെ സെക്യൂരിറ്റി ലാബിലാണ് പെ​ഗാസസ് ഡേറ്റാബെയ്സിൽ നിന്ന് ചോർന്ന് കിട്ടിയ വിവരങ്ങൾ പരിശോധിച്ചത്. ആംനെസ്റ്റി സെക്യൂരിറ്റി ലാബ് തന്നെയാണ് മൊബൈൽ വെരിഫിക്കേഷൻ ടൂള്‍കിറ്റ് (MVT) എന്നറിയപ്പെടുന്ന സംവിധാനം വികസിപ്പിച്ചെടുത്തത്. ആൻഡ്രോയ്ഡിലും ആപ്പിൾ …
സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്; 105 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 11.97
സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്; 105 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 11.97
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡ് പോസിറ്റീവ് …
ബോറിസ് ജോൺസൺ കോവിഡ് പ്രതിരോധത്തിൽ ഉഴപ്പി! ആഞ്ഞടിച്ച് വീണ്ടും ​ഡൊമിനിക്​ കമ്മിങ്​​സ്
ബോറിസ് ജോൺസൺ കോവിഡ് പ്രതിരോധത്തിൽ ഉഴപ്പി! ആഞ്ഞടിച്ച് വീണ്ടും ​ഡൊമിനിക്​ കമ്മിങ്​​സ്
സ്വന്തം ലേഖകൻ: ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസണെതിരെ ഗുരുതര ​ആരോപണങ്ങളുമായി മുൻ രാഷ്​ട്രീയ ഉപദേഷ്​ടാവ്​ ഡൊമിനിക്​ കമ്മിങ്​​സ്​. ബ്രിട്ടനിൽ കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനം രൂക്ഷമായിരുന്ന കാലത്ത്​​ ലോക്​ഡൗൺ ഏർപ്പെടുത്താൻ ബോറിസ്​ ജോൺസൺ തയാറായില്ലെന്നാണ്​ ആരോപണം. കോവിഡ്​ ബാധിച്ച്​ 80 വയസ്സിന്​ മുകളിലുള്ള വൃദ്ധർ മാത്രമാണ്​ മരിക്കുന്നത്​.അതിനാൽ ലോക്​ഡൗൺ ആവശ്യമില്ല എന്നായിരുന്നു ബ്രിട്ടീഷ്​ പ്രധാനമന്ത്രിയുടെ നിലപാടെന്ന്​ …
പെഗാസസ് ഫോണ്‍ ചോർത്തല്‍: ഇരകളിൽ പത്തു പ്രധാനമന്ത്രിമാരും മൂന്നു പ്രസിഡന്‍റുമാരും!
പെഗാസസ് ഫോണ്‍ ചോർത്തല്‍: ഇരകളിൽ പത്തു പ്രധാനമന്ത്രിമാരും മൂന്നു പ്രസിഡന്‍റുമാരും!
സ്വന്തം ലേഖകൻ: പെഗാസസ് ഫോണ്‍ ചോർത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരവധി ലോകനേതാക്കളുടെ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്നാണ് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്‍റുമാരുടെയും നമ്പറുകള്‍ നിരീക്ഷിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. 14 ലോക നേതാക്കളുടെ ഫോൺ നമ്പരാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്റെ പട്ടികയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് …
ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷം; വാക്സിൻ വിതരണത്തിൽ സർക്കാരിന് വിമർശനം
ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷം; വാക്സിൻ വിതരണത്തിൽ സർക്കാരിന് വിമർശനം
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോളും ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നാല് ആഴ്ചയായി ലോക്ക്ഡൗണ്‍ തുടരുന്ന ന്യൂ സൗത്ത് വെയില്‍സില്‍ 110 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരമായ സിഡ്നി ഉള്‍പ്പെടുന്ന വെയില്‍സില്‍ ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വിക്ടോറിയയില്‍ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരുപക്ഷേ ലോക്ക്ഡൗണ്‍ …