1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: അ​റു​പ​ത്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള ബി​രു​ദം ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ർ​ശ​ന വ്യ​വ​സ്ഥ​യോ​ടെ അ​നു​മ​തി ന​ൽ​കും. 2000 ദി​നാ​ര്‍ വാ​ര്‍ഷി​ക ഫീ​സ് ഈ​ടാ​ക്കി വ​ർ​ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കു​ക​യെ​ന്ന നി​ർ​ദേ​ശം​ അം​ഗീ​ക​രി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക ഇ​തി​ന്​ പു​റ​മെ​യാ​ണ്. വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് മ​ന്ത്രി​സ​ഭ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ന്ത്രി​യു​ടെ ശി​പാ​ർ​ശ​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​തി​ന് പ്രാ​യ​വും വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യും മാ​ന​ദ​ണ്ഡം ആ​യ​പ്പോ​ൾ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു. റ​സ്​​റ്റാ​റ​ൻ​റ്, ഗ്രോ​സ​റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് പ്രാ​യ​മേ​റി​യ​വ​രി​ൽ അ​ധി​ക​പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​യ ഇ​വ​രി​ൽ എ​ത്ര​പേ​ർ​ക്ക്​ 2000 ദീ​നാ​ർ ന​ൽ​കി ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യും എ​ന്ന​ത്​ ചോ​ദ്യ​മാ​ണ്. വി​ദേ​ശി അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ പ​ര​മാ​വ​ധി കു​റ​ച്ച്​ രാ​ജ്യ​ത്ത്​ ജ​ന​സം​ഖ്യാ സ​ന്തു​ല​നം സാ​ധ്യ​മാ​ക്കു​ക​യെ​ന്ന ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ പ്രാ​യ​പ​രി​ധി കൊ​ണ്ടു​വ​ന്ന​ത്.

ഇ​ത്​ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളെ ബാ​ധി​ച്ച​തോ​ടെ​ സ്വ​ദേ​ശി സ്​​പോ​ൺ​സ​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ​യാ​ണ്​ നി​ബ​ന്ധ​ന​ക​ളോ​ടെ പു​തു​ക്കി​ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ലേ​ക്ക്​ അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും നി​ര​വ​ധി കു​വൈ​ത്തി​ക​ൾ പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.