സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ 2020 െൻറ ആദ്യ മാസങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് നിലവിലും ലോക്ഡൗണിലാണ്. ലോകമെമ്പാടും കാർ യാത്രകൾ 50 ശതമാനവും വിമാന യാത്രകൾ 75 ശതമാനവും കുറഞ്ഞു. ലോക്ഡൗൺ കാരണം ആഗോള കാർബൺ ഡൈ ഓക്സൈഡ് (CO₂) പുറംതള്ളൽ 2019 ലെ ഇതേ …
സ്വന്തം ലേഖകൻ: അവധിക്ക് പോയി വിദേശത്ത് കുടുങ്ങിയവരിൽ സ്പെഷലിറ്റ് അധ്യാപകരെ തിരിച്ചെത്തിക്കാൻ നീക്കം. ഇവരിൽ വിസ കാലാവധി കഴിഞ്ഞവർക്ക് പുതുക്കി നൽകാൻ ആഭ്യന്തര മന്ത്രാലയം സന്നദ്ധമായിട്ടുെണ്ടന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.ഫിസിക്സ്, കെമിസ്ട്രി, മാത്സ്, അറബിക്, ഇംഗ്ലീഷ് എന്നീ സ്പെഷലിസ്റ്റ് അധ്യാപകരെയാണ് വിമാന വിലക്ക് നിലവിലുള്ള രാജ്യങ്ങളിൽനിന്ന് പ്രത്യേകമായി കൊണ്ടുവരാൻ ഒരുങ്ങുന്നത്. 1000 അധ്യാപകരെ അടിയന്തരമായി …
സ്വന്തം ലേഖകൻ: സൌദി തൊഴിൽവിസയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് സൌദി ജവാസത്തിെൻറ (പാസ്പോർട്ട് വിഭാഗം) അബ്ഷീർ ഒാൺലൈൻ പോർട്ടൽ വഴി ഇഖാമ പുതുക്കാനും റീ എൻട്രിയുടെ കാലാവധി നീട്ടാനും സാധിക്കും. ജവാസത്ത് സാേങ്കതിക വിഭാഗം ഉപമേധാവി ജനറൽ ഖാലിദ് അൽസൈഹാൻ അറിയിച്ചതാണ് ഇക്കാര്യം. അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ രണ്ടെണ്ണം ഇതിനുള്ളതാണെന്നും …
സ്വന്തം ലേഖകൻ: ആവശ്യപ്പെട്ടാൽ ഇനി ബസും അരികിലെത്തുന്ന പുതിയ സർവിസിനു ആർടിഎ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ നാല് മേഖലകളിൽ നിന്നും സൗജന്യമായാണ് യാത്രക്കാരെ കൊണ്ടുപോവുക. ദുബായ് അക്കാഡമി സിറ്റി, റോള, സിലിക്കൺ ഒയാസിസ്, ഇന്റർനാഷനൽ സിറ്റി തുടങ്ങിയ ജനസാന്ദ്ര മേഖലകളിലേക്കാണ് പുതിയ മിനി ബസ് സർവിസെന്ന് ആർടിഎ പൊതുഗതാഗത വകുപ്പ് ആസൂത്രണ, വികസന വകുപ്പ് തലവൻ ആദിൽ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് (ഏര്‍ളി വോട്ടിങ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്. ‘ട്രംപ് എന്ന ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി’, …
സ്വന്തം ലേഖകൻ: കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യം തെക്കൻ ഇറ്റലിയിലെ നേപ്പിൾസിൽ കലാപത്തിന് വഴിയൊരുക്കി. കമ്പാനിയ റീജിയൻ ഗവർണർ വിൻചെൻസോ ദി ലൂക്ക ഉൾപ്പെടെയുള്ളവരുടെ പ്രതികരണമാണ് ജനങ്ങളെ അക്രമാസക്തരാക്കി തെരുവിലിറക്കിയത്. ഏറ്റുമുട്ടലിൽ നേപ്പിൾസിൽ പ്രതിഷേധക്കാർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അക്രമാസക്തരായ ജനം റോഡരികിലെ മാലിന്യത്തൊട്ടികൾക്ക് തീയിടുകയും പാർക്കു ചെയ്തിരുന്ന …
സ്വന്തം ലേഖകൻ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദയാഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥർ ഉടൻ ചർച്ചകൾ തുടങ്ങും. യെമൻ സ്വദേശിയുടെ കുടുംബവുമായി ചർച്ച നടത്തി കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനാണ് ശ്രമം. എംബസി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും 70 ശതമാനം വിദേശികളെയും ഒഴിവാക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്ത് തുടരുന്ന സ്വദേശി-വിദേശി ജനസംഖ്യയുടെ അസന്തുലിതത്വം സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടു ബില്ലിന് രണ്ടാം തവണയും സമ്പൂര്‍ണ്ണ പിന്തുണയോടെ അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭയുടെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കയാണ്. ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ അനുമതി ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് കുവൈത്ത് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് …
സ്വന്തം ലേഖകൻ: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ തലമൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി. പതിനേഴ് വയസ്സുകാരിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. മുസ്ലീം മതവിഭാഗക്കാരിയായ പെണ്‍കുട്ടിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസ്സുകാരനുമായി പ്രണയബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബം വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് …