സ്വന്തം ലേഖകന്‍: കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ് കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ മാതാപിതാക്കള്‍ അഴിയെണ്ണും, പുതിയ നിയമവുമായി ഉഗാണ്ട സര്‍ക്കാര്‍. ഉഗാണ്ടയില്‍ കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ജയിലിലടക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നിലവില്‍ വന്നു. ആറു മാസംവരെ ജയില്‍ ശിക്ഷ നല്‍കുന്ന നിയമം പ്രസിഡന്റ് യൊവേരി മുസെവെനി ഒപ്പുവച്ചതോടെ പ്രാബല്യത്തിലായി. സ്‌കൂള്‍ പ്രവേശത്തിനായി കുട്ടികളുടെ വാക്‌സിനേഷന്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് കടുത്ത കറന്‍സി ക്ഷാമം, അമേരിക്കന്‍ ഡോളറിന് വന്‍ ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിന് ബദലായി സ്വന്തം കറന്‍സിയുടെ നിര്‍മാണം ഇസ്ലാമിക് സ്‌റ്റേറ്റ് ആരംഭിച്ചിരുന്നു. എന്നാല്‍ ആ ശ്രമം വിജയം കാണാതെ വന്നതിലാണ് ഇപ്പോള്‍ അമേരിക്കന്‍ ഡോളറിലേക്ക് തിരിഞ്ഞത്. ഐഎസ് ഭീകരര്‍ പിഴയായി ആവശ്യപ്പെടുന്നത് അമേരിക്കന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയന്‍ …
സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ വീഴ്ച ഐഐഎമ്മില്‍ പഠന വിഷയമാകുന്നു. എന്തു ചെയ്യുമ്പോഴും അത് വാര്‍ത്തയാക്കുക എന്ന പതിവ് തെറ്റിക്കാതെ തന്റെ സാമ്പത്തിക തകര്‍ച്ചയും മഹാ സംഭവമാക്കുകയാണ് മല്യ. ബാങ്ക് വയ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയുടെ ബാങ്ക് കടമാണ് ഐ.ഐ.എമ്മില്‍ പാഠ്യ വിഷയമായിരിക്കുന്നത്. നേരത്തെ വിജയ് മല്യ ഇതേ ഐ.ഐ.എമ്മുകളില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് …
സ്വന്തം ലേഖകന്‍: കൂട്ടുകാരന്റെ പിന്‍ഭാഗത്ത് പിച്ചിയതിന് പന്ത്രണ്ടു വയസുകാരി അറസ്റ്റില്‍. ക്ലാസില്‍ സഹപാഠിയായ ആണ്‍കുട്ടിയുടെ പിന്‍ഭാഗത്ത് ‘പിച്ചിയ’ കുറ്റത്തിന് ഫ്‌ളോറിഡ ഒര്‍ലാന്റോയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കുട്ടിയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഇതേ തുടര്‍ന്ന് പന്ത്രണ്ടു വയസ്സുകാരിയെ സസ്‌പെന്റു ചെയ്തു. പോലീസ് കുട്ടിയെ …
സ്വന്തം ലേഖകന്‍: യുഎഇ റോഡുകളില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എഫ്ടിസി (ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍) ശുപാര്‍ശ. അനുവദനീയമായതിലും 50 ശതമാനത്തില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികളോട് എഫ് ടി സി ശുപാര്‍ശ ചെയതിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ കണ്ടുകെട്ടണമെന്നും ഡ്രൈവര്‍മാര്‍ക്കെതിരെ മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന …
സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് പഴയ പതാക തന്നെ മതിയെന്ന് ന്യൂസിലന്‍ഡ് ജനത വിധിയെഴുതി. ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് ഉള്‍പ്പെടുന്ന പതാക മാറ്റി പുതിയത് സ്വീകരിക്കണോ എന്ന കാര്യത്തില്‍ നടത്തിയ ജനഹിതപരിശോധനയിലാണ് ഈ വിധി. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ ചിഹ്നമായ ഇപ്പോഴത്തെ ദേശീയ പതാകതന്നെ തുടര്‍ന്നാല്‍ മതിയെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത 21 ലക്ഷത്തോളം പേരില്‍ 56.6 ശതമാനം …
സ്വന്തം ലേഖകന്‍: പെസഹ ദിവസം ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ അഭയാര്‍ഥികളുടെ കാല്‍ കഴുകി ചുംബിച്ച് ഫ്രാന്‍സിസ് പാര്‍പാപ്പ. ബ്രസല്‍സിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറേപ്പില്‍ മുസ്ലിം വിരുദ്ധ വികാരം രൂക്ഷമായ സാഹചര്യത്തിലാണ് മാര്‍പാപ്പ മുന്നിട്ടിറങ്ങിയത്. ‘സംസ്‌കാരത്തിലും മതവിശ്വാസത്തിലും നമ്മള്‍ വ്യത്യസ്തരാണ്. എന്നാല്‍, നമ്മളെല്ലാം സഹോദരങ്ങളാണ്. സമാധാനത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്’ ചടങ്ങിനു ശേഷം മാര്‍പാപ്പ പറഞ്ഞു. മുട്ടുകുത്തിനിന്ന് …
സ്വന്തം ലേഖകന്‍: കേരളത്തിലെ വേനലവധി മുതലാക്കാന്‍ വിമാന കമ്പനികള്‍, ഗള്‍ഫ് യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടി. മംഗളൂരു, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് കുത്തനെ വര്‍ദ്ധന വരുത്തിയത്. എട്ട് ഇരട്ടിയോളം വര്‍ദ്ധന വരുത്തിയ കമ്പനികള്‍ മടക്ക യാത്രാ ടിക്കറ്റില്‍ ഒമ്പത് ഇരട്ടിവരെ വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ …
സ്വന്തം ലേഖകന്‍: 1921 ല്‍ നിഗൂഡ സാഹചര്യത്തില്‍ കാണാതായ അമേരിക്കന്‍ യുദ്ധക്കപ്പല്‍ കണ്ടെത്തി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ തെരച്ചില്‍ അവസാനിപ്പിച്ചു കൊണ്ടാണ് യുഎസ്എസ് കോണ്‍സ്‌റ്റോഗ എന്ന നാവിക സേനാ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കണ്ടെത്തിയത്. ദു:ഖ വെള്ളിയാഴ്ച ദിവസമായ 1921 മാര്‍ച്ച് 24 ന് 56 ജീവനക്കാരുമായി ഹവായ് പേള്‍ ഹാര്‍ബറില്‍ നിന്നും …
സ്വന്തം ലേഖകന്‍: യൂറോപ്പിനെ ചാരമാക്കാന്‍ പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ്, 400 ചാവേറുകളെ കയറ്റി അയച്ചു. പാരീസ് മാതൃകയില്‍ യൂറോപ്യന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച 400 ലധികം ഭീകരരെ കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലുമായാണ് ഈ ചാവേര്‍ സംഘത്തിന് പരീശീലനം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരമാവധി നാശനഷ്ടം ഉണ്ടാക്കാന്‍ കഴിയുന്ന വിധത്തിലുള്ള …