സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക് സംയുക്ത തൊഴിൽ സമിതികൾ രൂപവത്കരിക്കാനും സൗകര്യമൊരുക്കാനുമായി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉടൻ ആരംഭിക്കുമെന്നും നിർമാണം അവസാന ഘട്ടത്തിലാണെന്നും ഭരണ നിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം അറിയിച്ചു. 30ൽ കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ എല്ലാ കമ്പനികൾക്കും സംയുക്ത തൊഴിൽ സമിതി രൂപവത്കരിക്കാനുള്ള അവകാശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യപ്പെടുത്താനുള്ള …
സ്വന്തം ലേഖകൻ: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളില്‍ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന് സൗദി ആരോഗ്യമന്ത്രി. കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള അവലോകന യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണം സൗദിയിലും പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളിലായി കൊവിഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായാണ് സൗദി ആരോഗ്യമന്ത്രി …
സ്വന്തം ലേഖകൻ: പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ. പൊതുജനാരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത് കോർപറേഷൻ, ഹമദ്മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.ഇന്നു മുതൽ രാജ്യത്ത് എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പ് നൽകും. ആറുമാസം മുതലുള്ള എല്ലാവർക്കും കുത്തിവെപ്പ് സുരക്ഷിതമാണ്. പ്രൈമറി ഹെൽത്ത് …
സ്വന്തം ലേഖകൻ: ബജറ്റ് വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് 21 റിയാലാണ് നിരക്ക്. കോവിഡ് ഇൻഷൂറൻസ് ഉൾപ്പെടെ തുകയാണിത്. ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്. നവബർ അവസാനം വരെ ഇൗ നിരക്കിൽ യാത്ര ചെയ്യാമെന്ന് സലാം എയർ അധികൃതർ …
സ്വന്തം ലേഖകൻ: ബൗൺസ് ചെക്കുകൾ നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് വിവിധ ബാങ്കുകൾക്ക് നിർദേശം നൽകി. ഒരു വർഷത്തിനുള്ളിൽ നാല് ബൗൺസ് ചെക്കുകൾ സമർപ്പിച്ചാൽ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയുമെന്ന് അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വ്യക്തമാക്കി. ഈ വർഷം ആദ്യ എട്ട് മാസത്തിനിടെ എമിറേറ്റ്‌സ് ചെക്ക് ക്ലിയറിങ് സിസ്റ്റം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ആരംഭിച്ച ശൈത്യകാല വാക്സിനേഷന്‍ കാമ്പയിന്‍ ഇത്തവണ സ്വദേശികള്‍ക്ക് മാത്രം. ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കാണ് യാര്‍മൂഖിലെ അബ്ദുല്ല യൂസഫ് അല്‍ ഹാദി ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്. 2020-2021 വാക്‌സിന്‍ കാമ്പയിന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതിപെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് അഞ്ചാമത് ശൈത്യകാല വാക്സിനേഷന്‍സ്വദേശികള്‍ക്ക് മാത്രമായി പരിമിതിപെടുത്തിയതെന്നും …
സ്വന്തം ലേഖകൻ: അതിർത്തി കടന്ന് അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കൊവിഡ് ടെസ്റ്റ് എടുക്കാത്ത ട്രക്ക്, പിക്കപ് ഡ്രൈവർമാർക്കും 5000 ദിർഹം പിഴ ലഭിച്ചു. വിതരണ മേഖലകളിൽ ജോലി ചെയ്യുന്ന ട്രക്ക്, ട്രെയ് ലർ, ത്രി ടൺ പിക്കപ് വാഹനങ്ങൾക്ക് അതിർത്തി കടക്കാൻ ഇളവുണ്ട്. എന്നാൽ അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം പിസിആർ ടെസ്റ്റ് എടുക്കുന്നതിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ്. 4257 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ 59 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. രോഗബാധിതരായി മരിച്ചത് 21 പേര്‍. 7469 പേരാണ് രോഗമുക്തി നേടിയത്. 92,731 പേരാണ് ചികിത്സയിൽ കഴിയുന്നത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: 36599 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. രോഗവ്യാപനം …
സ്വന്തം ലേഖകൻ: പുതുവർഷത്തോടെ ബ്രിട്ടനിൽ കൊവിഡ് വാക്സിൻ വ്യാപകമായി നൽകാനാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് സർക്കാറിെൻറ കൊവിഡ് ഉപദേശകരിൽ ഒരാളും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഒാഫിസറുമായ ജോനാഥൻ വാൻ ടാമിനെ ഉദ്ധരിച്ചാണ് ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പാർലമെൻറ് അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ജോനാഥൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് കഴിഞ്ഞാലുടൻ വലിയൊരു വിഭാഗത്തിന് വാക്സിൻ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയാണ് …
സ്വന്തം ലേഖകൻ: യുഎസ് പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച് ഡെമോക്രാറ്റുകള്‍ അന്തിമഘട്ടത്തില്‍ വ്യാപകമായ പരസ്യ പ്രചാരണം ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അപേക്ഷിച്ച് ബൈഡന്‍ ജൂനിയര്‍ വളരെയധികം ഇക്കാര്യത്തില്‍ മുന്നിലെത്തിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കൊറോണ വൈറസില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരസ്യങ്ങളാണ് ബൈഡന്റേത്. മൂന്ന് നിര്‍ണായക സ്വിംഗ് സ്‌റ്റേറ്റുകളായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ …