1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്കു മികച്ച വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 573 പേരിൽ 556 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. 3 സ്കൂളുകൾക്കു 100 മേനി. വിജയ ശതമാനം 97.03. 221 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.

റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ (55), ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ (37), ഉമ്മുൽഖുവൈനിലെ ദ് ഇംഗ്ലീഷ് സ്കൂൾ (30) എന്നീ സ്കൂളുകളാണ് 100 മേനി വിജയം നേടിയത്. നജല അമൽ, അസ്മ സഫറുള്ള ജാൻ, നൂറ മുഹ്സിൻ അഹമദ് സാലിഹ്, ആദിൽ മുഹമ്മദ് നൗഷാദ്, അഭിജിത് പ്രകാശൻ എന്നിവർക്കാണ് റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽ 10 വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചത്.

കോവിഡ് മൂലം 10 കുട്ടികൾക്ക് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ 100 മേനി നഷ്ടപ്പെട്ട പ്രയാസത്തിലാണ് 5 സ്കൂളുകൾ. ഒരു സ്കൂളിൽ 7 പേർ പരാജയപ്പെട്ടു. 221 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.