സ്വന്തം ലേഖകൻ: സൗദിയിൽ എല്ലാവർക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസിനായുള്ള ബുക്കിംഗ് നൽകിത്തുടങ്ങി. മൊഡേണ വാക്‌സിൻ കൂടി വിതരണം ആംഭിച്ചതോടെയാണ് എല്ലാവർക്കും അപ്പോയിന്റ്‌മെന്റ് ലഭിച്ച് തുടങ്ങിയത്. സ്വിഹത്തി, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ബുക്കിംഗ് നേടാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാൽപ്പത് വയസ്സിന് മുകളിലുള്ളവർക്കായിരുന്നു ഇതുവരെ കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് വിതരണം ചെയ്തിരുന്നത്. എന്നാൽ വാക്സിനേഷൻ …
സ്വന്തം ലേഖകൻ: പുതിയ പ്രഖ്യാപനം വരുന്നതിനുമുേമ്പ ഖത്തറിേലക്കുള്ള ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്തവർക്ക് തുക നഷ്ടമാവില്ല. മുഴുവൻ തുകയും തിരിച്ചുനൽകുമെന്നറിയിച്ചുകൊണ്ട് ഡിസ്കവർ ഖത്തർ യാത്രക്കാർക്ക് മറുപടി നൽകി തുടങ്ങി. ബുക്ക് ചെയ്തതിെൻറ വിശദാംശങ്ങളും വാക്സിനേറ്റഡ് സർട്ടിഫിക്കറ്റും ഡിസ്കവർ ഖത്തറിന് ഇ-മെയിൽ ചെയ്താൽ ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു തുടങ്ങും. 60 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും തിരിച്ചുലഭിക്കുമെന്ന് മറുപടി …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൗദി, ഒമാൻ ഏകോപന സമിതി രൂപീകരിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ ഒപ്പുവച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമടക്കം കാര്യങ്ങൾ ചർച്ചയായി. നിയോം വിമാനത്താവളത്തിൽ സൗദി കിരീടാവകാശി …
സ്വന്തം ലേഖകൻ: വ്യക്തികൾക്ക് സ്വയം കോവിഡ് പരിശോധന നടത്താൻ കഴിയുന്ന റാപിഡ് ആൻറിജൻ കിറ്റിന് അംഗീകാരം നൽകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് കേസുകളും പരിശോധന കേന്ദ്രങ്ങളിലെ തിരക്കും വർധിച്ചുവരുന്നതിനാലാണ് ഇത്തരമൊരു നീക്കം. ആഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്ന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് തീരുമാനം. ഈദ് അവധിക്ക് വിദേശത്തേക്ക് പോകുന്ന കുവൈത്തികളുടേതായി നിരവധി …
സ്വന്തം ലേഖകൻ: മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റർ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റ് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഭൂമിയിൽ എത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. കാറ്റിന്‍റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ അറിയിച്ചു. സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന് ഉത്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്നാണ് …
സ്വന്തം ലേഖകൻ: യൂറോ കപ്പ് സെമി ഫൈനലിൽ കളിക്കുന്നത് ഇഷ്ട ടീം. ഉറ്റസുഹൃത്തിന് നറുക്കെടുപ്പിലൂടെ കളി കാണാൻ ടിക്കറ്റും കിട്ടി. പക്ഷേ, ഓഫിസിൽ നിന്ന് ലീവ് കിട്ടാൻ ബുദ്ധിമുട്ട്. ഈ സാഹചര്യത്തിൽ ആരും ചെയ്യുന്നതേ ഇംഗ്ലണ്ട് ആരാധികയായ നിന ഫാറൂഖിയും ചെയ്തുള്ളൂ. അസുഖമാണെന്ന് പറഞ്ഞ് ലീവെടുത്ത് കളി കാണാൻ പോയി. പക്ഷേ, സ്റ്റേഡിയത്തിൽ നിന്ന് വീട്ടിലെത്തും …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സർവീസ് പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച നടത്തി. ഇതു സംബന്ധിച്ച് അതത് രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ സ്ഥാനപതിമാരെ ചുമതലപ്പെടുത്തി. ഇന്ത്യയിൽ കോവിഡ് സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണത്തിൽ ഇളവു വരുത്താവുന്നതാണെന്നു വിദേശകാര്യ …
സ്വന്തം ലേഖകൻ: ഫൈനൽ മത്സരത്തിൻ്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലെ പ്രകടനത്തിൽ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വർഷത്തിന് ശേഷം …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുകെയിൽ “ഇൻഡോർ“ സാഹചര്യങ്ങളിൽ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻ വലിക്കുന്നതിൻ്റെ അവസാന ഘട്ടം തുടങ്ങുന്ന ജൂലൈ 19 നു ശേഷം ആളുകൾ ഇൻഡോർ, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു. കേസുകൾ വർദ്ധിച്ചിട്ടും ആസൂത്രണം ചെയ്ത പ്രകാരം …