സ്വന്തം ലേഖകൻ: ഖത്തറുമായുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം ഇന്നു പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉറപ്പാക്കിയതായി യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൽ പറഞ്ഞു. സൌദിയിലെ അൽഉല പ്രഖ്യാപനത്തിൽ ഒപ്പുവച്ചതു പ്രകാരം ഖത്തറിനെതിരായ എല്ലാ നടപടികളും യുഎഇ അവസാനിപ്പിക്കും. അറബ്, ഗൾഫ് ഐക്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നതാണ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ, പാർലമെൻറ് ഭിന്നത രൂക്ഷമാവുന്നു. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിൽക്കുകയാണ്. പ്രധാനമായും ഉപപ്രധാനമന്ത്രി അനസ് അൽ സാലിഹിനെയാണ് എം.പിമാർ ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ കഴിഞ്ഞദിവസം മൂന്ന് എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയിരുന്നു. 38 എം.പിമാരുടെ പിന്തുണയുണ്ടെന്നാണ് …
സ്വന്തം ലേഖകൻ: മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാന്‍ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്താൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആറ് ദിവസം മുൻപാണ് ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ ലഖ്‌വി അറസ്റ്റ് ചെയ്യപ്പെട്ടത്. ലാഹോറിൽ രജിസ്റ്റർ ചെയ്ത …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി ചുണ്ടങ്ങാപ്പൊയിൽ റിസ്വാന് സ്വന്തം. 136പന്തിൽ 109റൺസെടുത്ത റിസ്വാന്റെ ചുമലിലേറി ലോകറാങ്കിങ്ങിൽ 11ാം സ്ഥാനക്കാരായ അയർലൻഡിനെ യു.എ.ഇ ആറുവിക്കറ്റിന് തകർത്തു. ഐ.പി.എൽ ആരവങ്ങളൊഴിഞ്ഞ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ യു.എ.ഇ ജഴ്സിയിൽ മൂന്നാമനായി ക്രീസിലെത്തിയ റിസ്വാൻ ടീമിന് വിജയമുറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്. ഒൻപത് ബൗണ്ടറികളും …
സ്വന്തം ലേഖകൻ: യുകെ മലയാളികൾക്ക് ആശ്വാസമായി താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽപെടുത്തി ജനുവരി 26,28,30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള സർവീസ്. അതി തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളികളുടെ പ്രധാന ആശ്രയമായ സർവീസ് റദ്ദാക്കിയത്. ആഴ്ചയിൽ മൂന്നു ദിവസമുള്ള ഈ സർവീസ് ജനുവരി 31നു …
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ ഇന്ത്യയുൾപെടെ ലോക രാജ്യങ്ങൾ പതിവു ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെ കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ ഞെട്ടി വിറക്കുകയാണ് യൂറോപ്പ്. ചെറിയ ഇടവേളക്കു ശേഷമാണ് അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്. ഇതാകട്ടെ, ഏറ്റവും കൂടുതൽ പിടികൂടുന്നത് യൂറോപ്പിലെ വിവിധ രാജ്യങ്ങളെ. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർച്ച് വരെ ലോക്ഡൗൺ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് സ്വന്തമാക്കി യുകെ മലയാളി. കോട്ടയം തീക്കോയി സ്വദേശി മാക്സ് മാത്യൂസ് ആണ് അവാർഡിന് അർഹനായത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നു നാമനിർദേശം ചെയ്യപ്പെടുന്നവരിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വിവിധ പാനലുകൾ ചേർന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കൊവിഡ് കാലത്ത് പ്രാദേശിക ആശുപത്രികളിലെ രോഗികൾക്കായി സ്വന്തം സമയവും പണവും …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനായി യുഎസ് കാബിനറ്റ് അംഗങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. യുഎസ് മാധ്യമങ്ങളാണ് ട്രംപിനെ വൈറ്റ്ഹൗസില്‍ നിന്ന് പുറത്താക്കുന്നതിനുള്ള സാധ്യതകള്‍ കാബിനറ്റ് അംഗങ്ങള്‍ തേടുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ …
സ്വന്തം ലേഖകൻ: യുഎസ് പാർലമെന്റിൽ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികൾക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോൻ, പ്രൗഡ് ബോയ്സ് അംഗങ്ങളും. കറുത്തവർഗക്കാരെ ആക്രമിക്കാറുള്ള യുഎസിലെ ഈ 2 തീവ്രവംശീയവാദി സംഘടനകളെയും അപലപിക്കാൻ ട്രംപ് തയാറായിരുന്നില്ല. ക്യൂ അനോൻ ഷമാൻ എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. കാളക്കൊമ്പുകൾ കിരീടമാക്കി, കുന്തത്തിനു മുകളിൽ കുത്തിയ ദേശീയ …
സ്വന്തം ലേഖകൻ: ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ഖത്തറുമായുള്ള വ്യാപാരം, ഗതാഗതം എന്നിവ പുനരാരംഭിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. യുഎഇക്കെതിരേ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായും വെർച്വൽ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. നയതന്ത്രകാര്യാലയങ്ങൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ അതിവേഗ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അൽഉല കരാർ യാഥാർഥ്യമാക്കുന്നതിന് പരിപൂർണ പിന്തുണയും സഹകരണ മനോഭാവമാണ് …