1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: ഹൂസ്റ്റണിൽ സൗജന്യ കൊവിഡ് വാക്സീൻ ജനുവരി 2 ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്നും വാക്സിൻ ആവശ്യമുള്ളവർ നേരത്തെ രജിസ്ട്രർ ചെയ്യണമെന്നും ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ജനുവരി ഒന്നിന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രണ്ടു വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണു പ്രഥമ പരിഗണന നൽകുക. 65 വയസ്സിനു മുകളിലുള്ളവർക്കും 16 വയസ്സിനു മുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുമാണ് ആദ്യ വാക്സീൻ നൽകുന്നത്. സ്റ്റേറ്റ് ഓഫ് ടെക്സസ് ഫെയ്സ് IA, IB രണ്ടു ഭാഗമായി തിരിച്ച് എഫ്ഡിഎ എമർജൻസി നിർദേശങ്ങൾക്കു വിധേയമായിട്ടായിരിക്കും കൊവിഡ് വാക്സീൻ വിതരണം ചെയ്യുകയെന്നും മേയർ പറഞ്ഞു.

ഇപ്പോൾ ശനിയാഴ്ച ക്ലിനിക്കുകൾ മാത്രമാണ് ഉണ്ടായിരിക്കുകയെന്നും വാക്സീന്റെ ലഭ്യതയനുസരിച്ചു കൂടുതൽ ക്ലിനിക്കുകൾ തുറക്കുമെന്നും മേയർ അറിയിച്ചു. വാക്സീനേഷനു വേണ്ടി റജിസ്ട്രർ ചെയ്യുന്നവർക്ക് അവർ ഹാജരാകേണ്ട സ്ഥലം, സമയം എന്നിവ മുൻകൂട്ടി ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കും.

ക്ലിനിക്കുകൾ ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തിക്കുക. റജിസ്ട്രേഷൻ ആവശ്യമുള്ളവർ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൊവിഡ് 19 കാൾ സെന്ററിൽ 832 393 4220 എന്ന ഫോണിൽ ബന്ധപ്പെടേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.