1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2021

സ്വന്തം ലേഖകൻ: പിഴ കൂടാതെ വൈദ്യുതി–ജല–പാചകവാതക ബില്ലടയ്ക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി(സേവ) ഉത്തരവിട്ടു. കോവിഡ്19 ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവർക്ക് ഇത് ഏറെ ആശ്വാസകരമാകും.

1000 ദിർഹത്തിൽ താഴെ ബില്ല് അടയ്ക്കാനുള്ളവർക്ക് ഒരു മാസവും 1000ത്തിൽ കൂടുതൽ അടയ്ക്കാനുള്ളവർക്ക് 15 ദിവസവുമാണ് നീട്ടി നൽകിയത്. നേരത്തെ, പിഴ കൂടാതെ, പണമടയ്ക്കുന്നതിന് 7 ദിവസമായിരുന്നു ഗ്രേസ് പിരിയഡ് നൽകിയിരുന്നത്.

ഉപയോക്താക്കളിൽ നിന്നു നിരന്തരം അപേക്ഷ ലഭിച്ചതിനെ തുടർന്നാണ് ഇളവ് അനുവദിച്ചതെന്നു സേവ സബ് ക്രൈബർ സർവീസ് വിഭാഗം ഡയറക്ടർ ഹമദ് താഹിർ അൽ ഹജ്ജ് പറഞ്ഞു.

ഒാരോ ഏരിയ തിരിച്ചു നാലു ഘട്ടങ്ങളിൽ മീറ്റർ റീഡ് ചെയ്താണു സേവ ബില്ലുകൾ നൽകുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ മാസവും 7ന് ബില്ല് നൽകുന്നു. പിഴ കൂടാതെ ഇൗ ബില്ല് അടയ്ക്കാൻ അതേ മാസം 21 വരെ സമയമുണ്ട്. 14നാണു രണ്ടാമത്തെ ഘട്ടം. ബില്ല് അടയ്ക്കേണ്ട അവസാന തീയതി അടുത്ത മാസം ഒന്നാണ്. മൂന്നാം ഘട്ടത്തിൽ 21ന് ബില്ലുകൾ നൽകുന്നു. അടുത്തമാസം 7 ആണ് അവസാന തിയതി.

നാലാം ഘട്ടത്തിലെ ബില്ല് 28നാണ് നൽകുക. പിഴ കൂടാതെ അടയ്ക്കാൻ അടുത്ത മാസം 14 വരെ സമയം അനുവദിക്കുന്നു. കാലാവധിക്കു ശേഷം പണമടയ്ക്കുന്നവർക്ക് 25 ദിർഹമാണ് പിഴയീടാക്കാറ്. എന്നാൽ 300 ദിർഹത്തിൽ കൂടാത്തവർക്ക് പിഴ ചുമത്തില്ല. വിവരങ്ങൾക്ക്: സേവ വെബ്സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ സന്ദർശിക്കുക. ഫോൺ: 991.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.