സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്. കോഴിക്കോട് 1264, എറണാകുളം 1209, തൃശ്ശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നത്തെ രോഗബാധയുടെ കണക്ക്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രതിദിന കൊവിഡ് -19 കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 40 ശതമാനം ഉയർന്നതായി കണക്കുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ബുധനാഴ്ച 14,162 കേസുകളും 70 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം സേജ് കമ്മിറ്റി നേരത്തെ തന്നെ നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച സർക്യൂട്ട് ബ്രേക്കർ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചതാണ് കൊവിഡ് വ്യാപനം വ്യാപകമാക്കിയതെന്ന …
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡിന്‍റെ രണ്ടാംഘട്ടം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും എന്നാൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പറഞ്ഞു. ശനിയാഴ്ച മുതൽ രാജ്യത്തെ ഒൻപത് പ്രമുഖ നഗരങ്ങളിൽ കർഫ്യൂ നിലവിൽ വരും. രാത്രി ഒൻപത് മുതൽ പുലർച്ചെ ആറ് വരെയാണ് കർഫ്യു. …
സ്വന്തം ലേഖകൻ: ജോര്‍ജിയയിലെയും ടെക്‌സസിലെയും ഏര്‍ലി വോട്ടിംഗ് കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്. മിക്ക വോട്ടര്‍മാരും മെയില്‍ ഇന്‍ ബാലറ്റുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇരുപക്ഷവും വോട്ടുകള്‍ തങ്ങള്‍ക്കാണ് കൂടുതലെന്ന് അവകാശവാദവുമായി രംഗത്തുണ്ട്. ടെക്‌സസില്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപിന്തുണ എത്രമാത്രം കൃത്യമാണെന്ന് ഈ പോളിംഗ് വ്യക്തമാക്കുന്നു. അതേസമയം, മെയില്‍ ഇന്‍ ബാലറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് മാത്രം ഗുണകരമാവുക എന്ന വാദം …
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങൾവഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ യു.എ.ഇ. കൂടുതൽ കടുപ്പിച്ചു. അപകീർത്തിപ്പെടുത്തുന്നതരം കമന്റുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് തടവുശിക്ഷയോ, കനത്ത പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കുമെന്ന് യു.എ.ഇ. പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകി. 250,000 ദിർഹം മുതൽ 500,000 ദിർഹം വരെയായിരിക്കും പിഴ. അധിക്ഷേപ സന്ദേശങ്ങൾ അയക്കുന്നവർക്കും പിഴ ബാധകമാണ്. 2020-ലെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാടാടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മാടാടുമായി www. madad. gov. in എന്ന വെബ് സൈറ്റുമായി ബന്ധപെടാവുന്നതാണ്. 2015 മുതല്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ കോണ്‍സുലര്‍ സെര്‍വീസ് മാനേജ്‌മെന്റ് സംവിധാനമാണ് madad. അതോടൊപ്പം …
സ്വന്തം ലേഖകൻ: കേരളത്തിൽനിന്നും കുവൈത്തിലെത്തിയ നഴ്സുമാർ ഉൾപ്പെടെ 19 പേർക്ക് നിരാശയോടെ മടക്കം. ചൊവ്വാഴ്ച രാത്രി ഒമ്പതിന് കുവൈത്തിൽ ഇറങ്ങിയ 200 പേരിൽ 19 പേർക്കാണ് ബുധനാഴ്ച വൈകീട്ട് മൂന്നേകാലിന് തിരിച്ചുപോവേണ്ടി വന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം, കെ.ഒ.സിക, വിദ്യാഭ്യാസ മന്ത്രാലയം എന്നിവിങ്ങളിലെയും അനുബന്ധ കരാർ കമ്പനിയിലെയും ജീവനക്കാരാണ് സ്വകാര്യ കമ്പനി ചാർട്ടർ ചെയ്ത വിമാനത്തിൽ …
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ …
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസവും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീകനുമായ മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരേ തമിഴ് നാട്ടില്‍ പ്രതിഷേധം. മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയെ ബഹിഷ്കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ നടക്കുകയാണ്. ‘ഷെയിം ഓൺ യൂ’, ‘ബോയ്കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ …
സ്വന്തം ലേഖകൻ: ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ കോറോണ വാക്സിൻ ലഭിക്കാൻ സാധ്യതയില്ലന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. ചെറുപ്പക്കാർക്ക് കൊറോണ വാക്സിൻ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നും ആരോഗ്യപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായമുളളവരേയും ദുർബല വിഭാഗക്കാരെയുമാണെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. “മുൻനിര …