1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്​ഗാനിൽനിന്ന്​ യുഎസ്​ സൈന്യം പിന്മാറുന്നു; സെപ്​റ്റംബർ 11ന് മുമ്പ് പിന്മാറ്റം പൂർത്തിയാകുമെന്ന് ബൈഡൻ
അഫ്​ഗാനിൽനിന്ന്​ യുഎസ്​ സൈന്യം പിന്മാറുന്നു; സെപ്​റ്റംബർ 11ന് മുമ്പ് പിന്മാറ്റം പൂർത്തിയാകുമെന്ന് ബൈഡൻ
സ്വന്തം ലേഖകൻ: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച്​ അഫ്​ഗാനിസ്​താനിൽനിന്ന്​ യു.എസ്​ സേന പിന്മാറ്റം പൂർണമാക്കാൻ ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികമായ സെപ്​റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ്​ തീരുമാനം. ഇതുസംബന്ധിച്ച്​ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടത്തു​മെന്നാണ്​ സൂചന. 2,500 യു.എസ്​ സൈനികരാണ്​ നിലവിൽ അഫ്​ഗാനിസ്​താനിലുള്ളത്​. 7,000 മറ്റു വിദേശ സൈനികരുമുണ്ട്​. …
ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രി കർഫ്യൂ; രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ നിയന്ത്രണം
ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രി കർഫ്യൂ; രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ നിയന്ത്രണം
സ്വന്തം ലേഖകൻ: ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്. രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ …
കുരുക്ക്​ നീങ്ങിയിട്ടും എവർ ഗിവൺ കപ്പലിനെ വിടാതെ സൂയസ്; 6768 കോടി നഷ്​ട പരിഹാരം ചുമത്തി
കുരുക്ക്​ നീങ്ങിയിട്ടും എവർ ഗിവൺ കപ്പലിനെ വിടാതെ സൂയസ്; 6768 കോടി നഷ്​ട പരിഹാരം ചുമത്തി
സ്വന്തം ലേഖകൻ: ലോകത്തെ മുൾമുനയിൽ നിർത്തി സൂയസ്​ കനാലിൽ കുടുങ്ങിക്കിടന്ന ചരക്കു കപ്പൽ ‘എവർ ഗിവൺ​’ രക്ഷപ്പെട്ട്​ രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇനിയും ലക്ഷ്യത്തിലേക്ക്​ യാത്ര ചെയ്യാനാകാതെ കുരുക്കിൽ. അന്ന്​ കാറ്റിൽപെട്ട്​ മണൽതിട്ടയിലമർന്നാണ്​ യാത്ര മുടങ്ങിയതെങ്കിൽ ഇത്തവണ കോടതി നേരിട്ട്​ ഇടപെട്ട്​ കണ്ടുകെട്ടിയതാണ്​ വില്ലനായത്​​. സൂയസ്​ കനാലിൽ ആറു ദിവസം ചരക്കു കടത്ത്​ മുടക്കിയ കപ്പൽ ഈജിപ്​ത്​ …
കോവിഡ് രണ്ടാം തരംഗം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു; പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
കോവിഡ് രണ്ടാം തരംഗം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു; പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. പത്താം ക്ലാസിൽ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാർക്കു നൽകും. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും പത്താം ക്ലാസിൽ സിബിഎസ്ഇ ഇതേ രീതിയാണ് …
ഖത്തറിൽ പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്; കരട് നിയമത്തിന് അംഗീകാരം
ഖത്തറിൽ പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്; കരട് നിയമത്തിന് അംഗീകാരം
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള കരട് നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം. ശുപാർശകളോടെ കരട് നിയമം മന്ത്രിസഭയ്ക്ക് കൈമാറി. കരട് നിയമത്തിന്മേൽ കൗൺസിലിന്റെ പബ്ലിക് സർവീസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ വിശദമായ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയത്. രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും …
സൗദി ജിസാനിൽ വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​നം തുടങ്ങും
സൗദി ജിസാനിൽ വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​നം തുടങ്ങും
സ്വന്തം ലേഖകൻ: മേ​ഖ​ല​യി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ സ്ഥി​രം പാ​സ്പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​ന്​ കീ​ഴി​ലു​ള്ള വി.​എ​ഫ്.​എ​സ് പാ​സ്പോ​ർ​ട്ട് സേ​വ​ന​കേ​ന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജി​സാ​ൻ നോ​ർ​ത്ത് കോ​ർ​ണി​ഷി​ൽ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ റോ​ഡി​ലു​ള്ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെൻറ​റി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. വെ​ള്ളി, ശ​നി ഒ​ഴി​കെ​യു​ള്ള ദി​ന​ങ്ങ​ളി​ൽ …
“രാജ്യം ലോക്ഡൗണിലേക്ക് പോകില്ല; പ്രാദേശിക നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തും,“ നിര്‍മല സീതാരാമന്‍
“രാജ്യം ലോക്ഡൗണിലേക്ക് പോകില്ല; പ്രാദേശിക നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തും,“ നിര്‍മല സീതാരാമന്‍
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 2020 ല്‍ ചെയ്തതുപോലെ രാജ്യത്ത് വലിയ രീതിയിലുളള ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തുക എന്ന മാര്‍ഗമാണ് ഇത്തവണ സര്‍ക്കാര്‍ അവലംബിക്കുകയെന്നും അവര്‍ വ്യക്തമാക്കി. ലോകബാങ്ക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡേവിഡ് മല്ഡപാസ്സുമായി നടത്തിയ വെര്‍ച്വല്‍ …
രൂപയുടെ വിലയിടിവിൽ പിടിച്ചു കയറി പ്രവാസികൾ; നാട്ടിലേക്കയച്ചത് ലക്ഷങ്ങൾ
രൂപയുടെ വിലയിടിവിൽ പിടിച്ചു കയറി പ്രവാസികൾ; നാട്ടിലേക്കയച്ചത് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ. ഒരു ദിർഹത്തിനു രാജ്യാന്തര വിപണിയിൽ 20 രൂപ 53 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. എന്നാൽ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് പരമാവധി 20 രൂപ 32 പൈസ മാത്രം. കോവിഡ് ആഘാതത്തിൽ ഏതാനും മാസങ്ങളായി വിനിമയ …
കള്ളനെ കാൽപ്പൂട്ടിട്ട് വീഴ്ത്തി ദുബായ് മലയാളി; തിരികെ കിട്ടിയത് 80 ലക്ഷം രൂപ (വിഡിയോ)
കള്ളനെ കാൽപ്പൂട്ടിട്ട് വീഴ്ത്തി ദുബായ് മലയാളി; തിരികെ കിട്ടിയത് 80 ലക്ഷം രൂപ (വിഡിയോ)
സ്വന്തം ലേഖകൻ: മലയാളിയുടെ മനസാന്നിധ്യം കൊണ്ട് തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായി ഇടപെട്ട് കള്ളനെ പിടികൂടാൻ സഹായിച്ചത്. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫർ കുത്തുകാല് വച്ച് താഴെ വീഴിച്ചത്. തുടർന്ന് പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് …
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 1,61,736 പുതിയ കോവിഡ് രോഗികള്‍ കൂടി
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 1,61,736 പുതിയ കോവിഡ് രോഗികള്‍ കൂടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. യുകെ (104), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം …