1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2021

സ്വന്തം ലേഖകൻ: മേ​ഖ​ല​യി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ സ്ഥി​രം പാ​സ്പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​ന്​ കീ​ഴി​ലു​ള്ള വി.​എ​ഫ്.​എ​സ് പാ​സ്പോ​ർ​ട്ട് സേ​വ​ന​കേ​ന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജി​സാ​ൻ നോ​ർ​ത്ത് കോ​ർ​ണി​ഷി​ൽ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ റോ​ഡി​ലു​ള്ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെൻറ​റി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. വെ​ള്ളി, ശ​നി ഒ​ഴി​കെ​യു​ള്ള ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം.

അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന് അ​പ്പോ​യ്മെൻറ്​ നി​ര്‍ബ​ന്ധ​മാ​യ​തി​നാ​ൽ സേ​വ​ന​ങ്ങ​ള്‍ക്ക് വി.​എ​ഫ്.​എ​സ് വെ​ബ്സൈ​റ്റി​ല്‍ മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന വി.​എ​ഫ്.​എ​സ് കോ​ൺ​സു​ലാ​ർ സ​ന്ദ​ർ​ശ​നം കോ​വി​ഡ് മൂ​ലം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​സാ​ന​മാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു കോ​ൺ​സു​ലാ​ർ സം​ഘം ജി​സാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.

നി​ല​വി​ൽ ജി​സാ​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ സേ​വ​ന​ത്തി​നാ​യി ഖ​മീ​സ്മു​ശൈ​ത്തി​ലു​ള്ള വി.​എ​ഫ്.​എ​സ് കേ​ന്ദ്ര​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ജി​സാ​നി​ൽ സേ​വ​ന​കേ​ന്ദ്രം തു​ട​ങ്ങാ​നു​ള്ള കോ​ൺ​സു​ലേ​റ്റ്​ തീ​രു​മാ​ന​ത്തെ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.