1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ സ്‌ഫോടനം, പിന്നില്‍ തെഹ്‌രെക്ഇതാലിബാന്‍
പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ സ്‌ഫോടനം,  പിന്നില്‍ തെഹ്‌രെക്ഇതാലിബാന്‍
സ്വന്തം ലേഖകന്‍: പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ സ്‌ഫോടനം, പിന്നില്‍ തെഹ്‌രെക്ഇതാലിബാന്‍. പാക് പ്രവിശ്യയായ ഛര്‍സാദായിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിയഞ്ചായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രെക്ഇതാലിബാന്‍ ഏറ്റെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സംഘടന വാര്‍ത്താ ഏജന്‍സിയെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. ബച്ചാ ഖാന്‍ സര്‍വകലാശാലയിലെ ആക്രമണത്തിന് തങ്ങളുടെ നാല് ചാവേറുകളാണ് നേതൃത്വം …
ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസ്സാം കുറ്റക്കാരന്‍, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും
ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസ്സാം കുറ്റക്കാരന്‍, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസ്സാം കുറ്റക്കാരന്‍, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കൊലപാതകം അടക്കമുള്ള ഒമ്പത് കുറ്റങ്ങളും തെളിഞ്ഞുവെന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ക്രൂരനായ കൊലയാളിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.പി ഉദയഭാനു വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസിന്റെ പരിധിയില്‍ …
ഒരു നേരത്തെ ആഹാരത്തിനായി സ്വര്‍ണമടക്കം എല്ലാം വിറ്റുപെറുക്കുന്ന സിറിയന്‍ നഗരം, ദെയര്‍ എല്‍ സോര്‍
ഒരു നേരത്തെ ആഹാരത്തിനായി സ്വര്‍ണമടക്കം എല്ലാം വിറ്റുപെറുക്കുന്ന സിറിയന്‍ നഗരം, ദെയര്‍ എല്‍ സോര്‍
സ്വന്തം ലേഖകന്‍: ഒരു നേരത്തെ ആഹാരത്തിനായി സ്വര്‍ണമടക്കം എല്ലാം വിറ്റുപെറുക്കുന്ന സിറിയന്‍ നഗരം, ദെയര്‍ എല്‍ സോര്‍. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് നിലംപരിശായ സിറിയയിലെ ദെയര്‍ എല്‍ സോര്‍ നഗരത്തിലാണ് വീട് അടക്കമുള്ള ഒട്ടുമിക്ക വിലയേറിയ വസ്തുക്കളും ഒരു നേരത്തെ ആഹാരത്തിനായി നിവാസികള്‍ വിറ്റു തീര്‍ക്കുന്നത്. ഇവ വാങ്ങാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും സുരക്ഷാ ജീവനക്കാരും …
മലയാളത്തിന്റെ ബാഹുബലി ഒരുക്കാന്‍ കര്‍ണനായി പ്രത്വിരാജ്, ഒപ്പം സംവിധായകന്‍ ആര്‍എസ് വിമലും
മലയാളത്തിന്റെ ബാഹുബലി ഒരുക്കാന്‍ കര്‍ണനായി പ്രത്വിരാജ്, ഒപ്പം സംവിധായകന്‍ ആര്‍എസ് വിമലും
സ്വന്തം ലേഖകന്‍: കര്‍ണനായി മലയാളത്തിന്റെ ബാഹുബലി ഒരുക്കാന്‍ പ്രത്വിരാജ്, ഒപ്പം സംവിധായകന്‍ ആര്‍എസ് വിമലും. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കര്‍ണന്‍ എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. ആയിരക്കണക്കിന് വരുന്ന സൈനികര്‍ക്കൊപ്പം സൈനിക വേഷത്തില്‍ അശ്വാരൂഢനായ …
ഇറാന്റെ വില കുറഞ്ഞ എണ്ണ ഗള്‍ഫ് മേഖലക്ക് കനത്ത ഭീഷണിയാകുന്നു, പ്രവാസി മലയാളികള്‍ കടുത്ത ആശങ്കയില്‍
ഇറാന്റെ വില കുറഞ്ഞ എണ്ണ ഗള്‍ഫ് മേഖലക്ക് കനത്ത ഭീഷണിയാകുന്നു, പ്രവാസി മലയാളികള്‍ കടുത്ത ആശങ്കയില്‍
സ്വന്തം ലേഖകന്‍: ഇറാന്റെ വില കുറഞ്ഞ എണ്ണ ഗള്‍ഫ് മേഖലക്ക് കനത്ത ഭീഷണിയാകുന്നു, പ്രവാസി മലയാളികള്‍ കടുത്ത ആശങ്കയില്‍. രാജ്യാന്തര ഉപരോധം നീക്കിയതിനു തൊട്ടു പിന്നാലെ ഇറാന്‍ എണ്ണയുത്പാദനം കൂട്ടാന്‍ തീരുമാനിച്ചതാണ് ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഇറാന്റെ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അങ്ങോട്ടു തിരിയുകയാണ്. . സൗദി അറേബ്യ, യു.എ.ഇ, …
ഖത്തറില്‍ എത്തുന്ന പ്രവാസികളില്‍ വൃക്കരോഗം കണ്ടെത്തിയാല്‍ മടക്കി അയക്കാന്‍ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനം
ഖത്തറില്‍ എത്തുന്ന പ്രവാസികളില്‍ വൃക്കരോഗം കണ്ടെത്തിയാല്‍ മടക്കി അയക്കാന്‍ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ഖത്തറില്‍ എത്തുന്ന പ്രവാസികളില്‍ വൃക്കരോഗം കണ്ടെത്തിയാല്‍ മടക്കി അയക്കാന്‍ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനം. പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യ പരിശോധനയില്‍ വൃക്കരോഗങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണിത്. പുതുതായി എത്തുന്ന പ്രവാസികളില്‍ വൃക്ക രോഗം കണ്ടെത്തുന്നവരെ റസിഡന്‍സ് പെര്‍മിറ്റ് നല്‍കാതെ തിരിച്ചയക്കും. ഡയാലിസിസ് ആവശ്യമാകുന്ന വൃക്ക തകരാറുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പരിശോധന ഉള്‍പ്പെടുത്താനുള്ള …
ലോക മുത്തച്ഛന്‍ 112 മത്തെ വയസില്‍ ജപ്പാനില്‍ അന്തരിച്ചു
ലോക മുത്തച്ഛന്‍ 112 മത്തെ വയസില്‍  ജപ്പാനില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോക മുത്തച്ഛന്‍ 112 മത്തെ വയസില്‍ ജപ്പാനില്‍ അന്തരിച്ചു. ലോകത്തെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായ ജാപ്പനീസ് മുത്തച്ഛന്‍ യസുതാരോ കോയിദേയാണ് 112 മത്തെ വയസില്‍ യാത്രയായത്. ഏറെക്കാലമായി കോയിദേയെ അലട്ടിയിരുന്ന ഹൃദ്രോഗമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 1903 മാര്‍ച്ച് 13നായിരുന്നു കോയിദേയുടെ ജനനം. റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ ആദ്യ പറക്കല്‍ നടത്തിയ …
സ്വന്തം കൈയ്യിലിരുപ്പ് മനുഷ്യരാശിയെ നാശത്തിന്റെ വക്കിലെത്തിക്കുമെന്ന് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിന്റെ മുന്നറിയിപ്പ്
സ്വന്തം കൈയ്യിലിരുപ്പ് മനുഷ്യരാശിയെ നാശത്തിന്റെ വക്കിലെത്തിക്കുമെന്ന് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: സ്വന്തം കൈയ്യിലിരുപ്പ് മനുഷ്യരാശിയെ നാശത്തിന്റെ വക്കിലെത്തിക്കുമെന്ന് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിന്റെ മുന്നറിയിപ്പ്. ദുരന്തങ്ങളുടെ പരമ്പര കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവയുദ്ധം, ആഗോളതാപനം, ജനിതകമാറ്റംവരുത്തിയ വൈറസുകള്‍ തുടങ്ങിയവ അവയില്‍ തിരിച്ചറിയപ്പെട്ട ചിലതുമാത്രം. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇനിയുമുണ്ടാകുന്ന പുരോഗതി കാര്യങ്ങള്‍ തെറ്റായി പോകാനുള്ള പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുമെന്നും ഹോക്കിങ് ഓര്‍മിപ്പിച്ചു. ഈ വര്‍ഷത്തെ ബിബിസി റീത്ത് …
ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലേക്കെന്ന് യുഎസ്, ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചു
ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലേക്കെന്ന് യുഎസ്, ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലേക്കെന്ന് യുഎസ്, ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചു. ഭീകര സംഘടനയുടെ വരുമാന സ്രോതസ്സുകളിലെ വരവ് ഗണ്യമായി കുറഞ്ഞതോടുകൂടിയാണ് ഭീകരരുടെ വരുമാനം 50 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. യു എസിന്റെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഭീകര സംഘടനയുടെ വരുമാന സ്രോതസുകള്‍ തകരാന്‍ തുടങ്ങിയത്. ഓപ്പറേഷന്‍ ടൈഡല്‍ …
ഇംഗ്ലീഷ് സംസാരിക്കാത്ത മുസ്ലിം അഭയാര്‍ത്ഥി സ്ത്രീകളെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
ഇംഗ്ലീഷ് സംസാരിക്കാത്ത മുസ്ലിം അഭയാര്‍ത്ഥി സ്ത്രീകളെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
സ്വന്തം ലേഖകന്‍: ഇംഗ്ലീഷ് സംസാരിക്കാത്ത മുസ്ലിം അഭയാര്‍ത്ഥി സ്ത്രീകളെ നാടുകടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. രാജ്യത്തെത്തി രണ്ടര വര്‍ഷമായിട്ടും ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കാത്തവരെ സ്വദേശത്തേയ്ക്ക് മടക്കിയയക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മുറി ഇംഗ്ലീഷ് സംസാരിക്കുന്നവരും, ഒട്ടും ഇംഗ്ലീഷ് ഉപയോഗിക്കാത്തവരുമായി രാജ്യത്ത് 190,000 മുസ്ലിം സ്ത്രീകളുണ്ടെന്ന് കാമറൂണ്‍ പറയുന്നു. ഈ പിന്നോക്ക നിലപാട് മാറ്റിയെടുക്കണം. ചില …