സ്വന്തം ലേഖകൻ: ഫിലിപ് രാജകുമാരന് ബ്രിട്ടൻ ഇന്ന് അന്തിമോപചാരം അർപ്പിക്കും; സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 3 മണി മുതൽ വിൻഡ്സർ കാസിലിൽ. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിലാണ് ചടങ്ങുകൾ നടക്കുക. ഡ്യൂക്ക് ഓഫ് എഡിൻബറോയോടുള്ള ആദരസൂചകമായി രാജ്യം മുഴുവൻ ഒരു മിനിറ്റ് മൗനമാചരിക്കും. ഫിലിപ് രാജകുമാരന്റെ രാജ്ഞിയോടുള്ള അചഞ്ചലമായ വിശ്വസ്തത, ധൈര്യം, വിശ്വാസം എന്നിവയും …
സ്വന്തം ലേഖകൻ: 13കാരനായ ബാലൻ ആകാശത്തേക്ക് കൈ ഉയർത്തി അപേക്ഷിച്ചിട്ടും മനസ്സലിയാതെ െപാലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്ത്തുന്ന ദൃശ്യമടങ്ങിയ വിഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ വീണ്ടും സുരക്ഷാ സേനക്കെതിരെ പ്രതിഷേധ ജ്വാല. കഴിഞ്ഞ മാസമാണ് ആദം ടോളിഡോ എന്ന ബാലനെ ഷിക്കാഗോ പൊലീസ് വെടിവെച്ചു കൊന്നത്. പൊലീസ് പിന്തുടർന്ന ടോളിഡോയോട് ആവശ്യപ്പെട്ടിട്ടും നിൽക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് വെടിവെച്ചതെന്നായിരുന്നു …
സ്വന്തം ലേഖകൻ: രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ 70% സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് സെൻട്രൽ ബാങ്ക് ഡോ.മുഹമ്മദ് അൽ ഹാഷിൽ എല്ലാ ബാങ്കുകൾക്കും അയച്ചു. ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ റിക്രൂട്ട് ചെയ്യരുത്. തസ്തികയ്ക്ക് യോജിച്ച സ്വദേശികളില്ലെങ്കിൽ പ്രാപ്തരായ സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകി …
സ്വന്തം ലേഖകൻ: 022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനായി എത്തുന്ന എല്ലാവർക്കും കോവിഡ് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്. ദോഹ ഫോറത്തിൻെറ പങ്കാളികളായ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ ഈ വർഷത്തെ ‘റെയ്സിന ചർച്ച’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി നടത്തിയത്. ഇന്ത്യൻ …
സ്വന്തം ലേഖകൻ: ക്യൂബൻ കമ്യുണിസ്റ്റ് പാർട്ടിയിൽ കാസ്ട്രോ കുടുംബത്തിന്റെ 6 പതിറ്റാണ്ടു നീണ്ട ആധിപത്യത്തിന് അവസാനമാകുന്നു. ഇന്നലെ ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിൽ രാജ്യത്തെ ഏറ്റവും ശക്തമായ അധികാരപദവിയായ പാർട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം 89 വയസ്സുകാരൻ റൗൾ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലിന്(60) കൈമാറി. 1959 മുതൽ 2006 വരെ റൗളിന്റെ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്ധൻ ഷുവ്രോ ബിശ്വാസിനെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. 31കാരനായ ഷുവ്രോക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷുവ്രോ സമീപകാലത്തത് ക്രിപ്‌റ്റോ കറന്‍സി സുരക്ഷാ പ്രോഗ്രാമും നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചെയ്തിരുന്നത്. മരണത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടിട്ടില്ലെന്ന് പൊലീസുകാരെ ഉദ്ദരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് …
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു. എന്നാല്‍ ഇതിനെതിരേ നീരവ് മോദിക്ക് 28 ദിവസത്തിനുളളില്‍ യുകെ ഹൈക്കോടതിയെ സമീപിക്കാം. കോടതിയെ സമീപിക്കുകയാണെങ്കില്‍ നടപടിക്രമം വീണ്ടും മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടേക്കാം. …
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 10,031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ …
സ്വന്തം ലേഖകൻ: സമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണേ്ഠ്യനെ പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. അതേസമയം 15 ല്‍ താഴെയുള്ള കുട്ടികളുമായി പ്രായപൂര്‍ത്തിയായവരുടെ ലൈംഗികത 20 വര്‍ഷം തടവ് കിട്ടാനുള്ള കുറ്റമാകും. …
സ്വന്തം ലേഖകൻ: പിഴ കൂടാതെ വൈദ്യുതി–ജല–പാചകവാതക ബില്ലടയ്ക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി(സേവ) ഉത്തരവിട്ടു. കോവിഡ്19 ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവർക്ക് ഇത് ഏറെ ആശ്വാസകരമാകും. 1000 ദിർഹത്തിൽ താഴെ ബില്ല് അടയ്ക്കാനുള്ളവർക്ക് ഒരു മാസവും 1000ത്തിൽ കൂടുതൽ അടയ്ക്കാനുള്ളവർക്ക് 15 ദിവസവുമാണ് നീട്ടി നൽകിയത്. നേരത്തെ, പിഴ കൂടാതെ, …