1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2021

സ്വന്തം ലേഖകൻ: വാഹനം അശ്രദ്ധമായി പാർക്കുചെയ്താൽ പിഴ 500 ദിർഹമെന്ന് അബുദാബി പോലീസ്. പ്രധാന റോഡിന് വശങ്ങളിൽ വലിയ വാഹനങ്ങൾപോലും നിർത്തി പ്രാർഥനയും നമസ്കാരവും നടത്തുന്നവർ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്.

തിരക്കേറുന്ന സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ മറ്റുള്ള വാഹന ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ട്രക്കുകൾ, ബസുകൾ, തൊഴിലാളികളുമായി പോകുന്ന വാഹനങ്ങൾ തുടങ്ങിയെല്ലാ ഹെവി വാഹന ഉപയോക്താക്കളും ഒരിക്കലും റോഡിന് വശങ്ങളിലോ, അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ നിർത്തരുത്.

പള്ളികൾക്ക് സമീപമുള്ള റോഡുകളിലും ഇത്തരത്തിൽ വാഹനം അശ്രദ്ധമായി പാർക്കുചെയ്തുപോകുന്നത് പതിവ് കാഴ്ചയാണ്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിവെച്ചേക്കും. ഫെഡറൽ ട്രാഫിക് നിയമപ്രകാരം ഇത് 500 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.