1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ വീസ അപേക്ഷകർ വിവരങ്ങൾ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ദുബായിൽ വീസ അപേക്ഷകർ വിവരങ്ങൾ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ദുബായിൽ വീസ അപേക്ഷകർ തങ്ങളുടെ വിവരങ്ങൾ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ് സ് (ജിഡിആർഎഫ്എ ദുബായ്) തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി നിർദേശിച്ചു. ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ജിഡിആർ എഫ്എ വീണ്ടും ഇക്കാര്യം …
സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൊവിഡ്; രോഗമുക്തർ 7593; 23 മരണം
സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൊവിഡ്; രോഗമുക്തർ 7593; 23 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്. . 93291 പേരാണ് ചികിത്സയിലുള്ളത്. 56093 സാമ്പിളുകൾ കൂടി പരിശോധിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: നിയന്ത്രണങ്ങളിൽ കൂടുതൽ …
ബ്രിട്ടനിൽ ശരാശരി പ്രതിദിന കൊവിഡ് മരണം 200; കൂടുതൽ പ്രദേശങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്ക്
ബ്രിട്ടനിൽ ശരാശരി പ്രതിദിന കൊവിഡ് മരണം 200; കൂടുതൽ പ്രദേശങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്ക്
സ്വന്തം ലേഖകൻ: ദിവസേന രോഗികളാകുന്നവരുടെ എണ്ണം 26,000 കടക്കുകയും പ്രതിദിന മരണസംഖ്യ ശരാശരി ഇരുന്നൂറായി ഉയരുകയും ചെയ്തതോടെ ബ്രിട്ടനിൽ കൂടുതൽ പ്രദേശങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്ക്. വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന ടിയർ-3 ലോക്ഡൗണ്‍ പ്രാബല്യത്തിലാകുന്ന മാഞ്ചസ്റ്ററിനു പിന്നാലെ ശനിയാഴ്ച മുതൽ സൗത്ത് യോർക്ക് ഷെയറിലും ടിയർ -3 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. …
ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും; ട്രം‌പ് പുതിയ വിവാദ കുരുക്കിൽ
ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും; ട്രം‌പ് പുതിയ വിവാദ കുരുക്കിൽ
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും വര്‍ഷങ്ങളായി അവിടെ നികുതി അടയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ട്രംപിന്റെ നികുതി രേഖകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ചൈനീസ് ബന്ധം പുറത്ത് വന്നത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്. 2013 …
മലേഷ്യ വഴി ട്രാൻസിറ്റ് അനുമതിയില്ല; ഓസ്ട്രേലിയ, ന്യൂസിലൻഡ് പ്രവാസികൾ ദുരിതത്തിൽ
മലേഷ്യ വഴി ട്രാൻസിറ്റ് അനുമതിയില്ല; ഓസ്ട്രേലിയ, ന്യൂസിലൻഡ് പ്രവാസികൾ ദുരിതത്തിൽ
സ്വന്തം ലേഖകൻ: മലേഷ്യ വഴി ഓസ്ട്രേലിയയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ടിക്കറ്റ് എടുത്തവർക്കു മലേഷ്യയ്ക്കപ്പുറം യാത്ര അനുവദിക്കാത്തത് ഒട്ടേറെ യാത്രക്കാരെ വെട്ടിലാക്കി. 30നു യാത്ര ചെയ്യേണ്ടവരാണ് ഇവർ. 2 ലക്ഷത്തോളം രൂപ നൽ‍കിയാണ് ഇവർ ടിക്കറ്റെടുത്തത്. മലേഷ്യ വരെ യാത്ര ചെയ്യാനുള്ളവരെ കൊണ്ടുപോകാനേ തങ്ങൾക്ക് അനുവാദമുള്ളൂ എന്നതാണു പ്രശ്നത്തിനു കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് …
സൌദിയിൽ വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് നിലച്ചു; ഏജൻസികൾ പ്രതിസന്ധിയിൽ
സൌദിയിൽ വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് നിലച്ചു; ഏജൻസികൾ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: റിക്രൂട്ടിങ് ചെലവും വിമാന ടിക്കറ്റു നിരക്കും വർധിച്ചതോടെ സൌദിയിൽ വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് നിലച്ചു. കൊവിഡിന്റെ വരവോടെ നിർത്തിവച്ച റിക്രൂട്ടിങ് 7 മാസമായിട്ടും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം പല റിക്രൂട്ടിങ് ഓഫിസുകളും പൂട്ടി. കൊവിഡ് സുരക്ഷാ ഭീതിമൂലം ആവശ്യക്കാർ കുറഞ്ഞതും വീട്ടുജോലിക്കാർക്കും ഏജൻസികൾക്കും വിനയായി. ഫിലിപ്പീൻസിൽ നിന്നുള്ള വീട്ടുജോലിക്കാരെ സൌദിയിൽ എത്തിക്കണമെങ്കിൽ 20,000 റിയാലാണ് …
ഒമാനിലെ രാത്രി യാത്രാ വിലക്ക്​ ശനിയാഴ്​ച പിൻ‌വലിക്കും; പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നിന്
ഒമാനിലെ രാത്രി യാത്രാ വിലക്ക്​ ശനിയാഴ്​ച പിൻ‌വലിക്കും; പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നിന്
സ്വന്തം ലേഖകൻ: ഒമാനിലെ രാത്രി സഞ്ചാര വിലക്ക് നീക്കുന്നു. ഒക്ടോബര്‍ 24ന് പുലര്‍ച്ച അഞ്ച് മുതല്‍ വിലക്ക് അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം നവംബര്‍ ഒന്ന് ഞായറാഴ്ച തന്നെ ആരംഭിക്കാനും ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ മിശ്രിത പഠന രീതിയാണ് സ്വീകരിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം …
“അവരും ദൈവത്തിന്റെ മക്കള്‍,” സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ; സഭാ ചരിത്രത്തിൽ നിർണായകം
“അവരും ദൈവത്തിന്റെ മക്കള്‍,” സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ; സഭാ ചരിത്രത്തിൽ നിർണായകം
സ്വന്തം ലേഖകൻ: സ്വവര്‍ഗ പങ്കാളികളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. എല്‍.ജി.ബി.ടി. വിഭാഗത്തിന് …
സൌദി ആശ്രിത വിസക്കാർ ഇക്കാമ പുതുക്കുന്നതിനു മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്
സൌദി ആശ്രിത വിസക്കാർ ഇക്കാമ പുതുക്കുന്നതിനു മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൌദിയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതവിസയിലുള്ളവര്‍ എക്സിറ്റടിച്ചാലും ഇക്കാമ പുതുക്കുന്നതിന് മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്. അല്ലാത്തപക്ഷം ആരുടെ ആശ്രിതരായാണോ സൌദിയില്‍ കഴിഞ്ഞിരുന്നത് പ്രസ്തുത രക്ഷിതാവിന്റെ വിസ പുതുക്കണമെങ്കില്‍ ആശ്രിതരുടെ ലെവി കൂടി അടക്കേണ്ടിവരും. സൌദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇത് സംബന്ധമായ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആശ്രിത വിസയില്‍ കഴിയുന്നവര്‍ ഫൈനല്‍ എക്സിറ്റില്‍ സൌദി വിട്ടുപോകുന്നുവെങ്കില്‍ …
ഒ‌സി‌ഐ കാര്‍ഡ് ഉടമകള്‍ക്കും വിദേശികള്‍ക്കുമുള്ള യാത്രാ വിലക്ക് പിൻ‌വലിച്ച് ഇന്ത്യ
ഒ‌സി‌ഐ കാര്‍ഡ് ഉടമകള്‍ക്കും വിദേശികള്‍ക്കുമുള്ള യാത്രാ വിലക്ക് പിൻ‌വലിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: കൊവിഡിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. വിദേശികള്‍ക്കും ഒ.സി.ഐ.(ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുള്ളവര്‍ക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. നിലവിലുള്ള വിസകളുടെ കാലാവധി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വിസ,യാത്ര നിയന്ത്രണങ്ങളില്‍ …