സ്വന്തം ലേഖകൻ: പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്പോർട്ടിൽ ചേർക്കാൻ ഇന്ത്യൻ കേന്ദ്രമന്ത്രാലയം അനുമതി നൽകി. യു.എ.ഇയിലെ പ്രവാസികൾക്ക് ഇതിനുള്ള അവസരം നൽകുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എന്നാൽ, നിലവിലെ പാസ്പോർട്ടിൽ ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി …
സ്വന്തം ലേഖകൻ: പൊതുഗതാഗത സംവിധാനവും ഗതാഗത സുരക്ഷയും കുറ്റമറ്റതും കാര്യക്ഷമവുമാക്കി തീർക്കുന്ന ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പതിറ്റാണ്ടിെൻറ നിറവിൽ. 15ാം വാർഷികാഘോഷം വൈവിധ്യങ്ങളായ പദ്ധതികളാവിഷ്കരിച്ച് നവംബർ ഒന്നിന് ആചരിക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ അറിയിച്ചു. 15 വർഷക്കാലമെന്ന ദുബൈ ആർ.ടി.എയുടെ കാലഘട്ടം വലിയ വിജയങ്ങളാൽ അടയാളപ്പെടുത്താനായെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗതം …
സ്വന്തം ലേഖകൻ: മലയാളികള്‍ ഉള്‍പ്പെട്ട ഖത്തറിലെ പ്രമാദമായ യമനി കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 27 പ്രതികളില്‍ നാലു മലയാളികൾക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷയാണ് വിധിച്ചത്. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെവിട്ടു. കേസിലെ 27 പ്രതികളും മലയാളികളാണ്. പ്രതികളില്‍ മൂന്നു പേര്‍ പൊലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു. കേസില്‍ നാലു പേര്‍ക്ക് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് …
സ്വന്തം ലേഖകൻ: ഫിലഡൽഫിയയിലും ന്യൂജഴ്സിയിലും പുതിയ കൊവിഡ് കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട് . തന്മൂലം കൂടുതൽ ജാഗ്രത പാലിക്കുവാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ന്യൂജഴ്‌സിയിൽ വ്യാഴാഴ്ച 1,182 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയിലെ ഏഴു ദിവസങ്ങളിൽ ഓരോ ദിവസവും ശരാശരി 1,120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യൂജഴ്‌സിയിൽ …
സ്വന്തം ലേഖകൻ: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്- BECA)ഒപ്പുവെച്ചു. ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബി.ഇ.സി.എ. പരിധിയില്‍ വരിക. ഇന്ത്യ-അമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി …
സ്വന്തം ലേഖകൻ: യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ നൽകി സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിൽ ഉറച്ച നിലപാടാണ് രാജ്യത്തിനുള്ളതെന്നും അതാണ് ജി 20 സമ്മേളനത്തിന്റെ പ്രധാന മുൻഗണനകൾ എന്നും സൽമാൻ രാജാവ്. സൌദി സമ്പദ് വ്യവസ്ഥ ശക്തവും ഊർജ്വസ്വലവുമാണെന്ന് ഈ മഹാമാരിക്കാലം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിനൊപ്പം വേഗത നിലനിർത്താനുള്ള ശ്രമങ്ങളിലാണ് രാജ്യം. …
സ്വന്തം ലേഖകൻ: മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി. അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐഡിയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടത്തിവിടൂ. നേരത്തെ കൊവിഡ് നെഗറ്റീവ് ഫലം മാത്രം മതിയാരുന്നു. മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി കൊവിഡ് മാനദണ്ഡം പാലിച്ചാണ് എത്തേണ്ടത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 3 പേരെ പാടുള്ളൂ. …
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങുമെന്ന് സൌദി ഹജ്ജ്–ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് കാരണം എട്ടുമാസത്തോളമായി നിർത്തിവെച്ച വിദേശ ഉംറ തീർഥാടനമാണ് പുനരാരംഭിക്കുന്നത്. ആഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിെൻറ മൂന്നാംഘട്ടത്തിലാണിത്. വിദേശ തീർഥാടകരെ സ്വീകരിക്കാൻ വീണ്ടും അവസരമൊരുങ്ങുന്നതിൽ അഭിമാനിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രയിലുടനീളം തീർഥാടകർക്ക് എല്ലാ സേവനങ്ങളും …
സ്വന്തം ലേഖകൻ: ദുബായിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കൊവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ആർടി–പിസിആർ പരിശോധനകൾ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബുകൾ, ജയ്പൂരിലെ സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത് ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, …