1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡിന് പിന്നാലെ മങ്കി ബി വൈറസ്: അപൂർവ വൈറസ് ബാധയെക്കുറിച്ച് അറിയാം
കോവിഡിന് പിന്നാലെ മങ്കി ബി വൈറസ്: അപൂർവ വൈറസ് ബാധയെക്കുറിച്ച് അറിയാം
സ്വന്തം ലേഖകൻ: ചൈനയില്‍ മങ്കി ബി വൈറസ് ബാധയേറ്റ് ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപൂര്‍വമായ ഒരു അണുബാധയാണ് മങ്കി ബി വൈറസ് ഇന്‍ഫെക്ഷന്‍. 1932 ലാണ് ഈ വൈറസിനെ ആദ്യമായി വേര്‍തിരിച്ചത്. മക്കാക്ക് എന്ന കുരങ്ങുവര്‍ഗത്തിലാണ് ഈ വൈറസ് കണ്ടുവരുന്നത്. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന കുരങ്ങുപനി അല്ല ഇത്. ഹെര്‍പ്പസ് …
ബോളിവുഡിൽ നീലച്ചിത്ര നിർമ്മാണ മാഫിയ; ശിൽപ ഷെട്ടിയുടെ ഭർത്താവ് സമ്പാദിച്ചത് കോടികള്‍
ബോളിവുഡിൽ നീലച്ചിത്ര നിർമ്മാണ മാഫിയ; ശിൽപ ഷെട്ടിയുടെ ഭർത്താവ്  സമ്പാദിച്ചത് കോടികള്‍
സ്വന്തം ലേഖകൻ: നീലച്ചിത്രങ്ങളില്‍ നിര്‍മാണ രംഗത്ത് നിന്ന് വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികള്‍. കേസിലെ പ്രധാനപ്രതിയാണ് രാജ് കുന്ദ്ര. രാജ് കുന്ദ്രയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ …
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്; 58 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 11.08
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്; 58 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 11.08
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 9,931 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 89,654 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 11.08. ഇതുവരെ ആകെ 2,54,31,248 സാംപിളകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 15,408. ചികിത്സയിലായിരുന്ന 13,206 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1615 കോഴിക്കോട് …
യുകെയിൽ ഇനി മാസ്കും സാമൂഹിക അകലവും വേണ്ട; ലോക്ക്ഡൗൺ പൂട്ടഴിച്ച് ബോറിസ് ജോൺസൺ
യുകെയിൽ ഇനി മാസ്കും സാമൂഹിക അകലവും വേണ്ട; ലോക്ക്ഡൗൺ പൂട്ടഴിച്ച് ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: കൊവിഡ്-19 മൂന്നാം തരംഗ ഭീഷണികൾ തുടരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ. ഒരു വർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ത്യം കുറിച്ചത്. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനൊപ്പം മാസ്ക്, സാമൂഹിക അകലം എന്നീ …
അഫ്ഗാനിൽ നിന്ന് ഇന്ത്യൻ അടയാളങ്ങൾ തുടച്ചുമാറ്റാൻ പാക് താലിബാൻ; ഖത്തറിൽ ഒത്തുതീർപ്പ് ചർച്ച
അഫ്ഗാനിൽ നിന്ന് ഇന്ത്യൻ അടയാളങ്ങൾ തുടച്ചുമാറ്റാൻ പാക് താലിബാൻ; ഖത്തറിൽ ഒത്തുതീർപ്പ് ചർച്ച
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത വസ്തുവകകൾ ലക്ഷ്യമിടാന്‍ താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നൽകിയതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. …
മാസ്‌കില്ലാതെ ട്രെയിനില്‍ കയറിയ യുവാവിനുനേരേ യാത്രക്കാരുടെ കൈയ്യേറ്റം; മാഡ്രിഡിൽ നിന്നുള്ള വീഡിയോ
മാസ്‌കില്ലാതെ ട്രെയിനില്‍ കയറിയ യുവാവിനുനേരേ യാത്രക്കാരുടെ കൈയ്യേറ്റം; മാഡ്രിഡിൽ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകൻ: മാസ്‌കില്ലാതെ ട്രെയിനില്‍ കയറിയ യുവാവിനു നേരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് യാത്രക്കാര്‍. സ്‌പെയിനിലാണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാതെ ട്രെയിനിനുള്ളില്‍ കൂടി നടന്ന യുവാവിനെ ആദ്യം ഒരു യാത്രക്കാരന്‍ ദേഹത്തു പിടിച്ച് തള്ളി. പിന്നാലെ എത്തിയ സ്ത്രീ ആക്രോശിച്ചുകൊണ്ട് യുവാവിനു നേരെ തിരിഞ്ഞു. ഇവരെ പ്രതിരോധിക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും മറ്റ്‌ യാത്രക്കാര്‍ ചേര്‍ന്ന് …
എക്​സ്​പോ 2020 ടിക്കറ്റ്​ വിൽപന തുടങ്ങി; ഉദ്​ഘാടന പരിപാടിയിൽ പ​ങ്കെടുക്കാനും അവസരം
എക്​സ്​പോ 2020 ടിക്കറ്റ്​ വിൽപന തുടങ്ങി;  ഉദ്​ഘാടന പരിപാടിയിൽ പ​ങ്കെടുക്കാനും അവസരം
സ്വന്തം ലേഖകൻ: എക്​സ്​പോ 2020 ടിക്കറ്റ്​ വിൽപന തുടങ്ങി. മുൻകൂട്ടി ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്ക്​ സമ്മാനങ്ങളും പ്രഖ്യാപിച്ചാണ്​ ടിക്കറ്റ്​ വിൽപന തുടങ്ങിയത്​. ഒറ്റത്തവണ പ്രവേശനത്തിന്​ 95 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​. ആറു മാസ​ത്തെ പാസിന്​ 495 ദിർഹമും ഒരുമാസത്തെ പാസിന്​ 195 ദിർഹമുമാണ്​ നിരക്ക്​. വിവിധ ദിവസങ്ങളിൽ നടക്കുന്ന തത്സമയ വിനോദ പരിപാടികൾക്ക്​ പ​ങ്കെടുക്കാൻ ആറുമാസത്തെ …
ദുബായില്‍ പ്രവാസി യുവതിയില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി 1.6 ലക്ഷം ദിര്‍ഹം കവർന്നു
ദുബായില്‍ പ്രവാസി യുവതിയില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി 1.6 ലക്ഷം ദിര്‍ഹം കവർന്നു
സ്വന്തം ലേഖകൻ: ബാങ്ക് പ്രതിനിധികളായി ചമഞ്ഞ് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയ രണ്ടുപേര്‍ പ്രവാസി യുവതിയില്‍ നിന്ന് 1,60,000 ദിര്‍ഹം (32 ലക്ഷത്തിലേറെ രൂപ) തട്ടിയെടുത്തു. യുവതി അറിയാതെ അവരുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയത്. യുവതിയെ ഫോണില്‍ വിളിച്ച് ബാങ്ക് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. …
അറഫാ സംഗമം ഇന്ന്; ഭക്തിയുടെ നിറവിൽ മിനാ താഴ്‌വര; ലോക ജനതയ്ക്കായി പ്രാർഥന
അറഫാ സംഗമം ഇന്ന്; ഭക്തിയുടെ നിറവിൽ മിനാ താഴ്‌വര; ലോക ജനതയ്ക്കായി പ്രാർഥന
സ്വന്തം ലേഖകൻ: മഹാമാരിക്കാലത്ത് ഹജിന് ലഭിച്ച പ്രത്യേക അവസരത്തിന് നന്ദി പറഞ്ഞും പകർച്ചവ്യാധിയിൽ നിന്ന് ലോക ജനതയുടെ മോചനത്തിനായി മനമുരുകിയും 150 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടക പ്രതിനിധികൾ അറഫയിൽ ഇന്ന് ലോക ജനതക്കായി കൈ ഉയർത്തും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫാ സംഗമത്തിനായി ഹാജിമാര്‍ രാവിലെ മുതല്‍ അറഫയിലേക്ക് യാത്രയായി. മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് …
ഖത്തറില്‍ 40 കഴിഞ്ഞവരില്‍ 85% പേർക്കും കോവിഡ് വാക്സിൻ ലഭിച്ചു; അഭിമാന നേട്ടം
ഖത്തറില്‍ 40 കഴിഞ്ഞവരില്‍ 85% പേർക്കും കോവിഡ് വാക്സിൻ ലഭിച്ചു; അഭിമാന നേട്ടം
സ്വന്തം ലേഖകൻ: ഖത്തറിലെ ദേശീയ വാക്‌സിനേഷന്‍ ക്യാംപയിന്‍ പൂര്‍ണതയോടടുക്കുന്നു. രാജ്യത്തിലെ 40 വയസ്സിന് മുകളിലുള്ള 85 ശതമാനം പേരും കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തിലുള്ളവരില്‍ 95.3 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. ഖത്തറില്‍ …