1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കൊവിഡ്; 5110 പേർക്ക് രോഗമുക്തി; 6 പേര്‍ക്ക് യുകെ കൊവിഡ് വകഭേദം
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കൊവിഡ്; 5110 പേർക്ക് രോഗമുക്തി; 6 പേര്‍ക്ക് യുകെ കൊവിഡ് വകഭേദം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. …
ബ്രിട്ടനിൽ ജനസംഖ്യയിൽ അമ്പതിൽ ഒരാൾക്ക് കൊവിഡ്; ഒരു മലയാളി മരണം കൂടി
ബ്രിട്ടനിൽ ജനസംഖ്യയിൽ അമ്പതിൽ ഒരാൾക്ക് കൊവിഡ്; ഒരു മലയാളി മരണം കൂടി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അമ്പതിൽ ഒരാൾ വീതം ഇതിനോടകം കൊവിഡ് രോഗികളായിക്കഴിഞ്ഞതായി റിപ്പോർട്ട്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ജനസംഖ്യയുടെ രണ്ടു ശതമാനം കൊവിഡ് രോഗികളാണ്. ബ്രിട്ടനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നടപടി ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകൾ. 60,916 പേരാണ് ഇന്നലെമാത്രം രോഗികളായത്. 24 മണിക്കൂറിനിടെ മരിച്ചത് 830 പേരും. …
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ജോർജിയയിൽ ഫോട്ടോ ഫിനിഷ്; രണ്ടും കൽപ്പിച്ച് ട്രം‌പ്; ഭരണം പിടിക്കാൻ കച്ച മുറുക്കി ബൈഡൻ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ജോർജിയയിൽ ഫോട്ടോ ഫിനിഷ്; രണ്ടും കൽപ്പിച്ച് ട്രം‌പ്; ഭരണം പിടിക്കാൻ കച്ച മുറുക്കി ബൈഡൻ
സ്വന്തം ലേഖകൻ: യു.​എ​സ്​ സെ​ന​റ്റി​‍െൻറ നി​യ​ന്ത്ര​ണം ആ​രു​ടെ കൈ​യി​ലാ​കു​മെ​ന്ന്​ നി​ശ്ച​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ ജോ​ർ​ജി​യ​യി​ൽ വോ​​ട്ടെ​ടു​പ്പ് തു​ട​ങ്ങി​. ഇ​വി​ടെ ര​ണ്ടു സീ​റ്റി​ൽ ജ​യി​ച്ചാ​ൽ, കോ​ൺ​ഗ്ര​സി​ലാ​കെ ജോ ​ബൈ​ഡ​ന്​ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​നാ​കും. അ​തു​വ​ഴി ത​‍െൻറ ന​യ​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ ന​ട​പ്പാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നാ​കും. “നാം ​സ്​​നേ​ഹി​ക്കു​ന്ന അ​മേ​രി​ക്ക​യെ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്ന്” പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ​റ​ഞ്ഞു. നി​ല​വി​ൽ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ളാ​യ …
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ നിർണായക പങ്ക് വഹിച്ച കുവൈത്ത്, ഒമാൻ സുൽത്താന്മാരെ നമിച്ച് ലോകം
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ നിർണായക പങ്ക് വഹിച്ച കുവൈത്ത്, ഒമാൻ സുൽത്താന്മാരെ നമിച്ച് ലോകം
സ്വന്തം ലേഖകൻ: ഗൾഫ് പ്രതിസന്ധി തീർപ്പാക്കുന്നതിന് നേരത്തെ ഇടപെട്ട കുവൈത്ത് അമീർ, അന്തരിച്ച ഷെയ്ഖ് സബ അൽ അഹ്മദിനേയും ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനെയും നമിക്കുകയാണ് ലോകം. ഗൾഫ് രാജ്യങ്ങളും അതിലെ ജനങ്ങളും തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിച്ച് ബന്ധങ്ങൾ സുദൃഢമാക്കുകയും ഏകതയോടെ നിലകൊള്ളുകയും ചെയ്യുക എന്ന അൽ ഉല പ്രഖ്യാപനവും ഈ മുതിർന്ന നേതാക്കൾക്കുള്ള ആദരാഞ്ജലിയാണ്. …
41 മത് ജിസിസി ഉച്ചകോടിയിൽ താരമായി ഖത്തർ അമീർ; സ്വീകരിക്കാൻ നേരിട്ടെത്തി എം‌ബി‌എസ്
41 മത് ജിസിസി ഉച്ചകോടിയിൽ താരമായി ഖത്തർ അമീർ; സ്വീകരിക്കാൻ നേരിട്ടെത്തി എം‌ബി‌എസ്
സ്വന്തം ലേഖകൻ: ച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സൌദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. ‌മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൌദിയിലെത്തുന്നത്. ഉച്ചകോടിയില്‍ സൌദിയും ഖത്തറും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കും. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ഇന്നലെ രാത്രി മുതല്‍ സൌദി …
നാല് വര്‍ഷത്തോളം നീണ്ട ഖത്തര്‍ ഉപരോധത്തിന് അവസാനം; ച​രി​ത്ര​മാ​യി “അ​ൽ ഉല” ക​രാ​ർ
നാല് വര്‍ഷത്തോളം നീണ്ട ഖത്തര്‍ ഉപരോധത്തിന് അവസാനം; ച​രി​ത്ര​മാ​യി “അ​ൽ ഉല” ക​രാ​ർ
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍ പറഞ്ഞു. അൽഉലായിൽ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജ​നു​വ​രി അ​ഞ്ചി​ന്​ സൗ​ദി​യി​ലെ അ​ൽ ഉ​ല​യി​ൽ ന​ട​ന്ന 41ാം ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലാണ് ഗൾഫ് മേഖലയുടെ ചരിത്രത്തിലെ സുപ്രധാന നീക്കം. …
ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് കഴിഞ്ഞ താമസ വീസക്കാർക്ക് തിരിച്ചു വരാൻ അനുമതി
ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് കഴിഞ്ഞ താമസ വീസക്കാർക്ക് തിരിച്ചു വരാൻ അനുമതി
സ്വന്തം ലേഖകൻ: ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ച താമസ വീസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാം. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബായുടെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായും തങ്ങളുടെ വെബ് സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബായി (ജിഡിആര്‍എഫ്എ)ല്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും …
ഒമാനിൽ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടി
ഒമാനിൽ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടി
സ്വന്തം ലേഖകൻ: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് ഇതെന്ന് ലേബര്‍ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു. നവംബര്‍ 15 മുതല്‍ ആരംഭിച്ച പദ്ധതി നേരത്തേ ഡിസംബര്‍ …
അബുദാബിയിൽ സൌജന്യ കൊവിഡ് വാക്സിൻ എടുക്കാത്ത വിദേശികൾക്ക് സ്വന്തം ചെലവിൽ പിസിആർ
അബുദാബിയിൽ സൌജന്യ കൊവിഡ് വാക്സിൻ എടുക്കാത്ത വിദേശികൾക്ക് സ്വന്തം ചെലവിൽ പിസിആർ
സ്വന്തം ലേഖകൻ: കൊവിഡിനെതിരായ സൗജന്യ വാക്സീൻ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം. വാക്സീൻ എടുത്ത് സ്വയം സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും തുടക്കം കുറിച്ചു. അബുദാബിയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്സീൻ നൽകുന്നതെന്ന് അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ …
യുഎഇയില്‍ സർക്കാർ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധം
യുഎഇയില്‍ സർക്കാർ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാർക്ക് ഓരോ 14 ദിവസത്തിലും പി.സി.ആർ. പരിശോധന നിർബന്ധമാക്കുന്നു. ജനുവരി 17 മുതലാണ് തീരുമാനം നിലവിൽ വരിക. പരിശോധനാ ഫീസ് സ്വയം വഹിക്കുകയും വേണം. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി. സർക്കാർ സംവിധാനങ്ങളിലെയും സേവന കേന്ദ്രങ്ങളിലെയും കൊവിഡ് വ്യാപനം പൂർണമായും …