1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2020

സ്വന്തം ലേഖകൻ: ദുബായ്യി​ൽ വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്കും ചെ​റി​യ സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി. ഹോ​ട്ട​ലു​ക​ളി​ലും ഹാ​ളു​ക​ളി​ലും വി​വാ​ഹ വേ​ദി​ക​ളി​ലും പ​ര​മാ​വ​ധി 200 പേ​രെ പ​​ങ്കെ​ടു​പ്പി​ച്ച്​ ക​ല്യാ​ണ പാ​ർ​ട്ടി​ക​ൾ ന​ട​ത്താ​മെ​ന്ന്​ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു.വീ​ടു​ക​ളി​ലും ടെൻറു​ക​ളി​ലും 30 പേ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം. നാ​ല്​ ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രാ​ൾ എ​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.

നാ​ലു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പ​രി​പാ​ടി നീ​ണ്ടു​പോ​ക​രു​ത്. പ്രാ​യ​മാ​യ​വ​രും മ​റ്റ്​ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും പ​​ങ്കെ​ടു​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്ക​ണം. എ​ല്ലാ​വ​രും മാ​സ്​​ക്​ ധ​രി​ച്ചി​രി​ക്ക​ണം. സീ​റ്റു​ക​ളി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത്​ മാ​ത്രം മാ​സ്​​കു​ക​ൾ മാ​റ്റാം. ഒ​രു ടേ​ബി​​ളി​ന്​ ചു​റ്റും അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ ഇ​രി​ക്ക​രു​ത്.

നേ​ർ​ക്കു​നേ​രെ ഇ​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. ഓ​രോ​രു​ത്ത​ർ​ക്കു​മി​ട​യി​ൽ ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം. ഓ​രോ ടേ​ബി​​ളും ത​മ്മി​ൽ ര​ണ്ടു​ മീ​റ്റ​ർ അ​ക​ല​മു​ണ്ടാ​യി​രി​ക്ക​ണം. ഹ​സ്​​ത​ദാ​നം, ചും​ബ​നം, ആ​​േ​ശ്ല​ഷ​ണം തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണം.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ഹോ​ട്ട​ലു​ക​ൾ​ക്കും ഹാ​ളു​ക​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ പി​ഴ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

മാ​ർ​ച്ച്​ 16നാ​ണ്​ രാ​ജ്യ​ത്തെ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ വി​​ല​ക്കേ​ർ െപ്പ​ടു​ത്തി​യി​രു​ന്ന​ത്. അ​ന്ന്​ രാ​ജ്യ​ത്ത്​ 98 കൊവിഡ്​ കേ​സു​ക​ൾ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ദി​വ​സ​വും ആ​യി​ര​​ത്തി​ലേ​റെ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്.

വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്​ പ്ര​വാ​സി സ​മൂ​ഹ​ത്തി​നും ആ​ശ്വാ​സം പ​ക​രു​ന്ന ന​ട​പ​ടി​യാ​ണ്. അ​ഞ്ചു​പേ​രി​ൽ കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ വി​ല​ക്കു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ൾ കു​ടും​ബാം​ഗ​ങ്ങ​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ വി​വാ​ഹം ന​ട​ത്തി​യി​രു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.