സ്വന്തം ലേഖകൻ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കറാച്ചിയിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലി. ഒമ്പത് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പാകിസ്താൻ ജനാധിപത്യ മൂവ്മെന്‍റ് (പി.ഡി.എം) സർക്കാറിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭത്തിലാണ്. പ്രധാനമന്ത്രീ, നിങ്ങൾ ഞങ്ങളിൽ നിന്ന് ജോലി തട്ടിയെടുത്തു. ദിവസവും രണ്ട് തവണ ഞങ്ങളുടെ ഭക്ഷണം തട്ടിയെടുത്തു -റാലിയെ അഭിസംബോധന …
സ്വന്തം ലേഖകൻ: മൂന്നാഴ്ചക്കുള്ളിൽ സർക്കാർ രൂപവത്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർേഡൻ. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനും സമ്പദ്വ്യവസ്ഥയുെട ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ് വൻ വിജയം. വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്കരിക്കും. ആർഡെൻറ ലേബർപാർട്ടിക്ക് 49 ശതമാനം വോട്ടു ലഭിച്ചതോെട ഒറ്റക്ക് …
സ്വന്തം ലേഖകൻ: പകർച്ചപ്പനിക്കെതിരെ അബൂദബിയിലെ സ്കൂൾ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ഫ്ലൂ വാക്സിനേഷൻ നൽകുന്നു. വാക്‌സിൻ സൗജന്യമായി ലഭിക്കുന്നതിന് അടുത്തുള്ള പ്രാഥമിക ശുശ്രൂഷ കേന്ദ്രം സന്ദർശിക്കാൻ അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അഭ്യർഥിച്ചു. വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാർഥികളെ പകർച്ചവ്യാധിയിൽനിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിൻ നൽകുന്നത്. ശീതകാലം ആരംഭിക്കുകയും പകർച്ചപ്പനി തുടങ്ങുകയും ചെയ്തതോടെയാണ് അബൂദബി …
സ്വന്തം ലേഖകൻ: ദുബായ്യിൽ വിവാഹ പാർട്ടികൾക്കും ചെറിയ സാമൂഹിക പരിപാടികൾക്കും അനുമതി. ഹോട്ടലുകളിലും ഹാളുകളിലും വിവാഹ വേദികളിലും പരമാവധി 200 പേരെ പങ്കെടുപ്പിച്ച് കല്യാണ പാർട്ടികൾ നടത്താമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.വീടുകളിലും ടെൻറുകളിലും 30 പേർക്ക് പങ്കെടുക്കാം. നാല് ചതുരശ്ര അടിയിൽ ഒരാൾ എന്ന രീതിയിൽ സാമൂഹിക അകലം പാലിക്കണം. നാലുമണിക്കൂറിൽ കൂടുതൽ പരിപാടി നീണ്ടുപോകരുത്. …
സ്വന്തം ലേഖകൻ: ഖത്തറില്‍ പകര്‍ച്ചപ്പനിക്കെതിരെയുള്ള ദേശീയ പ്രതിരോധ കുത്തിവയ്പ് ചൊവ്വാഴ്ച തുടങ്ങും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുത്തിവെയ്പ് സൗജന്യം. പൊതുജനാരോഗ്യ മന്ത്രാലയമാണ് പ്രാഥമിക പരിചരണ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ന്‍ നടത്തുന്നത്. 6 മാസത്തിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കുത്തിവയ്പ് സുരക്ഷിതമാണ്. ചൊവ്വാഴ്ച മുതല്‍ രാജ്യത്തെ എല്ലാ …
സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസികള്‍ക്ക് സ്വന്തമായി ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങുന്നതിന് അനുമതി നല്‍കി ഗാര്‍ഹിക – നഗരാസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ അല്‍ ഷുഐലിയുടെ ഉത്തരവ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസിയായവര്‍ക്ക് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലാണ് കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുക. ബോഷര്‍, അമിറാത്ത്, സീബ് വിലായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് ഈ വിഭാഗത്തില്‍ പെടുന്ന കെട്ടിടങ്ങള്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര അനുവദിക്കും.രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയും യാത്രക്കാവശ്യമായ മറ്റു നിബന്ധനകൾ പാലിച്ചും വീട്ടുനിരീക്ഷണത്തിലുള്ളവർക്ക് കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമൊന്നുമില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. കുവൈത്തിലെത്തുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ യാത്രക്കാരും 14 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിയമം. ഇക്കാര്യം …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്വകാര്യമേഖലയിൽ പുതിയ സ്കൂളുകൾ ആരംഭിക്കാനുള്ള അപേക്ഷകൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി. 2021-22 അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകൾ, കിൻറർ ഗാർട്ടനുകൾ എന്നിവ തുടങ്ങാനുള്ള അനുമതിക്കായി നവംബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് അപേക്ഷിക്കേണ്ടത്. പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് മാന്വൽ പ്രകാരമുള്ള കെട്ടിടമടക്കമുള്ള സൗകര്യം ഉള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷകൻ …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബർ വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എയർലൈനുകളാണ് ബുക്കിങ് ആരംഭിച്ചത്. ഇൻഡിഗോ വൈകാതെ പ്രഖ്യാപിക്കും. അതത് എയർലൈൻ ഓഫിസിൽ നേരിട്ടോ വെബ്സൈറ്റിലൂടെയോ ട്രാവൽ ഏജൻസികളിൽനിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം. കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 7631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, …