1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2021

സ്വന്തം ലേഖകൻ: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ 20 ദശലക്ഷം ദിർഹം (40 കോടി ഇന്ത്യൻ രൂപയോളം) മലയാളിക്ക്. 323601 നമ്പർ ടിക്കറ്റിലൂടെ എൻ.വി. അബ്ദുസലാമാണ് ഭാഗ്യശാലിയായത്. സംഘാടകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ്. അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02 201 9244 എന്ന നമ്പരിലോ help@bigticket.ae എന്ന ഇ മെയിലിലോ ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. സമ്മാനം നേടിയ വിവരം ഇ–മെയിലായി അറിയിച്ചിട്ടുണ്ട്. ഇതിന്റെ മറുപടിക്കായും കാത്തിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

ബിഗ് ടിക്കറ്റിന്റെ ഏറ്റവുംവലിയ സമ്മാനമാണിത്. കഴിഞ്ഞതവണത്തെ ബമ്പർ വിജയിയായ ജോർജ് ജേക്കബാണ് നറുക്കെടുത്തത്. രണ്ടാം സമ്മാനമായ 30 ലക്ഷം ദിർഹം (6 കോടി രൂപയോളം) ലഭിച്ചത് ഇന്ത്യക്കാരനായ സഞ്ജു തോമസിനാണ്. മൂന്നുംനാലും അഞ്ചും നറുക്ക് യഥാക്രമം പാകിസ്താൻ, ബംഗ്ലാദേശ്, അയർലൻഡ് സ്വദേശികൾക്ക് ലഭിച്ചു. ആറും ഏഴും നറുക്കുകളും ഇന്ത്യക്കാർക്കാണ്. ബി.എം.ഡബ്‌ള്യു കാറിനുള്ള നറുക്കും ലഭിച്ചത് ഇന്ത്യക്കാരിക്കാണ്.

അതേസമയം, സമ്മാനം നേടിയ അബ്ദുസ്സലാമെന്ന വ്യാജേന മറ്റു ചിലരുടെ ചിത്രങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.