സ്വന്തം ലേഖകൻ: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം. സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി …
സ്വന്തം ലേഖകൻ: പോയ വര്‍ഷം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് മണിക്കൂറുകളോളം നിശ്ചവമായെന്നും അതു വഴി രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂര്‍ നേരം. ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമുണ്ടായതായും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന …
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായ ഇംഗ്ലണ്ടിൽ വീണ്ടും ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രി മുതൽ ലോക്ഡൗൺ നിലവിൽ വന്നു. രാത്രി എട്ടിന് പ്രധാനമന്ത്രി ബോറീസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യമൊട്ടാകെ ഇപ്പോൾ സ്റ്റേ അറ്റ് ഹോം അലേർട്ടിലാണ്. മാർച്ചിലെ ഒന്നാം ലോക്ഡൗണിനു സമാനമായി അവശ്യ …
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ സൈന്യത്തെ ഉൾപ്പെടുത്താനുള്ള ഏതൊരു നീക്കത്തിനെതിരെയും മുൻ പ്രതിരോധ സെക്രട്ടറിമാർ 10 പേരും ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തെ ‘അപകടകരവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിലേക്ക്’ നയിക്കുമെന്ന് അവര്‍ പറഞ്ഞു. ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മായുമായ പത്തു പേർ വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ ലേഖനത്തിൽ ഒപ്പിട്ടു. നവംബർ മൂന്നിലെ …
സ്വന്തം ലേഖകൻ: നീണ്ട മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ച് സൌദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറന്നു. കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നു സൌദിയിലെ റിയാദില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ 41-ാമത് ഉച്ചകോടിയില്‍ അന്തിമ കരാറില്‍ ഒപ്പുവയ്ക്കണമെന്ന് …
സ്വന്തം ലേഖകൻ: സൌദിയിലെ എഞ്ചിനീയറിങ്ങ് മേഖലയിലെ സ്വദേശിവത്കരണം ഈ മാസം 14 മുതല്‍ ആരംഭിക്കും. സൌദി പൗരന്‍മാരായ എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതികള്‍ അധികൃതല്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് ഏഴായിരത്തോളം സൌദി എഞ്ചിനീയര്‍മാര്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് സൌദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. മാനവശേഷി, സാമൂഹിക വികസന …
സ്വന്തം ലേഖകൻ: ഒമാനിൽ എൻഒസി നിബന്ധന ഒഴിവാക്കിയുള്ള തീരുമാനം ജനുവരി ഒന്നുമുതൽ നിലവിൽവന്നെങ്കിലും വിദേശ തൊഴിലാളികൾക്ക് ജോലി മാറുന്നതിന് ചില നിബന്ധനകൾ ബാധകമാണെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള തൊഴിൽ കരാറിന്റെ കാലാവധി കഴിയണമെന്നതാണ് പ്രധാന നിബന്ധനയെന്ന് ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ തൊഴിൽ കരാർ കാലാവധി പൂർത്തിയാവുകയോ അല്ലെങ്കിൽ തൊഴിൽ …
സ്വന്തം ലേഖകൻ: ചൈനയിലെ ആലിബാബ എന്ന ഇ– വ്യാപാര കമ്പനി ഉടമയും ശതകോടീശ്വരനുമായ ജാക്ക് മാ എവിടെ? കഴിഞ്ഞ 2 മാസമായി മായെപ്പറ്റി ഒരു വിവരവുമില്ല. ബിസിനസ് ഹീറോകളെ കണ്ടുപിടിക്കുന്ന ഒരു ടിവി ഷോയിൽ കഴിഞ്ഞദിവസം വിധികർത്താവിന്റെ റോളിൽ മാ വരേണ്ടതായിരുന്നു. കാണാതായതോടെ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. സർക്കാരിനെതിരെയാണ് വിരൽ ചൂണ്ടുന്നത്. ചൈനയിലെ നിയന്ത്രണ …
സ്വന്തം ലേഖകൻ: യുഎസ് സമ്മർദത്തിന് വഴങ്ങി ചാരവൃത്തി ആരോപിച്ച് ബ്രിട്ടൻ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ച വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തരുതെന്ന് ബ്രിട്ടീഷ് കോടതി. യു.എസിൽ അസാൻജിനെ കാത്തിരിക്കുന്നത് അതിസുരക്ഷയുള്ള ഏകാന്ത തടവും പീഡനവുമായതിനാൽ ആത്മഹത്യ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് കോടതി ജഡ്ജി വനേസ ബരെയ്റ്റ്സർ 49കാരനെ നാടുകടത്താൻ അനുമതി നിഷേധിച്ചത്. ഒരു പതിറ്റാണ്ട് നീണ്ട …