സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 9016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആഴ്ചകൾക്ക് മുൻപേ സേജ് കമ്മിറ്റി മുന്നോട്ട് വച്ച സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചത് ഏറെ വിവാദമായിരുന്നു. അതിന് പകരമായി പകരമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ നിലവിലെ സാഹചര്യങ്ങളിൽ മതിയാകില്ലെന്ന അഭിപ്രായം സേജ് കമ്മിറ്റി ശാസ്ത്രജ്ഞർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ …
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക്ക് പ്രസിഡന്റ് നോമിനി ജോ ബൈഡനും വ്യത്യസ്ത ടിവി ചാനലുകളില്‍ ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച വേളയിലാണ് ഇരുവരും പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ടു പരമാവധി വോട്ടര്‍മാരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചത്. ട്രംപിന്റെ അഭിമുഖം എന്‍ബിസിയിലും ബൈഡന്റെ ചോദ്യോത്തര പരിപാടി എബിസിയിലുമാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ടാം പ്രസിഡന്‍ഷ്യല്‍ …
സ്വന്തം ലേഖകൻ: കുവൈത്തിലെത്താൻ യു.എ.ഇക്ക് പകരം പുതിയ ട്രാൻസിറ്റ് കേന്ദ്രങ്ങൾ തേടി പ്രവാസികൾ. ഇന്ത്യ ഉൾപ്പെടെ 34 രാജ്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ കഴിയില്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കോവിഡ് ഇല്ലെങ്കിൽ കുവൈത്തിൽ വരാം. ദുബായ് ആയിരുന്നു ഇന്ത്യക്കാർ ഉൾപ്പെടെ പ്രധാനമായും ഇതിന് ആശ്രയിച്ചിരുന്നത്. വീസ നടപടിക്രമങ്ങളിലെ എളുപ്പവും താരതമ്യേന കുറഞ്ഞ അക്കമഡേഷൻ ചെലവും …
സ്വന്തം ലേഖകൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച സാംസ്കാരിക വീസ നടപ്പിലാക്കാൻ ദുബായ് ഒരുക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും (ദുബായ് കൾചർ ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സും കരാറിൽ ഒപ്പുവച്ചു. …
സ്വന്തം ലേഖകൻ: ൈഫനൽ എക്സിറ്റ് വീസയിൽ സൌദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത. വീസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടാന്‍ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഫൈനൽ എക്സിറ്റ് വീസ അടിച്ചിട്ടും കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ് ഇൗ ആനുകൂല്യം. ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ് വീസ കാലാവധി ദീർഘിപ്പിച്ച് നൽകുന്നത്. വീസ …
സ്വന്തം ലേഖകൻ: അബുദാബി അല്‍ഐന്‍ താമസ വീസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐസിഎ വെബ്സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു. നേരത്തേ സമാന അറിയിപ്പ് എയര്‍ അറേബ്യയും പുറത്തു വിട്ടിരുന്നു. എയര്‍ അറേബ്യ …
സ്വന്തം ലേഖകൻ: അടുത്തിടെയാണ് നടി അനശ്വര രാജൻ പങ്കുവച്ച ചിത്രത്തിനു കീഴെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നു പറഞ്ഞ് വിമർശനങ്ങൾ ഉയർന്നത്. തുടർന്ന് കാലുകളുടെ ചിത്രം പങ്കുവച്ച് നിരവധി സ്ത്രീകൾ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടിയെന്നോ സാധാരണ സ്ത്രീയെന്നോ പ്രധാനമന്ത്രിയെന്നോ വ്യത്യാസമില്ല. ഇപ്പോഴിതാ ഫിൻലൻഡ് പ്രധാനമന്ത്രി സന്നാ മരിനും സമാനമായ അനുഭവം നേരിട്ടിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: പിറന്നുവീണയുടൻ ഡോക്ടറുടെ മാസ്ക് നീക്കുന്ന നവജാത ശിശുവിെൻറ ചിത്രമായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ ചർച്ച. ദുബായ് എൻ.എം.സി ആശുപത്രിയിലെ ലബനീസ് ഡോക്ടർ സമീർ ശുഐബ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം പ്രതീക്ഷയുടെ അടയാളമായി ലോകം ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെയുള്ളവർ ചിത്രം ഷെയർ ചെയ്തു. കഴിഞ്ഞ ദിവസം പിറന്ന ഇരട്ടക്കുട്ടികളിലൊരാളാണ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ …