1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടൻ – കൊച്ചി വിമാനം പുന:രാരംഭിക്കൽ: പ്രതിഷേധം ശക്തം; പ്രധാനമന്ത്രിക്ക് പരാതി നൽകും
ലണ്ടൻ – കൊച്ചി വിമാനം പുന:രാരംഭിക്കൽ: പ്രതിഷേധം ശക്തം;  പ്രധാനമന്ത്രിക്ക് പരാതി നൽകും
സ്വന്തം ലേഖകൻ: വന്ദേഭാരത് സർവീസുകൾ പുന:രാരംഭിക്കുമ്പോൾ ലണ്ടൻ-കൊച്ചി സർവീസ് ഒഴിവാക്കിയതിനെതിരെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പുന:പരിശോധിക്കണമെന്നും, സർവീസ് ഉടൻ പുന:രാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ മലയാളി സമൂഹം. ലണ്ടൻ-കൊച്ചി സർവീസ് ഉടൻ തുടങ്ങണം എന്നാവശ്യപ്പെടുന്ന ഒരു ഓൺലൈൻ പെറ്റീഷനിൽ അഞ്ചു മണിക്കൂറിനുള്ളിൽ ആയിരത്തിലധികം ആളുകളാണ് ഒപ്പിട്ടത്. പ്രധാനമന്ത്രി മോദിക്കു …
ഹൂസ്റ്റണിൽ സൗജന്യ കൊവിഡ് വാക്സിനേഷന് തുടക്കം; ആവശ്യക്കാർ രജിസ്റ്റർ ചെയ്യണമെന്ന് മേയർ
ഹൂസ്റ്റണിൽ സൗജന്യ കൊവിഡ് വാക്സിനേഷന് തുടക്കം; ആവശ്യക്കാർ രജിസ്റ്റർ ചെയ്യണമെന്ന് മേയർ
സ്വന്തം ലേഖകൻ: ഹൂസ്റ്റണിൽ സൗജന്യ കൊവിഡ് വാക്സീൻ ജനുവരി 2 ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്നും വാക്സിൻ ആവശ്യമുള്ളവർ നേരത്തെ രജിസ്ട്രർ ചെയ്യണമെന്നും ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ജനുവരി ഒന്നിന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ടു വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണു പ്രഥമ പരിഗണന നൽകുക. 65 വയസ്സിനു മുകളിലുള്ളവർക്കും 16 വയസ്സിനു മുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ …
സൌദിയിലേക്കുള്ള പ്രവേശന നിരോധനം നീങ്ങി; അതിർത്തികൾ ഇന്ന് തുറക്കും
സൌദിയിലേക്കുള്ള പ്രവേശന നിരോധനം നീങ്ങി; അതിർത്തികൾ ഇന്ന് തുറക്കും
സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കൊവിഡ്​ കണ്ടെത്തിയ പശ്​ചാത്തലത്തിൽ സൌദി അറേബ്യ ഏർപ്പെടുത്തിയ പ്രവേശന നിരോധനം പിൻവലിച്ചു. ഞായറാഴ്ച രാവിലെ 11 മുതൽ രാജ്യത്തേക്കുള്ള കര, കടൽ അതിർത്തികൾ ഉൾപ്പെടെ തുറക്കും. രാജ്യത്തേക്കുള്ള വിമാന സർവിസുകളുടെ വിലക്കുകളും നീക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ …
കുവൈത്തിൽ ശൈ​ത്യ​കാ​ല വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ ഒ​രു ​മാ​സ​ത്തി​ന​കം കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്ക​രു​ത്​
കുവൈത്തിൽ ശൈ​ത്യ​കാ​ല വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ ഒ​രു ​മാ​സ​ത്തി​ന​കം കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്ക​രു​ത്​
സ്വന്തം ലേഖകൻ: ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പോ മ​റ്റു വാ​ക്​​സി​നു​ക​ളോ സ്വീ​ക​രി​ച്ച​വ​ർ ഒ​രു മാ​സ​ത്തി​ന​കം കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്ക​രു​തെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ. ശൈ​ത്യ​കാ​ല വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല. ചു​രു​ങ്ങി​യ​ത്​ ര​ണ്ടാ​ഴ്​​ച​യെ​ങ്കി​ലും ക​ഴി​യ​ണ​മെ​ന്ന്​ മാ​ത്രം. ഒ​രു​മാ​സ​ത്തി​ന്​ ശേ​ഷം എ​ടു​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. കോ​വി​ഡ്​ ബാ​ധി​ച്ച​വ​ർ മൂ​ന്ന്​ മാ​സം ക​ഴി​ഞ്ഞു​മാ​ത്രം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കു​യാ​ണ്​ ഉ​ത്ത​മ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ …
സൌദിയിൽ കുറഞ്ഞ വേതനമുള്ള 60% തൊഴിലുകളിൽ സൌദിവൽക്കരണം പ്രയാസം
സൌദിയിൽ കുറഞ്ഞ വേതനമുള്ള 60% തൊഴിലുകളിൽ സൌദിവൽക്കരണം പ്രയാസം
സ്വന്തം ലേഖകൻ: സൌദിയിൽ കുറഞ്ഞ വേതനമുള്ള 60% തൊഴിലുകളിൽ സൌദിവൽക്കരണം പ്രയാസം. വേതനം കുറഞ്ഞ 60% തൊഴിലുകൾ സ്വദേശിവൽക്കരിക്കാനാകില്ലെന്ന ഉന്നതാധികാര സമിതിയുടെ (ശൂറ) നിരീക്ഷണം പ്രവാസികൾക്ക് ആശ്വാസമാകുന്നു. കെട്ടിട നിർമാണം, മെയിന്റനൻസ്, ജനറൽ സർവീസസ്, കൃഷി, മത്സ്യബന്ധനം, ഗാർഹിക ജോലി തുടങ്ങി വേതനം കുറഞ്ഞ തസ്തികകളിൽ ജോലി ചെയ്യാൻ സ്വദേശികളെ കിട്ടാത്തതാണിതിനു കാരണമെന്നു ശൂറ അംഗം …
ഖത്തറിൽ ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കുന്നു; മോഡൽ പരീക്ഷകൾ ഉടൻ
ഖത്തറിൽ ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കുന്നു; മോഡൽ പരീക്ഷകൾ ഉടൻ
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കു ശേഷം ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കും. വിദ്യാർഥികളുടെ ഹാജർ നിരക്ക് ഇന്നു മുതൽ 50 ശതമാനമായിരിക്കും. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ, സ്വകാര്യ ഹാജർ നിരക്ക് ഉയർത്തിയത്. ശൈത്യകാല അവധിക്ക് ശേഷം സ്‌കൂളുകൾ പുനരാരംഭിക്കുന്നതു മുതൽ വ്യവസ്ഥ പാലിക്കണമെന്നാണ് നിർദേശം. ക്ലാസ് മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനമാണ് മുഴുവൻ …
മൂന്നാഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കുന്നു
മൂന്നാഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കുന്നു
സ്വന്തം ലേഖകൻ: 3 ആഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും 2 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് നിർദേശം. എന്നാൽ മറ്റു എമിറേറ്റുകളിലെ വിദ്യാർഥികളിൽ നേരിട്ട് പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്തവർക്ക് സ്കൂളിൽ എത്താം. അല്ലാത്തവർ ഇ–ലേണിങിൽ തുടരും. റാസൽഖൈമയിലെ സ്കൂൾ …
സൌരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റി; ആശങ്ക വേണ്ടെന്ന് ആശുപത്രി
സൌരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റി; ആശങ്ക വേണ്ടെന്ന് ആശുപത്രി
സ്വന്തം ലേഖകൻ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് ആശുപത്രി അധികൃതര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വൂഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം വിദഗ്ദ ചികിത്സയിലൂടെയാണ് കടന്ന് പോകുന്നതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച്ച വീട്ടിലെ ജിമ്മില്‍ …
രണ്ട് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി: അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാം
രണ്ട് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി: അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്‌. ഓക്സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ് ഉപാധികളോടെ അനുമതി നല്‍കിയത്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ …
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്; യുകെയിൽ നിന്ന് വരുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്; യുകെയിൽ നിന്ന് വരുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക്കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ …