1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2021

സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാർക്ക് ഓരോ 14 ദിവസത്തിലും പി.സി.ആർ. പരിശോധന നിർബന്ധമാക്കുന്നു. ജനുവരി 17 മുതലാണ് തീരുമാനം നിലവിൽ വരിക. പരിശോധനാ ഫീസ് സ്വയം വഹിക്കുകയും വേണം. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി.

സർക്കാർ സംവിധാനങ്ങളിലെയും സേവന കേന്ദ്രങ്ങളിലെയും കൊവിഡ് വ്യാപനം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സ്വന്തം ജീവനക്കാർ, കരാർ ജീവനക്കാർ, പൊതു സേവന സ്ഥാപനങ്ങളിലെ ജീവനക്കാർ, കൺസൾട്ടിങ് സേവന വിഭാഗങ്ങളിലെ ജീവനക്കാർ തുടങ്ങി എല്ലാവരും പരിശോധന നടത്തണം.

മന്ത്രാലയങ്ങളിലെയും ഫെഡറൽ വകുപ്പുകളിലെയും ജീവനക്കാർ സ്വന്തം ചെലവിലാണ് പരിശോധന നടത്തത്തേണ്ടതെന്ന് സർക്കുലർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരെ പി.സി.ആർ. പരിശോധനയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. വിവിധ ആരോഗ്യ കാരണങ്ങളാൽ വാക്സിൻ സീകരിക്കാൻ കഴിയാത്തവരെ ഡോക്ടർമാരുടെ രേഖാപത്രവുമായി ഹാജരാവുകയാണെങ്കിൽ പി.സി.ആർ. പരിശോധനയിൽനിന്ന് ഒഴിവാക്കും.

വാക്സിൻ കുത്തിവെപ്പിന് മുഴുവൻ ജീവനക്കാരെയും തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കണമെന്ന് മാനവ വിഭവശേഷി ഫെഡറൽ അതോറിറ്റി എല്ലാ മന്ത്രാലയങ്ങളോടും അധികാരികളോടും അഭ്യർഥിച്ചു. മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അബുദാബി ആരോഗ്യവകുപ്പ് സേവന കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്സിൻ കുത്തിവെപ്പ് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.