സ്വന്തം ലേഖകൻ: ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും കുടുംബവും അബൂദാബിയിലെത്തി. ഇത്തിഹാദിെൻറ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിങ്കളാഴ്ച പുലർച്ചെ 5.30ന് യു.എ.ഇയിൽ എത്തി. അബൂദബിയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. ഇന്ന് ലുലുവിെൻറ 209ാം ഹൈപർമാർക്കറ്റ് ദുബൈ സിലിക്കൺ ഓയാസീസിൽ തുറക്കുന്നുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങിൽ …
സ്വന്തം ലേഖകൻ: 74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ആന്റണി ഹോപ്കിന്‍സിനെ തെരഞ്ഞെടുത്തു. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ദ ഫാദർ സ്വന്തമാക്കി. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഷോപ്പുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. കൊറോണ വൈറസ് നിയന്ത്രണങ്ങൾ തിങ്കളാഴ്ച കൂടുതൽ ലഘൂകരിക്കുന്നതോടെ പബ്ബുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കൾക്ക് ഔട്ട്‌ഡോർ സേവനങ്ങൾ വീണ്ടും നൽകാനുള്ള ഒരുക്കത്തിലാണ്. അനിവാര്യമല്ലാത്ത ഷോപ്പുകൾ, ഇൻഡോർ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ, മൃഗശാലകൾ, നെയിൽ സലൂണുകൾ, ഹെയർഡ്രെസ്സർമാർ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വീണ്ടും തുറക്കും. വെള്ളിയാഴ്ച …
സ്വന്തം ലേഖകൻ: വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പള്ളിമണികൾ 99 തവണ മുഴങ്ങി; ദുഃഖസൂചകമായി ലണ്ടനിലും എഡിൻബറയിലുമുൾപ്പെടെ 41 വീതം ആചാരവെടികളും. വെള്ളിയാഴ്ച 99–ാം വയസ്സിൽ മരിച്ച ഫിലിപ് രാജകുമാരന് രാജകീയ യാത്രയയപ്പു നൽകുകയാണു ബ്രിട്ടൻ. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ മരണം ഔപചാരികമായി പ്രഖ്യാപിച്ച് ലണ്ടൻ, എഡിൻബറ, കാർഡിഫ്, ബെൽഫാസ്റ്റ്, ജിബ്രാൾട്ടർ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്കാണ് …
സ്വന്തം ലേഖകൻ: അടുത്തിടെയാണ് ഡോണൾഡ് ട്രംപിനെ തറപറ്റിച്ച് ജോ ബൈഡൽ 46ാം യു.എസ് പ്രസിഡന്‍റായി അധികാരമേറ്റത്. എന്നാൽ ബൈഡൻ അധികാരമേറ്റ് മാസങ്ങൾ പിന്നിടുന്നതിന് മുേമ്പ അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് ആരാകണമെന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കൺസ്യൂമർ റിസർച്ച് കമ്പനിയായ പിപിൾസേ നടത്തിയ സർവേയിൽ രാജ്യത്തിന്‍റെ 47ാം പ്രസിഡന്‍റാകാൻ യോഗ്യനായി അമേരിക്കക്കാർ തെരഞ്ഞെടുത്തിരിക്കുന്നത് ഒരു ഹോളിവുഡ് സൂപ്പർ …
സ്വന്തം ലേഖകൻ: യുക്രെയ്ൻ അതിർത്തിയിലും റഷ്യൻ നിയന്ത്രിത ക്രീമിയയിലും സൈന്യത്തെ വിന്യസിച്ച് റഷ്യ. ഇതോടെ മേഖലയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടി. ആഭ്യന്തര കലാപ സാധ്യതയും റഷ്യൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷങ്ങൾക്കു മേൽ വംശഹത്യാ ആക്രമണവുമുൾപ്പെടെയുള്ള കാരണങ്ങളാണ് സൈനിക വിന്യാസത്തെ ന്യായീകരിക്കാൻ റഷ്യ പറയുന്നത്. എന്നാൽ, റഷ്യയുടെ പതിവിൽ കവിഞ്ഞ സൈനിക വിന്യാസം ഉറക്കം കെടുത്തുന്നുവെന്ന് യുക്രെയ്ൻ പറയുന്നു. …
സ്വന്തം ലേഖകൻ: ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യു.എ.ഇ. നൂറ അല്‍ മത്‌റൂശിയെയാണ് അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയായി പ്രഖ്യാപിച്ചത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. “ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി നാസയില്‍ പരിശീലനം നേടുന്നതിനായി 4,000 ത്തിലധികം പേരില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡിൻ്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾ പടരുന്നു. നിലവിലെ അവസ്ഥ ഏറെ ഗുരുതരമാണെന്നും പ്രതിരോധത്തിൽ വീഴ്ച വരുത്തിയാൽ ഏെറ വില നൽകേണ്ടിവരുമെന്നും കോവിഡ് -19 ദേശീയപദ്ധതി വിഭാഗം അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷനിലെ സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടാഴ്ചയായി കോവിഡ്-19 കേസുകൾ വർധിക്കുകയാണ്. പ്രതിദിനം …
സ്വന്തം ലേഖകൻ: വാഹനം അശ്രദ്ധമായി പാർക്കുചെയ്താൽ പിഴ 500 ദിർഹമെന്ന് അബുദാബി പോലീസ്. പ്രധാന റോഡിന് വശങ്ങളിൽ വലിയ വാഹനങ്ങൾപോലും നിർത്തി പ്രാർഥനയും നമസ്കാരവും നടത്തുന്നവർ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. തിരക്കേറുന്ന സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ മറ്റുള്ള വാഹന ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ട്രക്കുകൾ, ബസുകൾ, തൊഴിലാളികളുമായി പോകുന്ന വാഹനങ്ങൾ തുടങ്ങിയെല്ലാ ഹെവി വാഹന ഉപയോക്താക്കളും ഒരിക്കലും …