1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് ബാധിച്ചയാളിൽ വൈറസിനെതിരായ പ്രതിരോധ ശേഷി അഞ്ച്​ മാസം നിൽക്കുമെന്ന്​ പഠനം
കൊവിഡ് ബാധിച്ചയാളിൽ വൈറസിനെതിരായ പ്രതിരോധ ശേഷി അഞ്ച്​ മാസം നിൽക്കുമെന്ന്​ പഠനം
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ചയാളുടെ ശരീരത്തിൽ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച്​ മാസം വരെയെങ്കിലും നില നിൽക്കുമെന്ന പഠനവുമായി ഗവേഷകർ. ഇന്ത്യൻ വംശജനാണ്​ യു.എസിൽ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​. യൂനിവേഴ്​സിറ്റി ​ഓഫ്​ അരിസോണയിലാണ്​ പഠനം നടത്തിയത്​. കൊവിഡ് ബാധിച്ച 6,000 പേരുടെ ആൻറിബോഡി പരിശോധിച്ചാണ്​ നിഗമനത്തിലെത്തിയത്​.കൊവിഡ് ബാധിച്ചയാളുടെ ശരീരിത്തിലെ ആൻറിബോഡി അഞ്ച്​ മുതൽ ഏഴ്​ മാസം …
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്; രോഗമുക്തി 7723 പേർക്ക്; മരണം 21
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്; രോഗമുക്തി 7723 പേർക്ക്; മരണം 21
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 48,253 പരിശോധനയാണ് നടത്തിയത്. ആകെ കൊവിഡ് മരണം 1046 ആണ്. 7723 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ …
ബ്രിട്ടനിൽ സമ്പൂർണ ലോക്ക്ഡൌണില്ല; പ്രാദേശിക തലത്തിൽ ത്രിതല കൊവിഡ് നിയന്ത്രണം
ബ്രിട്ടനിൽ സമ്പൂർണ ലോക്ക്ഡൌണില്ല; പ്രാദേശിക തലത്തിൽ ത്രിതല കൊവിഡ് നിയന്ത്രണം
സ്വന്തം ലേഖകൻ: ദേശീയ തലത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. പകരം രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക തലത്തിൽ മൂന്നു ശ്രേണികളായുള്ള കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  രോഗവ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. …
അഭിപ്രായ സർവേകളിൽ ട്രം‌പിനെ പിന്നിലാക്കി ബൈഡൻ; സംഭാവനയിലും ഡെമോക്രാറ്റുകൾ മുന്നിൽ
അഭിപ്രായ സർവേകളിൽ ട്രം‌പിനെ പിന്നിലാക്കി ബൈഡൻ; സംഭാവനയിലും ഡെമോക്രാറ്റുകൾ മുന്നിൽ
സ്വന്തം ലേഖകൻ:  നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡൻറ്​ ​െതരഞ്ഞെടുപ്പിനു​ മുന്നോടിയായ സർവേകളിൽ ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്​ടൺ പോസ്​റ്റ്​/എ.ബി.സി ന്യൂസ്​ സർവേയിൽ 55 ശതമാനം പേരു​െട പിന്തുണ ബൈഡനാണ്​. പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപിനെ​ 43 ശതമാനം പേരാണ്​ പിന്തുണച്ചത്​. സി.എൻ.എൻ/എസ്​.എസ്​.ആർ.എസ്​, ഫോക്​സ്​ …
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: തൊഴിൽ സഹായ പദ്ധതിയുമായി സൌദി മാനവ വിഭവ വികസന നിധി
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: തൊഴിൽ സഹായ പദ്ധതിയുമായി സൌദി മാനവ വിഭവ വികസന നിധി
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വർധിപ്പിക്കുന്നതിനും സർക്കാർ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിനും തൊഴിൽ സഹായ പദ്ധതിയുമായി സൌദി മാനവ വിഭവ വികസന നിധി (വിധി). ഇതിനായി ചട്ടങ്ങളിൽ നാല് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പരിഷ്കരണങ്ങളിൽ ഏറ്റവും പ്രധാനം സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം 4000 ത്തിൽ നിന്ന് 3200 ആയി കുറയ്ക്കുക …
ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തിലേക്ക് യുഎഇയിൽ നിന്ന് എയർ ഇന്ത്യ സര്‍വീസ്
ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തിലേക്ക് യുഎഇയിൽ നിന്ന്  എയർ ഇന്ത്യ സര്‍വീസ്
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്നും കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനസര്‍വീസുകള്‍. ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.  കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്‍, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി …
അബൂദബി: ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്താത്തവർക്ക്​ 5000 ദിർഹം പിഴ; എസ്‌എം‌എസ് ശ്രദ്ധിക്കാം
അബൂദബി: ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്താത്തവർക്ക്​ 5000 ദിർഹം പിഴ;  എസ്‌എം‌എസ് ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: അബൂദബിയിലെത്തി ആറാം ദിവസം പി.സി.ആർ പരിശോധന നടത്താത്തവർക്ക്​ 5000 ദിർഹം വീതം പിഴ വീണുതുടങ്ങി. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക്​ പിഴ ലഭിച്ചിട്ടുണ്ട്​. മൊബൈലിൽ പിഴയുടെ മെസേജ്​ വരു​േമ്പാഴാണ്​ പലരും വിവരമറിയുന്നത്​. മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിം കാർഡ് ആരുടെ പേരിലാണോ രജിസ്​റ്റർ ചെയ്തിരിക്കുന്നത് അവർക്കാകും പിഴ. എല്ലാ സിം കാർഡുകളും …
സൌദിയിലെ ബാങ്ക് ഭീമന്മാരായ എൻ.‌സി.‌ബിയും സാംബയും ലയിക്കുന്നു; ആസ്ഥാനം ജിദ്ദയിൽ നിന്ന് റിയാദിലേക്ക്
സൌദിയിലെ ബാങ്ക് ഭീമന്മാരായ എൻ.‌സി.‌ബിയും സാംബയും ലയിക്കുന്നു; ആസ്ഥാനം ജിദ്ദയിൽ നിന്ന് റിയാദിലേക്ക്
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷനൽ കമേഴ്‌സ്യൽ ബാങ്കും (എൻ.സി.‌ബി) സാംബ ഫിനാൻഷ്യൽ ഗ്രൂപ്പും (സാംബ) ലയിക്കുന്നു. ലയനത്തോടനുബന്ധിച്ച് ‌837 ശതകോടി റിയാൽ (223 ശതകോടി ഡോളർ) ആസ്​തികളുമായി സംയോജിത കരാറിൽ ഇരുകമ്പനി മേധാവികളും ഒപ്പുവെച്ചു. ഇതോടെ എൻ‌.സി.ബി അറബ് ലോകത്തെ മൂന്നാമത്തെ വലിയ ബാങ്കിങ്​ സ്ഥാപനമായി മാറുകയും അറ്റാദായത്തി​െൻറ കാര്യത്തിൽ ഒന്നാം …
ഒമാനില്‍ ഏപ്രില്‍ മുതല്‍ “വാറ്റ്”; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ചുമത്തും
ഒമാനില്‍ ഏപ്രില്‍ മുതല്‍ “വാറ്റ്”; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ചുമത്തും
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും. വാറ്റ് നടപ്പിലാക്കാന്‍ 2016ല്‍ ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലും വാറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന …
മൊബൈൽ ഫോൺ സ്​ക്രീനിലും പ്ലാസ്​റ്റിക്​ ബാങ്ക്​ നോട്ടിലും കൊറോണ വൈറസ്​ 28 ദിവസം വരെ ജീവിക്കും!
മൊബൈൽ ഫോൺ സ്​ക്രീനിലും പ്ലാസ്​റ്റിക്​ ബാങ്ക്​ നോട്ടിലും കൊറോണ വൈറസ്​ 28 ദിവസം വരെ ജീവിക്കും!
സ്വന്തം ലേഖകൻ: ​മൊബൈൽ ഫോൺ സ്​ക്രീൻ, പ്ലാസ്​റ്റിക്​ ബാങ്ക്​ നോട്ട്​, സ്​റ്റെയിൻലസ്​ സ്​റ്റീൽ എന്നീ പ്രതലങ്ങളിലെല്ലാം കൊറോണ വൈറസ്​ 28 ദിവസം അതിജീവിക്കുമെന്ന്​ പഠനം. ആസ്​ട്രേലിയൻ നാഷനൽ സയൻസ്​ നടത്തിയ പഠനത്തിലാണ്​ വ്യക്തമായത്​. ചില്ലിലും പ്ലാസ്​റ്റിക്കിലും മൂന്ന്​ ദിവസം വരെ വൈറസ്​ അതിജീവിക്കുമെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്​. ഇരുട്ടിൽ ലാബി​ലാണ്​ പരീക്ഷണമെന്നതിനാൽ ഗവേഷണം പൂർണമായും ശരിയാക​ണമെന്നില്ലെന്ന്​ മറ്റ്​ …