സ്വന്തം ലേഖകൻ: ദുബായിൽ പെരുന്നാൾ ദിന ഗതാഗത സമയക്രമം പ്രഖ്യാപിച്ച് ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). 19 മുതൽ 22 വരെ മൾട്ടിലെവൽ പാർക്കിങ് സ്ഥലങ്ങളിൽ ഒഴികെ ദുബായിൽ പാർക്കിങ് സൗജന്യമാണെന്നും ആർടിഎ അറിയിച്ചു. അതേസമയം ആളുകൾ കോവിഡ് ചട്ടം പാലിക്കണമെന്നും യാത്രയ്ക്ക് അൽപം നേരത്തേ എത്തി മെട്രോയിലെയും മറ്റും തിരക്ക് ഒഴിവാക്കണമെന്നും …
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുകൾ 15 സെക്കൻഡിനകം കണ്ടെത്തുന്ന നൂതന സാങ്കേതിക വദ്യ സ്ഥാപിച്ചു. ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിലാണ് യാത്രാരേഖകളിൽ കൃത്രിമം കാണിക്കുന്നവരെ പിടികൂടുക. ദശലക്ഷക്കണക്കിന് ആളുകളാണ് ദുബായ് വിമാനത്താവളത്തിലൂടെ ഓരോ വർഷവും കടന്നു പോകുന്നത്. ഇവരുടെ പാസ്പോർട്ടിലെ കൃത്യത പരിശോധിക്കുന്നത് ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ സഹായത്തോടുകൂടിയാണ്. …
സ്വന്തം ലേഖകൻ: ഹജ് തീർഥാടകരെ സ്വീകരിക്കാൻ പുണ്യ നഗരി സജ്ജമായി. സുഗമമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു. വിവിധ വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്തി. മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് ചടങ്ങ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. …
സ്വന്തം ലേഖകൻ: ഒമാനിൽ വൈകിട്ട് 5 മുതൽ പുലർച്ചെ 4 വരെയുള്ള ലോക്ഡൗൺ നാളെ പ്രാബല്യത്തിൽ വരും. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായം തേടാം. ഫോൺ: 1099. കോവിഡ് വ്യാപനം മൂലം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ബലിപെരുന്നാൾ പ്രമാണിച്ച് …
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്ററിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ വലതുഭാഗത്തുള്ള ‘രജിസ്ട്രേഷൻ ഫോർ ഇന്ത്യൻ നാഷനൽസ് റെസിഡൻറ് ഇൻ ഖത്തർ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണമെന്നാണ് എംബസിയുടെ നിർദേശം. പേര്, ജനന …
സ്വന്തം ലേഖകൻ: കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ‘നീറ്റ്’ പ്രവേശന പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ മുൻകൈയെടുത്ത അംബാസഡർ സിബി ജോർജിന് അഭിനന്ദന പ്രവാഹം. സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസി സംഘടനകളും വ്യക്തികളും ഇത് പ്രകടിപ്പിക്കുന്നു. ഇന്ത്യക്ക് പുറത്തെ കുവൈത്തിൽ മാത്രമാണ് പരീക്ഷ കേന്ദ്രമുള്ളത്. ഇത് സാധ്യമാക്കുന്നതിൽ അംബാസഡറുടെ സമയോചിത ഇടപെടൽ നിർണായകമായിട്ടുണ്ട്. നേരത്തെ ഇൗ …
സ്വന്തം ലേഖകൻ: അറുപത് വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്തവർക്ക് ഇഖാമ പുതുക്കാൻ കർശന വ്യവസ്ഥയോടെ അനുമതി നൽകും. 2000 ദിനാര്‍ വാര്‍ഷിക ഫീസ് ഈടാക്കി വർക് പെർമിറ്റ് പുതുക്കിനൽകുകയെന്ന നിർദേശം അംഗീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ ഇൻഷുറൻസ് തുക ഇതിന് പുറമെയാണ്. വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായി കുവൈത്ത് മന്ത്രിസഭ വാണിജ്യ വ്യവസായ മന്ത്രിയെ …
സ്വന്തം ലേഖകൻ: ദുബായ് എക്സ്പോ പ്രവാസികൾക്ക് അവസരങ്ങളുടെ മഹാമേള കൂടിയാണ്. വിവിധ പവിലിയനുകളിലായി റിസപ്ഷനിസ്റ്റ്, ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, പ്രോട്ടോക്കോൾ ഓഫിസർ, സീനിയർ മാനേജർ എന്നിങ്ങനെ നൂറുകണക്കിനു തസ്തികകളാണ് ഉള്ളത്. പ്രതിമാസം10,000 മുതൽ 40,000 ദിർഹം വരെയാണ് ശമ്പളം. എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 1 മുതൽ അടുത്ത വർഷം മാർച്ച് …
സ്വന്തം ലേഖകൻ: എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്കു മികച്ച വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 573 പേരിൽ 556 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. 3 സ്കൂളുകൾക്കു 100 മേനി. വിജയ ശതമാനം 97.03. 221 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ (55), ഷാർജ ന്യൂ …
സ്വന്തം ലേഖകൻ: 75 വർഷം മുമ്പുള്ള രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തെ കൊളോണിയൽ നിയമം എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. …