സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധിയോടെ യുഎഇ തലസ്ഥാനമായ അബൂദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ജൂലൈ 19 തിങ്കളാഴ്ച മുതല്‍ അബൂദബിയില്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഇവയില്‍ പ്രധാനം. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. അബൂദാബിയിലേക്കുള്ള പ്രവേശനത്തിനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ ബലിപെരുന്നാള്‍ …
സ്വന്തം ലേഖകൻ: സൗദിയിൽ നമസ്കാര സമയങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നതനുസരിച്ച് സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രാർത്ഥന സമയങ്ങളിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാം എന്നാണു. പ്രാർത്ഥന സമയമടക്കം പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടരാനാകുമെന്ന് ഫെഡറേഷൻ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. കൊറോണ …
സ്വന്തം ലേഖകൻ: ഒമാനിൽ ഇന്നു മുതൽ പ്രാബല്യത്തിലായ രാത്രികാല ലോക്ക്ഡൗണിൽ വിമാനയാത്രക്കാർക്ക് തടസ്സങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് കമ്പനി അറിയിച്ചു. പോകുന്നവർക്ക് ഒപ്പം പോകാനും വരുന്നവരെ വിളിക്കാൻ പോകാനും ഒരാൾക്ക് അനുമതിയുണ്ടാകും. ഇതിന് യാത്ര രേഖകൾ കാണിച്ചാൽ മതിയാകും. മസ്കത്ത് വിമാനത്താവളത്തിലെ പി.സി.ആർ പരിശോധന സംവിധാനം പതിവുപോലെ പ്രവർത്തിക്കും. ഇങ്ങോട് വരുന്ന യാത്രക്കാർ യാത്ര രേഖകൾ കാണിക്കണം. …
സ്വന്തം ലേഖകൻ: ഖത്തറിൽ ഓണ്‍ അറൈവല്‍ വിസ പുനഃസ്ഥാപിച്ചു. ആദ്യ യാത്രക്കാര്‍ ഇന്നലെ രാത്രിയോടെ ദോഹയിലെത്തി. ദോഹ വഴി സൌദിയിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ പേരും എത്തുന്നത്. ഖത്തര്‍ അംഗീകൃത വാക്സിനേഷന്‍ രണ്ട് ഡോസ് എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഇഹ്തിറാസ് വെബ്സൈറ്റ് വഴി പ്രീ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് യാത്ര. …
സ്വന്തം ലേഖകൻ: വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. കുവൈത്തിൽ കഴിയുന്നവർക്കും പുറത്തുള്ളവർക്കും ഇൻഷുറൻസ് കാലാവധി സംബന്ധിച്ചുള്ളതാണു നടപടിക്രമം. തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 2 വർഷത്തേക്കും കുവൈത്തിനു പുറത്താണെങ്കിൽ 1 വർഷത്തേക്കും ആരോഗ്യ ഇൻഷുറൻസ് അനുവദിക്കും. ഗാർഹിക തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 3 വർഷവും പുറത്ത് 1 വർഷവുമാണ് അനുവദിക്കുക. ആശ്രിത വീസക്കാർക്ക് കുവൈത്തിനകത്തു …
സ്വന്തം ലേഖകൻ: പുലിറ്റ്‌സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്ന് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡാനിഷ് സിദ്ദീഖി. ഡൽഹി ജാമിഅ മില്ലിയ്യ …
സ്വന്തം ലേഖകൻ: സൗത്ത് വെസ്റ്റ് ഫ്ലോറിഡാ ഇന്റർ നാഷനൽ വിമാനത്താവളത്തിൽ ഡൽറ്റാ എയർലൈൻസ് ജറ്റിൽ ബോർഡിംഗ് നടത്തിയ യാത്രക്കാരിൽ ഒരു യുവതി മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതിനെ തുടർന്ന് പൊലിസ് എത്തി അറസ്റ്റു ചെയ്തു. ജൂലായ് 14 ബുധനാഴ്ചയായിരുന്നു സംഭവം. 23 വയസ്സുള്ള അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ലീ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 43,302 ആയി. ജനുവരി 15 ന് രേഖപ്പെടുത്തിയ 55,761 കേസുകളാണ് തൊട്ടു മുമ്പിൽ. ജനുവരി എട്ടിന് രേഖപ്പെടുത്തിയ 68,053 കേസുകളാണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. കോവിഡ് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ 48.5 ശതമാനം വർദ്ധിച്ച് 49 …
സ്വന്തം ലേഖകൻ: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇന്തോനേഷ്യ. നിലവില്‍ 40,000-ന് മുകളിലാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം. പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ ഏറെയും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടന്ന് ഇന്‍ഡൊനീഷ്യ ഏഷ്യയിലെ കോവിഡ് ഹോട്ട്സ്പോട്ടായി മറുകയാണ്. ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്‍ഡൊനീഷ്യയെക്കാള്‍ ഇന്ത്യ …