1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാനിൽ 15നും 45നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായി താലിബാൻ തിരച്ചിൽ തുടങ്ങി
അഫ്ഗാനിൽ 15നും 45നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായി താലിബാൻ തിരച്ചിൽ തുടങ്ങി
സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറിക്കിയ താലിബാൻ പ്രദേശത്തെ സ്ത്രീകളെ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. 15നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ വിവരങ്ങൾ പ്രാദേശിക മതനേതാക്കളിൽ നിന്നും തീവ്രവാദ സംഘടനയായ താലിബാൻ ആവശ്യപ്പെട്ടതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം ചെയ്യുന്നതിനായിട്ടാണ് സ്ത്രീകളെ അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. …
ഒളിമ്പിക്‌സിനിടയില്‍ സെക്‌സ് വേണ്ട! കാർഡ്ബോർഡ് കട്ടിലുകൾ ഒരുക്കി സംഘാടകർ
ഒളിമ്പിക്‌സിനിടയില്‍ സെക്‌സ് വേണ്ട! കാർഡ്ബോർഡ് കട്ടിലുകൾ ഒരുക്കി സംഘാടകർ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കായിക താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനായി കാര്‍ഡ് ബോര്‍ഡ് കട്ടിലുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. …
കാലാവസ്ഥാ വ്യതിയാനം: ആർട്ടിക്കിൽ കാറ്റ്, മിന്നൽ, മഞ്ഞുരുക്കം! അപൂർവ പ്രതിഭാസമെന്ന് വിദഗ്ദർ
കാലാവസ്ഥാ വ്യതിയാനം: ആർട്ടിക്കിൽ കാറ്റ്, മിന്നൽ, മഞ്ഞുരുക്കം! അപൂർവ പ്രതിഭാസമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് ആർട്ടിക് മേഖലയിൽ അസാധാരണമായി കാറ്റും ഇടിമിന്നലും. സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടായി. ഇത്തരമൊരു പ്രതിഭാസം മുൻപു കണ്ടിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. മഞ്ഞു മൂടിയ ആർട്ടിക് സമുദ്രത്തിൽ മിന്നലിനുള്ള …
സംസ്ഥാനത്ത് ഇന്ന് 16148 പേര്‍ക്ക് കോവിഡ്; 114 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.76
സംസ്ഥാനത്ത് ഇന്ന് 16148 പേര്‍ക്ക് കോവിഡ്; 114 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.76
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കാലാവസ്ഥാ വ്യതിയാന ഭീഷണി യുകെയിലേക്കും; ഈ വാരാന്ത്യത്തിൽ അത്യുഷ്ണമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാന ഭീഷണി യുകെയിലേക്കും; ഈ വാരാന്ത്യത്തിൽ അത്യുഷ്ണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ജർമ്മനിയിലും ബെൽജിയത്തിലുമുണ്ടായ മിന്നൽ പ്രണയത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുകെയിലും മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ അത്യുഷ്ണമാണെന്നാണ് കാലാവസ്ഥാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങളോട് തണുപ്പുള്ള ഇടങ്ങളിൽ തുടരാനും ചൂടുള്ള കാലാവസ്ഥയിൽ അപകട സാധ്യതയുള്ളവരെ സഹായിക്കാനും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചുകൊണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അഭ്യർഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ …
യൂറോപ്പിൽ 2 മാസംകൊണ്ട് പെയ്യേണ്ട മഴ പെയ്തിറങ്ങിയത് 2 ദിവസത്തിൽ! ആയിരക്കണക്കിന് പേരെ കാണാനില്ല
യൂറോപ്പിൽ 2 മാസംകൊണ്ട് പെയ്യേണ്ട മഴ പെയ്തിറങ്ങിയത് 2 ദിവസത്തിൽ! ആയിരക്കണക്കിന് പേരെ കാണാനില്ല
സ്വന്തം ലേഖകൻ: രണ്ട് മാസത്തില്‍ പെയ്യേണ്ട മഴയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലൻഡ്‍സ്‍ രാജ്യങ്ങളില്‍ ജൂലൈ 14, 15 തീയതികളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഇതെല്ലാം പ്രളയത്തിന് വഴിയൊരുക്കി. പ്രളയബാധിത പ്രദേശങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം …
യുഎസിനെ വിറപ്പിച്ച ഹോളിവുഡ്​ റിപ്പർക്ക് 20 വർഷത്തിന്​ ശേഷം വധശിക്ഷ
യുഎസിനെ വിറപ്പിച്ച ഹോളിവുഡ്​ റിപ്പർക്ക് 20 വർഷത്തിന്​ ശേഷം വധശിക്ഷ
സ്വന്തം ലേഖകൻ: യുഎസിനെ വിറപ്പിച്ച ഇരട്ടക്കൊലക്കേസ്​ പ്രതിക്ക്​ വധശിക്ഷ വിധിച്ച്​ ലോസ്​ ആഞ്ചൽസ്​ കോടതി. ‘ഹോളിവുഡ്​ റിപ്പർ’ എന്ന പേരിൽ കുപ്രസിദ്ധനായ തോമസ്​ ഗാർഗിലോക്കാണ്​ 20 വർഷ​ത്തിനു ശേഷം ശിക്ഷ വിധിക്കുന്നത്​. നടൻ ആഷ്​ടൺ കച്ചറുടെ കാമുകി ഉൾപെടെ രണ്ടു പേരെ വീട്ടിൽ അതിക്രമിച്ചുകയറി വധിക്കുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്​ത കേസിലാണ്​ വിധി. ”ഗാർഗിലോ …
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സർവീസില്ലെന്ന് ഇത്തിഹാദ്
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സർവീസില്ലെന്ന് ഇത്തിഹാദ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീണ്ടേക്കും. ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് അബൂദബി കേന്ദ്രമായ ഇത്തിഹാദ് എയർവേസ് അറിയിച്ചു. യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടി എന്ന നിലക്കാണ് ഇത്തിഹാദ് വിശദീകരണം. ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. കോവിഡ്​ വ്യാപനത്തെ …
ഒമാനിൽ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ നാ​ലു​ ദി​വ​സ​മാ​ക്കി; വ്യാപര സ്ഥാപനങ്ങൾ 4 മണിവരെ
ഒമാനിൽ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ നാ​ലു​ ദി​വ​സ​മാ​ക്കി; വ്യാപര സ്ഥാപനങ്ങൾ 4 മണിവരെ
സ്വന്തം ലേഖകൻ: ഒമാനിൽ വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ൽ രാ​വി​ലെ നാ​ലു വ​രെ​യു​ള്ള രാ​ത്രി​കാ​ല പൂ​ർ​ണ ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ച്ചു. ലോ​ക്ഡൗ​ണിെൻറ ഭാ​ഗ​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾക്ക്​ വൈ​കീ​ട്ട്​ നാ​ലോ​ടെ​ അടച്ചു. പ്രത്യേകം അം​ഗീ​കാ​രം നേ​ടി​യ ഭ​ക്ഷ്യ ഹോം​ഡെ​ലി​വ​റി സ്​​ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ​ സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ത്ര​മാ​ണ് ആളനക്കം. അ​ഞ്ചു മ​ണി​യോ​ടെ വാ​ഹ​ന പ്ര​വാ​ഹ​വും നി​ല​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ …
ഖത്തറിൽ മിക്കൈനീസ് ക്വാറൻ്റീൻ ചട്ടങ്ങളിൽ മാറ്റം; വിമാനത്താവള നടപടി ക്രമങ്ങളിൽ അഴിച്ചുപണി
ഖത്തറിൽ മിക്കൈനീസ് ക്വാറൻ്റീൻ ചട്ടങ്ങളിൽ മാറ്റം; വിമാനത്താവള നടപടി ക്രമങ്ങളിൽ അഴിച്ചുപണി
സ്വന്തം ലേഖകൻ: ഖത്തറിൽ വാക്സിനെടുക്കാതെ തൊഴില്‍വിസയില്‍ ഖത്തറിലെത്തുന്ന ഗാര്‍ഹിക ജീവനക്കാര്‍ക്കും താഴ്ന്ന വരുമാനക്കാരായ മറ്റ് തൊഴിലാളികള്‍ക്കുമായി ഏര്‍പ്പെടുത്തിയ മിക്കൈനീസ് ക്വാറന്‍റൈന്‍റെ കാലയളവ് പത്ത് ദിവസമായി കുറച്ചു. നേരത്തെ പതിനാല് ദിവസമായിരുന്നു ഇതിന്‍റെ കാലപരിധി. ഇതിനായി ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ പത്ത് ദിവസത്തേക്കുള്ള ബുക്കിങ്ങാണ് നിലവില്‍ സ്വീകരിക്കുന്നത്. പതിനാല് ദിവസത്തേക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് അധികം വന്ന …