1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2016

സ്വന്തം ലേഖകന്‍: 1921 ല്‍ നിഗൂഡ സാഹചര്യത്തില്‍ കാണാതായ അമേരിക്കന്‍ യുദ്ധക്കപ്പല്‍ കണ്ടെത്തി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ തെരച്ചില്‍ അവസാനിപ്പിച്ചു കൊണ്ടാണ് യുഎസ്എസ് കോണ്‍സ്‌റ്റോഗ എന്ന നാവിക സേനാ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കണ്ടെത്തിയത്.

ദു:ഖ വെള്ളിയാഴ്ച ദിവസമായ 1921 മാര്‍ച്ച് 24 ന് 56 ജീവനക്കാരുമായി ഹവായ് പേള്‍ ഹാര്‍ബറില്‍ നിന്നും കാണാതായ കപ്പല്‍ ഗള്‍ഫ് ഓഫ് ദി ഫരാലന്‍സ് ആഴക്കടലിലാണ് കണ്ടെത്തിയത്. മെയ്ര്‍ ഐലന്റില്‍ നിന്നും യാത്ര തിരിച്ച കപ്പല്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോ ഉള്‍ക്കടലില്‍ വൈകിട്ട് നാലു മണിയോടെയാണ് അവസാനം കണ്ടത്.

അതിന് ശേഷം അപ്രത്യക്ഷമായ കപ്പിലിനു വേണ്ടി മേഖല അരിച്ചു പെറുക്കിയെങ്കിലും കപ്പലിനെകുറിച്ച് വിവരം കിട്ടുന്നത് 95 വര്‍ഷത്തിന് ശേഷമാണ്. 2009 ല്‍ സോണാര്‍ സര്‍വേയില്‍ കിട്ടിയ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അണ്ടര്‍വാട്ടര്‍ റോബോട്ടുകള്‍ 2014 ലും 2015 നും സര്‍വേ നടത്തിയിരുന്നു. കഴിഞ്ഞ ഒക്‌ടോബറിലാണ് ഇത് കോണ്‍സ്‌റ്റോഗയാണെന്ന് ഉറപ്പിച്ചത്.

വാഷിംഗ്ടണിലെ യുഎസ് നാവിക സ്മാരകത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ കടലിനടിയില്‍ കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാഷണല്‍ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനും നേവിയും ചേര്‍ന്ന് നടത്തിയ പ്രഖ്യാപനം കപ്പലില്‍ കാണാതായ അനേകരുടെ കുടുംബങ്ങള്‍ക്കാണ് ആശ്വാസമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.