സ്വന്തം ലേഖകൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനം ഇന്ന്. ഇൗ സുദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ പൊതുജനങ്ങൾക്കായി കുറിച്ച വാക്കുകൾ ഹൃദയത്തിൽ തൊടുന്നു. തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് …
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി അബൂദബിയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എമിറേറ്റിലെ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയാണ് ലക്ഷ്യം. തൊഴിലാളികൾ, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി തൊഴിൽമേഖലയിലുള്ള എല്ലാവരും ഓരോ 14 ദിവസം പിന്നിടുമ്പോഴും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിർദേശം. റെസ്റ്റാറൻറുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറികൾ, ബേക്കറികൾ, കശാപ്പുശാലകൾ, പച്ചക്കറി -പഴം …
സ്വന്തം ലേഖകൻ: 10 ദിവസത്തെ ഇടവേളക്ക് ശേഷം വിമാനങ്ങൾ സർവിസ് ആരംഭിച്ചതോടെ കുവൈത്ത് വിമാനത്താവളം വീണ്ടും സജീവം. ശനിയാഴ്ച പുലർച്ച നാലിന് തുർക്കിയിൽനിന്നാണ് ആദ്യ വിമാനം എത്തിയത്. തുടർന്ന് ആദ്യ ദിവസത്തിൽ 30 വിമാനങ്ങൾ കൂടി കുവൈത്തിലെത്തി. 37 വിമാനങ്ങളാണ് രാജ്യത്തിന് പുറത്തേക്ക് പോയത്. ഡിസംബർ 21 തിങ്കളാഴ്ച രാത്രി 11 മുതലാണ് കുവൈത്ത് വിമാനത്താവളത്തിൽ …
സ്വന്തം ലേഖകൻ: കരാർ കൃഷിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശമില്ലെന്നും കോർപറേറ്റ് ഫാമിങ്ങിനായി കൃഷിഭൂമി വാങ്ങില്ലെന്നും റിലയൻസ്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ റിലയൻസ് അടക്കമുള്ള കമ്പനികളെ സഹായിക്കാനാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കി റിലയൻസ് രംഗത്തെത്തിയിരിക്കുന്നത്. കർഷകരിൽനിന്ന് നേരിട്ട് ഭക്ഷ്യോൽപന്നങ്ങൾ വാങ്ങില്ലെന്നും തങ്ങളുടെ വിതരണക്കാർ താങ്ങുവില (എംഎസ്പി) പ്രകാരം മാത്രമേ കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങൂ എന്നും റിലയൻസ് …
സ്വന്തം ലേഖകൻ: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ 20 ദശലക്ഷം ദിർഹം (40 കോടി ഇന്ത്യൻ രൂപയോളം) മലയാളിക്ക്. 323601 നമ്പർ ടിക്കറ്റിലൂടെ എൻ.വി. അബ്ദുസലാമാണ് ഭാഗ്യശാലിയായത്. സംഘാടകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ്. അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02 …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ തിങ്കളാഴ്ച ഇന്ത്യൻ പതാക ഉയരും. രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രക്ഷാസമിതിയിലെ താത്കാലിക അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാകും പതാക ഉയര്‍ത്തുക. ഇന്ത്യക്ക് പുറമേ താത്കാലിക അംഗത്വം ലഭിച്ച നാലുരാജ്യങ്ങളുടെ പതാകകളും 2021 ലെ ആദ്യ ഔദ്യോഗിക പ്രവൃത്തിദിനമായ ജനുവരി നാലിന് …
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 8.10 ഓട് കൂടിയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് അദ്ദേഹത്തെ ബന്ധുക്കൾ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. …
സ്വന്തം ലേഖകൻ: : കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, …
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം പുനരാരംഭിക്കുകയാണ്. ജനുവരി ആറ് മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും എട്ട് മുതൽ തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം യാത്രക്കാർക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിജ്യർ (എസ്ഒപി) പ്രസിദ്ധീകരിച്ചു. ജനുവരി 8 2021 മുതൽ വിമാനങ്ങൾ …
സ്വന്തം ലേഖകൻ: പ്രസിഡന്റ് സ്ഥാനം വിട്ടുപോകാതിരിക്കാനായി അവസാന അടവും പയറ്റി ഡൊണാള്‍ഡ് ട്രംപ്. 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ വന്‍ പ്രതിഷേധസമരത്തിന് കൂടി ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്. മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ …