സ്വന്തം ലേഖകൻ: യുഎസിൽ ഭൂരിഭാഗം കൗണ്ടികളിലെയും താമസക്കാര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ്. എല്ലാവരും സുരക്ഷിതരാവുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന് ഫെഡറല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാസ്‌ക്ക് നിർബന്ധമാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് കർശനമായി നടപ്പാക്കാനും കൌണ്ടികൾക്ക് നിർദേശമുണ്ട്. പുതിയതും കൂടുതല്‍ വ്യാപനശേഷിയുള്ളതുമായ കൊവിഡ് വേരിയന്റുകള്‍ അമേരിക്കയില്‍ നിന്ന് കണ്ടെത്തിയതോടെ കൂടുതല്‍ ആശങ്കയിലാണ് ജനങ്ങള്‍. ഗവേഷകര്‍ …
സ്വന്തം ലേഖകൻ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ക്വാഡ് സഖ്യവുമായി മുന്നോട്ട് പോകുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാലു രാജ്യമാണ് ഇന്തോ പെസഫിക് സഖ്യത്തിലുള്ളത്. ഏഷ്യന്‍ നാറ്റോ എന്നുകൂടി ഈ സഖ്യത്തെ വിളിക്കാറുണ്ട്. വിദേശനയത്തിലെ മുന്‍ഗണനാ വിഷയമായി ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡിനെ …
സ്വന്തം ലേഖകൻ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ തടങ്കലിലാക്കിയ സൈനിക നേതൃത്വം രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടങ്കലിലാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതിയതായി തിരിഞ്ഞെടുക്കപ്പെട്ട …
സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസത്തിൽ കുറയാത്ത തടവോ 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾക്കു സൌദി അറേബ്യയിൽ ഉന്നത പഠനത്തിന് സൗകര്യം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. റിയാദിൽ സമാപിച്ച 33ാമത് സിബിഎസ്ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഗൾഫ് സഹോദയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രീയ വിദ്യാലയ മാതൃകയിൽ സ്കൂളും ഐഐടി മാതൃകയിൽ ഉന്നത വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നടത്തുന്നത് ഫെബ്രുവരി ഏഴുമുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ആറു പരിശോധന കേന്ദ്രങ്ങൾ തയാറാക്കി. ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് ഏകോപനം. പരിശോധനക്ക് സ്വകാര്യ ക്ലിനിക്കുകളെ ചുമതലപ്പെടുത്തും. നാല് അംഗീകൃത ലബോറട്ടറികളുമായി എയർപോർട്ട് ഗ്രൗണ്ട് സർവിസ് പ്രൊവൈഡർമാർ ചർച്ച നടത്തിവരുകയാണ്. പരിശോധന ഫീസ് …
സ്വന്തം ലേഖകൻ: റീ എന്‍ട്രി വിസയില്‍ സൌദിയില്‍നിന്നും പോവുകയും എന്നാല്‍ റീഎന്‍ട്രി കാലാവധി അവസാനിക്കും മുമ്പ് കൃത്യ സമയത്ത് തിരികെ സൌദിയിലെത്താത്ത പ്രവാസികള്‍ക്ക് മറ്റൊരു സ്പോണ്‍സര്‍ക്കു കീഴില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സൌദിയിലേക്ക് വീണ്ടും മടങ്ങിവരാന്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്ന് സൌദി പാസ്പാര്‍ട്ട് വിഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ പോവുകയും എന്നാല്‍ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്‌നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട. 75 വയസിന് മുകളിലുള്ള പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. …
സ്വന്തം ലേഖകൻ: പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബീജങ്ങള്‍ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുക, നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊവിഡ് ബാധമൂലം ഉണ്ടായേക്കാം. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നാണ് പഠനം …
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്. ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് …