സ്വന്തം ലേഖകൻ: ബഖാലകളിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 2021 അവസാനത്തോടെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സൌദി യുവാക്കളും യുവതികളുമുൾപ്പെടെ 17,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തുടക്കമിട്ടു. ബഖാലകൾ പ്രാദേശികവൽക്കരിക്കുന്നത്തിന്റെ ഭാഗമായാണിത്. ഇതിനായി കൂടുതൽ തൊഴിലന്വേഷകരിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാൻ ഒരാഴ്ചയാണ് സമയം …
സ്വന്തം ലേഖകൻ: സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ താമസിക്കുന്ന സ്ഥലത്തിെൻറ വിവരങ്ങൾ തൊഴിൽ (മാനവ വിഭവശേഷി സാമൂഹിക വികസന) മന്ത്രാലയത്തിന് നൽകണമെന്ന് മന്ത്രാലയ വൃത്തങ്ങൾ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. 2021 ജനവുരി ഒന്നിന് മുമ്പ് ‘ഈജാർ’ സംവിധാനത്തിൽ ജോലിക്കാരുടെ താമസ വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ ജോലിക്കാരുടെ താമസ …
സ്വന്തം ലേഖകൻ: യുഎഇ താമസവീസ കഴിഞ്ഞവർ ഇന്നുമുതൽ പിഴ നൽകണം. മാർച്ച് ഒന്നുമുതൽ ജൂലായ് 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വീസ പുതുക്കാനും നീട്ടിനൽകിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചതോടെയാണിത്. ഇനി മുതൽ പിഴ നൽകിയാൽ മാത്രമേ നാട്ടിലേക്ക് പോകാനോ വീസ നിയമാനുസൃതമാക്കാനോ സാധിക്കൂ. എമിറേറ്റ്‌സ് ഐ.ഡി. കഴിഞ്ഞവരും പിഴ നൽകണം. …
സ്വന്തം ലേഖകൻ: ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും രാത്രി യാത്ര വിലക്ക് നിലവിൽവന്നു. രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെയാണ് വിലക്ക്. ഇൗ സമയം ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ടായിരിക്കില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള വിലക്ക് ഒക്ടോബർ 24 വരെ പ്രാബല്യത്തിലുണ്ടാകും. ഞായറാഴ്ച രാത്രി ഏഴുമണി മുതലേ റോഡുകൾ ആളൊഴിഞ്ഞു തുടങ്ങി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവർത്തനം …
സ്വന്തം ലേഖകൻ: യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ആകാശം ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് …
സ്വന്തം ലേഖജൻ: ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു നൽകുന്ന പരമോന്നത ദേശീയ ബഹുമതി നേടിയവരിൽ രണ്ട് മലാളികളും. ലണ്ടൻ ന്യൂഹാം കൗൺസിലിലെ സ്ട്രീറ്റ് പോപ്പുലേഷൻ മാനേജരായി ജോലി ചെയ്യുന്ന അജിത സജീവും നാളികേരം അടിസ്ഥാനമാക്കിയുള്ള ജൈവ –ഭക്ഷ്യ ബ്രാൻഡായ കൊക്കോഫീനയുടെ സ്ഥാപകൻ ജേക്കബ് തുണ്ടിലുമാണ് ബ്രിട്ടനിലെ പരമോന്നത ബഹുമതികൾ നേടി യുകെ മലയാളികളുടെ അഭിമാനമായത്. കൂടാതെ …
സ്വന്തം ലേഖകൻ: മാർച്ച് ഒന്നു മുതൽ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചു. ഇന്നു(ഞായർ) മുതൽ പിഴ ഒടുക്കിയാലേ നാട്ടിലേയ്ക്ക് തിരിച്ചുപോകാനും വീസ നിയമാനുസൃതമാക്കാനും സാധിക്കുകയുള്ളൂ. കൊവിഡ്19 നെ തുടർന്നായിരുന്നു അധികൃതർ 3 മാസത്തെ ഇളവ് അനുവദിച്ചിരുന്നത്. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ …
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുന്നു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തായിരുന്നു ട്രംപിെൻറ രണ്ടാം വരവ്. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് വീണ്ടും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എത്തുന്നത്. എനിക്കിപ്പോൾ എല്ലാം മികച്ചതായി തോന്നുന്നു. …
സ്വന്തം ലേഖകൻ: നേഗാർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലി രണ്ടാഴ്ചയോളമായി നടന്ന അർമീനിയ- അസർബൈജാൻ പോരാട്ടത്തിന് താൽക്കാലിക വിരാമം. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ശ്രമഫലമായി മോസ്കോയിൽ 10 മണിക്കൂറിലധികം നീണ്ട ചർച്ചക്കുശേഷം ശനിയാഴ്ച ഉച്ചയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നഗാർണോ-കരോബാഗിലെ സിവിലിയൻ കേന്ദ്രങ്ങളിൽ അസർബൈജാൻ സൈന്യം മിസൈൽ-ഷെൽ ആക്രമണങ്ങൾ …