1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓക്​സ്​ഫഡ് കൊവിഡ് വാക്​സിൻ നവംബറിൽ എത്തും; പ്രതീക്ഷ നൽകി കൂടുതൽ മികച്ച ഫലങ്ങൾ പുറത്ത്
ഓക്​സ്​ഫഡ് കൊവിഡ് വാക്​സിൻ നവംബറിൽ എത്തും; പ്രതീക്ഷ നൽകി കൂടുതൽ മികച്ച ഫലങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. …
ഖത്തർ എയർവേസിന്റെ പേരിൽ വ്യാജ റിക്രൂട്ട്മെന്റ്; തട്ടിപ്പുകാരെ കരുതിയിരിക്കണം
ഖത്തർ എയർവേസിന്റെ പേരിൽ വ്യാജ റിക്രൂട്ട്മെന്റ്; തട്ടിപ്പുകാരെ  കരുതിയിരിക്കണം
സ്വന്തം ലേഖകൻ: തങ്ങളുടെ പേരിൽ വരുന്ന വ്യാജ തൊഴിൽ അവസര പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഖത്തർ എയർവേസ്​​​. ഖത്തർ എയർവേസ്​​​, ഖത്തർ എയർവേസ്​​​ ഗ്രൂപ്പിലെ അനുബന്ധ സ്​ഥാപനങ്ങൾ എന്നിവയിൽ നിന്നാണെന്ന്​ തെറ്റിദ്ധരിപ്പിച്ചാണ് പരസ്യങ്ങളും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ-മെയിലുകളും പലർക്കും വരുന്നത്​. ഇതിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന്​ ഖത്തർ എയർവേസ്​​​ മുന്നറിയിപ്പ് നൽകി. അനൗദ്യോഗിക തൊഴിൽ ഏജൻസികളോ …
ഖത്തറിൽ എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് കൂടി നീട്ടാൻ അവസരം
ഖത്തറിൽ എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് കൂടി നീട്ടാൻ അവസരം
സ്വന്തം ലേഖകൻ: ഖത്തറിലേയ്ക്ക് പ്രവേശിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി വീണ്ടും 30 ദിവസം കൂടി നീട്ടാം. നിലവില്‍ ഒരു മാസമാണ് പെര്‍മിറ്റിന്റെ കാലാവധി. പെര്‍മിറ്റ് ലഭിച്ചിട്ടും ഒരു മാസത്തിനുള്ളില്‍ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് വീണ്ടും 30 ദിവസത്തേക്ക് കൂടി പെര്‍മിറ്റ് നീട്ടി നല്‍കുന്നത്. എന്നാല്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണം. …
സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകൾ; സന്ദർശകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകൾ; സന്ദർശകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 7107 പേര്‍ക്ക് രോഗമുക്തി. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ പരിശോധിച്ചത് 35141 സാമ്പിളുകളാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: ചില …
യൂറോപ്പിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; ആഘോഷങ്ങൾ നിരോധിച്ച് ഇറ്റലി
യൂറോപ്പിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; ആഘോഷങ്ങൾ നിരോധിച്ച് ഇറ്റലി
സ്വന്തം ലേഖകൻ: ഇറ്റലിയിൽ കൊവിഡ് -19 വൈറസ് ക്രമാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലി പുതിയ നിയന്ത്രണങ്ങൾ. ഞായറാഴ്ച അർദ്ധരാത്രി മുതൽ നിലവിൽവന്ന നിയന്ത്രണങ്ങൾ നവംബർ 24 വരെ ഒരു മാസത്തേയ്ക്ക് പ്രാബല്യത്തിലുണ്ടായിരിക്കും. പ്രാദേശിക അധികാരികളുമായി സഹകരിച്ച് അംഗീകരിച്ച പുതിയ നിയന്ത്രണങ്ങൾ, സാമൂഹിക ബന്ധങ്ങളും ആളുകളുടെ ഒത്തുചേരലുകളും കൂടുതൽ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്. വൈറസ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, …
ലോ റിസ്​ക്​ കൊവിഡ് രാജ്യങ്ങളിൽനിന്ന്​ നിയന്ത്രണങ്ങളോടെ വിമാന സർവീസ്: കുവൈത്ത്
ലോ റിസ്​ക്​ കൊവിഡ് രാജ്യങ്ങളിൽനിന്ന്​ നിയന്ത്രണങ്ങളോടെ വിമാന സർവീസ്: കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ട്​ പ്രവേശിക്കുന്നതിന് വിലക്കുള്ള 34 രാജ്യങ്ങളുടെ പട്ടിക പുനഃക്രമീകരണത്തിന്​ സാധ്യത.കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ വിലക്ക് നിലനിർത്തി മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവിസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്‌സ്, …
“എണ്ണ വ്യവസായം വിട്ട് കാറ്റിലേക്കും സൂര്യനിലേക്കും,” ബൈഡന്റെ നിലപാട് ശ്രദ്ധ പിടിച്ചു പറ്റുന്നു
“എണ്ണ വ്യവസായം വിട്ട് കാറ്റിലേക്കും സൂര്യനിലേക്കും,” ബൈഡന്റെ നിലപാട് ശ്രദ്ധ പിടിച്ചു പറ്റുന്നു
സ്വന്തം ലേഖകൻ: പാരമ്പര്യ എണ്ണ വ്യവസായത്തെ തള്ളിപ്പറഞ്ഞു ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്‍ വീണ്ടും രംഗത്തെത്തി. പെന്‍സില്‍വാനിയയില്‍ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് തന്റെ വാക്കുകള്‍ക്ക് വീണ്ടും അടിവരയിട്ട് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ എണ്ണ വ്യവസായത്തില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച നടന്ന മൂന്ന് വ്യത്യസ്ത പ്രാദേശിക …
കൊറോണ വൈറസ് ചൈനീസ് നിർമ്മിതം തന്നെ; ട്രംപിന്റെ വാദം ശരിവെച്ച് ചൈനീസ് വൈറോളജിസ്റ്റ്
കൊറോണ വൈറസ് ചൈനീസ് നിർമ്മിതം തന്നെ; ട്രംപിന്റെ വാദം ശരിവെച്ച് ചൈനീസ് വൈറോളജിസ്റ്റ്
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊവിഡ് മഹാമാരിയുടെ ഉറവിടം ചൈനയാണെന്നും മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ പരസ്യമായ നിലപാട് ശരിവെക്കുകയും ചെയുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ വീണ്ടും രംഗത്ത്. ഹോംഗ് കോംഗ് യൂണിവേഴ്സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ …
ദുബായിക്ക് 500 ദശലക്ഷം ദിർഹമിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ്; ​കഴിഞ്ഞ പാക്കേജിലെ ഇളവുകൾ തുടരും
ദുബായിക്ക് 500 ദശലക്ഷം ദിർഹമിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ്; ​കഴിഞ്ഞ പാക്കേജിലെ ഇളവുകൾ തുടരും
സ്വന്തം ലേഖകൻ: കോവിഡ്​ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്​ ബിസിനസ്​ മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട്​ ദുബായ്യിൽ 500 ​ദശലക്ഷം ദിർഹമി​െൻറ ഉത്തേജന പാക്കേജ്​ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ …
അമ്പതാമത്തെ രാജ്യവും ഒപ്പിട്ടു; ആണവ ശക്​തികളില്ലാതെ ആണവായുധ നിരോധന നിയമം പ്രാബല്യത്തിൽ
അമ്പതാമത്തെ രാജ്യവും ഒപ്പിട്ടു; ആണവ ശക്​തികളില്ലാതെ ആണവായുധ നിരോധന നിയമം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: അമ്പതാമത്തെ രാജ്യവും ഒപ്പുവെച്ചതോടെ യു.എൻ അണുവായുധ നിരോധന കരാർ പ്രാബല്യത്തിൽ. അംഗീകരിക്കപ്പെട്ട അഞ്ച്​ ആണവ ശക്​തികളും ഒപ്പുവെക്കാതെ വിട്ടുനിൽക്കുന്നതിനാൽ പ്രായോഗികമായി വിജയമെന്നു പറയാനാവില്ലെങ്കിലും കരാർ നിലവിൽ വന്നത്​ ചരിത്രപിറവിയാണെന്ന്​ അണുവായുധങ്ങൾക്കെതിരെ സമരമുഖത്തുള്ളവർ അവകാശപ്പെടുന്നു. 2017​ൽ യു.എൻ പൊതുസഭ കൊണ്ടുവന്ന കരാറിൽ 122 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും പലരും ഒപ്പുവെക്കാൻ തയാറായിട്ടില്ല. 50ാമത്തെ രാജ്യം ഒപ്പുവെക്കുന്നതോടെ …