സ്വന്തം ലേഖകൻ: അടഞ്ഞു കിടന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നതായി സിവില്‍ ഏവിയേഷന്‍ വക്താക്കള്‍ അറിയിച്ചു. പ്രതിദിന യാത്രക്കാരുടെ ശേഷി 5,000 ആയി വര്‍ധിപ്പിച്ചതോടെ രാജ്യത്തേക്ക് വരുന്ന വിമാനങ്ങളുടെയും പുറത്തേക്ക് പോകുന്ന വിമാന സര്‍വീസ് പുനരാരംഭിച്ചതും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫൗസാന്‍ …
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിടുന്നവരെ വീണ്ടും സർക്കാർ സർവീസിൽ തിരിച്ചെടുക്കില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ. കഴിഞ്ഞ വർഷം പിരിച്ചുവിടേണ്ടവരുടെ സേവനകാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചുവെങ്കിലും ചില സ്ഥാപനങ്ങളിൽ പകരം നിയമനം ആകാത്തതിനാൽ പട്ടികയിലുള്ളവരെ തന്നെ വീണ്ടും നിയമിക്കുന്നതിനുള്ള കരാറുമായി സിവിൽ സർവീസ് കമ്മീഷനെ സമീപിക്കുന്നുണ്ട്. എന്നാൽ അത്തരക്കാർക്ക് നിയമനം നൽകേണ്ടതില്ലെന്നാണ് തീരുമാനം. …
സ്വന്തം ലേഖകൻ: പെഗാസസ് എന്ന ഇസ്രായേലി ചാര സോഫ്ട്‍വെയർ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ആൻഡ്രോയിഡ്, ഐഫോൺ ഡിവൈസുകൾ ഹാക് ചെയ്ത് വിവരങ്ങൾ ചോ൪ത്തി സ്വയം ഇല്ലാതാവുന്ന സോഫ്റ്റ്‍വെയറാണ് ഇസ്രയേൽ നി൪മിതമായ പെഗാസസ്. സ൪ക്കാരിനോ സ൪ക്കാ൪ ഏജൻസികൾക്കോ മാത്രമേ പെഗാസസ് കൈമാറൂവെന്നാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ അംബാസഡറുടെ മകളെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി റിപ്പോർട്ട്. അംബാസഡറായ നജീബ് അലിഖിലിൻ്റെ മകൾ സിൽസില അലിഖിലിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം തടവിൽ പാർപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലിഖിലിനെ തട്ടിക്കൊണ്ട് പോയത്. തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സകൾ ലഭ്യമാക്കിയെന്നും …
സ്വന്തം ലേഖകൻ: യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ഇന്നു അർധ രാത്രി നിലവിൽ വരും. വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. താഴെ പറയുന്ന നിബന്ധന പാലിക്കാത്തവർക്കു മടങ്ങേണ്ടിവരുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. …
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് (ജവാസാത്ത്) വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻൻ്റൈനില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ജവാസാത്ത് അറിയിച്ചു. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജൻ്റീന, ബ്രസീല്‍, …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന ആരോഗ്യപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻറ്, എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി മെഡിക്കൽ, മെഡിക്കൽ അസിസ്റ്റൻസ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഒമാനിലെത്തിയാൽ താമസസ്ഥലത്ത് ക്വാറൻറീൻ ചെയ്താൽ മതി. സർക്കാർ, …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോളജുകളില്‍ എൻ.ആർ.ഐ േക്വാട്ടയിൽ പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള നടപടികൾ എളുപ്പമാക്കി ഖത്തർ ഇന്ത്യൻ എംബസി. ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് മുൻകൂട്ടി സമയംവാങ്ങാതെതന്നെ എത്താമെന്ന് എംബസി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ ഒന്നുവരെ എംബസിയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എൻ.ആർ.ഐ സര്‍ട്ടിഫിക്കറ്റിന് മാത്രമാണ് ഈ …
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവേശന, ക്വാറന്റീൻ നയങ്ങൾ പുതുക്കിയതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രവാസി കുടുംബങ്ങൾ മധ്യവേനൽ അവധിക്കായി നാട്ടിലേക്ക്. ഒപ്പം യാത്രാ നിരക്കു വർധിപ്പിച്ച് വിമാന കമ്പനികളും. ദോഹയിൽ തിരിച്ചെത്തുമ്പോൾ സ്വന്തം ചെലവിൽ പത്ത് ദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയെ തുടർന്ന് സ്‌കൂൾ അവധി തുടങ്ങിയിട്ടും നാട്ടിലേക്ക് പോകാതെ ഖത്തറിൽ തുടർന്ന ഒട്ടേറെ പ്രവാസി …