സ്വന്തം ലേഖകന്‍: നാറ്റോ ചര്‍ച്ചകള്‍ക്കായി ട്രംപ് ബ്രസല്‍സില്‍, വരവേറ്റത് ട്രംപ് വിരുദ്ധരുടെ പ്രതിഷേധ പ്രകടനങ്ങള്‍,ഭീകരതയേയും അനധികൃത കുടിയേറ്റത്തേയും മുളയിലേ നുള്ളണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ട്രംപിന്റെ ആഹ്വാനം. വ്യാഴാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ട്രംപ് കൂടിക്കാഴച നടത്തിയത്. ഭീകരതയെ അതിന്റെ വഴിയില്‍ത്തന്നെ തടയണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ യോഗത്തില്‍ പറഞ്ഞു. മാഞ്ചെസ്റ്റര്‍ അരീനയിലെ സ്‌ഫോടനത്തില്‍ …
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണം, എട്ടു പേര്‍ പിടിയില്‍, ചാവേര്‍ സല്‍മാന്‍ അബേദിയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍, മാഞ്ചസ്റ്ററില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. രാജ്യം ഇപ്പോഴും ഭീകരക്രമണ ഭീതിയില്‍ തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാഞ്ചസ്റ്റര്‍ …
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്യാന്‍ കാമുകന്‍ സ്വയം നിറയൊഴിച്ചു, തലയോട്ടി തുളച്ച് പുറത്തെത്തിയ വെടിയുണ്ട കാമുകിയുടെ ജീവനെടുത്തു, കാമുകനെതിരെ കേസ്. കഴിഞ്ഞ മാസം അലാസ്‌കയിലാണ് ദാരുണമായ സംഭവമുണ്ടായത്. 22 കാരിയായ ബ്രിട്ട്‌നി മെയ്ഹാഗ് ആണ് മരിച്ചത്. വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 21 കാരനായ സിബ്‌സണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. സംഭവശേഷം പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലില്‍, തങ്ങളുടെ പരമാധികാരത്തിനു നേര്‍ക്കുള്ള വെല്ലുവിളിയെന്ന് ചൈന. ദക്ഷിണ ചൈനാ കടലില്‍ ചൈന നിര്‍മ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേയ്ക്ക് മാറിയാണ് അമേരിക്കന്‍ നാവിക സേനാ കപ്പല്‍ സഞ്ചരിച്ചത്. യുഎസ്എസ് ഡ്യൂവേ എന്ന നാവിക സേനാ കപ്പലാണ് തര്‍ക്ക …
സ്വന്തം ലേഖകന്‍: ‘പാകിസ്താന്‍ ഒരു മരണക്കെണി, അവിടേക്ക് കടക്കാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യവും,’ പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍. പാകിസ്താനില്‍ വച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയ ശേഷം വിവാഹം കഴിപ്പിച്ചുവെന്ന് ആരോപിക്കുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്ത ഡല്‍ഹി സ്വദേശിയായ ഉസ്മയാണ് …
സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നു, അല്‍ ജസീറ ഉള്‍പ്പെടെ 21 വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഈജിപ്ത്. മുഖ്യധാര ദൃശ്യമാധ്യമമായ അല്‍ ജസീറയുടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയെ ഒറ്റയടിക്ക് നിരോധിച്ചത് കടുത്ത വിമര്‍ശനമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മീഡിയാ ഗ്രൂപ്പാണ് അല്‍ ജസീറ. വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരം രാജ്യത്തെ ന്യൂസ് ഏജന്‍സിയായ ‘മെന’യും സുരക്ഷാ …
സ്വന്തം ലേഖകന്‍: ‘പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിനു കൊള്ളാം,’ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി തെലുങ്കു നടന്‍, വിവാദമായപ്പോള്‍ മാപ്പു പറഞ്ഞ് തലയൂരി. തെലുങ്കു നടന്‍ ചലപതി റാവുവാണ് സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി പുലിവാലു പിടിച്ചത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ചലപതി റാവുവിന്റെ നാവിന്റെ വിളയാട്ടം. നാ?ഗചൈതന്യ മുഖ്യവേഷത്തിലെത്തുന്ന രാരാന്‍ഡോയി വെഡുക എന്ന …
സ്വന്തം ലേഖകന്‍: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു തെളിവായി കണക്കുകളുമായി അമേരിക്കന്‍ ഗവേഷകന്‍. ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത് അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ യൂനിവേഴ്‌സിറ്റി ഗവേഷകന്‍ യി ഫുക്‌സിയാനാണ്. 137 കോടി ജനസംഖ്യയെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്നും വര്‍ഷങ്ങളായി ഒരു കുട്ടി മാത്രം അനുവദിക്കപ്പെട്ട രാജ്യത്ത് 129 …
സ്വന്തം ലേഖകന്‍: വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ സുരക്ഷാ വലയത്തില്‍, സ്ഥിതി ഗുരുതരമെന്ന് തെരേസാ മേയ്, ഭീതിയോടെ പ്രവാസി സമൂഹം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, അടുത്തുതന്നെ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനിലെ സുരക്ഷ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. …
സ്വന്തം ലേഖകന്‍: ഒടുവില്‍ പാക് ഹൈക്കോടതി കനിഞ്ഞു, പാക് യുവാവ് ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഉസ്മ എന്ന ഇന്ത്യന്‍ യുവതിക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ ബുധനാഴ്ച അനുമതി നല്‍കിയത്. വാഗാ അതിര്‍ത്തി കടക്കുന്നത് വരെ ഉസ്മയ്ക്ക് പോലീസ് സുരക്ഷ നല്‍കാനും ജസ്റ്റീസ് മൊഹ്‌സീന്‍ അക്തര്‍ കയാനി അധ്യക്ഷനായ …