സ്വന്തം ലേഖകന്‍: പോയ വര്‍ഷം വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ അനധികൃതമായി താമസിച്ച ഇന്ത്യാക്കാരുടെ എണ്ണം 30,000 മെന്ന് റിപ്പോര്‍ട്ട്. അനധികൃതമായി തങ്ങിയവരില്‍ 6,000 പേര്‍ പിന്നീട് രാജ്യം വിട്ടു. മടങ്ങിപ്പോയവരുടെ പട്ടിക കൂടി പരിശോധിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 14 ലക്ഷം ഇന്ത്യക്കാരാണ് വിവിധ …
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അപലപിച്ച മോദി ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ആറു പേരെ തല്ലിക്കൊന്നത് അറിഞ്ഞില്ലേ? സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നു. കുട്ടികളെ കടത്തുവെന്ന വ്യാജപ്രചരണത്തെത്തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആറ് പേര്‍ മനുഷ്യര്‍ തന്നെയല്ലേ എന്നാണ് മിക്കവരുടേയും ചോദ്യം. ആറ് പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയോ ബിജെപി കേന്ദ്ര നേതൃത്വമോ സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: ‘ഞാന്‍ ആകെ തകര്‍ന്നിരിക്കുന്നു, എന്നോട് ക്ഷമിക്കണം, എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,’ മാഞ്ചസ്റ്ററില്‍ തന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പോപ്പ് താരം അരിയാന ഗ്രാന്റിന്റെ പ്രതികരണം.ട്വിറ്ററിലാണ് താരത്തിന്റെ പ്രതികരണം. അരിയാന ഗ്രാന്റിന്റെ സംഗീത പരിപാടിക്കിടയിലായിരുന്നു സ്‌ഫോടനം നടന്നത്. പരിപാടി കഴിഞ്ഞ് ആളുകള്‍ സ്റ്റേഡിയത്തിന്റെ പുറത്തേക്കുള്ള വാതിലിന് സമീപമെത്തിയപ്പോളാണ് സ്‌ഫോടനം നടക്കുന്നതെന്നും, ഭയന്ന് ജനം …
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്, 23 കാരന്‍ പിടിയില്‍, മരണം 22 ആയി, മരിച്ചവരില്‍ കൂടുതലും ചെറുപ്പക്കാരും കുട്ടികളും. മാഞ്ചസ്റ്റര്‍ സിറ്റിയിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ സംഗീത പരിപാടിക്കിടെ 22 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. സംഭവത്തില്‍ 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: ദൈവത്തിന്റെ പോരാളിയായി ‘ടിയാന്‍’ എത്തുന്നു, ദൃശ്യ വിശ്മയമായി പൃഥ്വിരാജിന്റെ പുതിയ ചിത്രം ടിയാന്റെ ട്രെയിലര്‍. തെറ്റും ശരിയുമായ യുദ്ധങ്ങളെപ്പറ്റിയും പോരാളിയുടെ ശക്തിയെപ്പറ്റിയും പ്രിത്വിയുടെ കഥാപാത്രം പറയുന്നതാണ് ട്രെയിലറിന്റെ തുടക്കം. തുടര്‍ന്ന് ഹിന്ദി ഹൃദയഭൂമിയിലെ വരണ്ട ഭൂപ്രദേശങ്ങളും നിറപ്പകിട്ടാര്‍ന്ന കുംഭമേളയും കാണാം. മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാറാണ് ടിയാന്‍ സംവിധാനം ചെയ്തത്. ‘ഒരു ദേശം ഇന്നിന്റെ …
സ്വന്തം ലേഖകന്‍: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന് പത്തു വര്‍ഷം തടവ്, ശിക്ഷ തിരുവനന്തപുരത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് ആഡംബര കാര്‍ അടിച്ചു മാറ്റിയതിന്. ബണ്ടിചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദര്‍ സിംഗിന് (44) തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് പത്തു വടഷം തടവ് ശിക്ഷ വിധിച്ചത്. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കു?റ്റങ്ങള്‍ തെളിഞ്ഞതായി കോടതി …
സ്വന്തം ലേഖകന്‍: മുംബൈയില്‍ മുറുക്ക് മോഷ്ടിച്ചു എന്നാരോപിച്ച് എട്ടും ഒമ്പതും വയസ്സുള്ള കുട്ടികളെ നഗ്‌നരാക്കി ചെരുപ്പു മാലയിടീച്ച് നടത്തിച്ചു. നഗ്‌നരാക്കിയ ശേഷം അവരെ ചെരുപ്പുമാലയിടീക്കുകയും മുഖത്തടിക്കുകയും തെരുവിലൂടെ നടത്തിക്കുകയും ചെയ്യുകയായിരുന്നു. മുംബൈയിലെ ഉല്‍സാഹ്നഗറിലാണ് സംഭവം. കടയുടമ മെഹമൂദ് പതാന്‍, മെഹമൂദിന്റെ മക്കളായ ഇര്‍ഫാന്‍, സലീം എന്നിവര്‍ക്കെതിരെയാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം …
സ്വന്തം ലേഖകന്‍: ഇറാന്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണമെന്ന മുന്നറിയിപ്പുമായി ട്രംപ് ഇസ്രായേലില്‍, ട്രംപ് സൗദിയില്‍ പോയത് എണ്ണ ഊറ്റാനെന്ന് ഇറാന്‍. ഭീകരര്‍ക്കുള്ള സാന്പത്തിക, സൈനിക സഹായം നിര്‍ത്താന്‍ ഇറാനോടു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അണ്വായുധം നിര്‍മിക്കാനും കൈവശം വയ്ക്കാനും ഒരിക്കലും ഇറാനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. രണ്ടുദിവസത്തെ ഇസ്രേലി സന്ദര്‍ശനത്തിനെത്തിയ ട്രംപ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ഝാര്‍ഖണ്ഡില്‍ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ 19 പേര്‍ പിടിയില്‍, ആക്രമം നടന്നത് വാട്‌സാപ്പില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ തുടര്‍ന്ന്. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് 19 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സിങ്ഭും ജില്ലയില്‍ രണ്ടു സംഭവങ്ങളിലായാണ് ഏഴു പേരെ ജനക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ വാട്ട്‌സ് …
സ്വന്തം ലേഖകന്‍: രജനീകാന്ത് കന്നഡികനെന്ന് ആരോപിച്ച് സൂപ്പര്‍താരത്തിന്റെ വസതിക്കു മുന്നില്‍ തമിഴ് സംഘടനകളുടെ പ്രതിഷേധം, രജനീകാന്ത് ഉടന്‍ നരേന്ദ്ര മോദിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. തീവ്ര തമിഴ് സംഘടനയായ തമിഴ് മുന്നേറ്റ പടയാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ രജിനിയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. സംഘടനാ നേതാവ് വീരലക്ഷ്മിയും മുപ്പത്തിയഞ്ചോളം പ്രവര്‍ത്തകരും താരത്തിന്റെ കോലം കത്തിച്ചു. കന്നഡിഗനായ …