സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ …
സ്വന്തം ലേഖകൻ: ജർമനിക്ക് പിന്നാലെ ഫ്രാൻസും രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആദ്യത്തേതിനേക്കാൾ കൂടുതൽ മാരകമായ’ രണ്ടാമത്തെ തരംഗത്തെ നിയന്ത്രിക്കാൻ രാജ്യം ഒന്നും ചെയ്തില്ലെങ്കിൽ ഏകദേശം നാല് ലക്ഷത്തോളം ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇന്നലെ രാത്രിയാണ് രാജ്യവ്യാപകമായി പുതിയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ദേശീയ നടപടികൾ വെള്ളിയാഴ്ച …
സ്വന്തം ലേഖകൻ: നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 51 ശതമാനം പേരുടെ പിന്തുണയുമായി െഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനാണ് അഭിപ്രായ സർവേകളിൽ മുന്നിൽ. നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് 43 ശതമാനം പേരുടെ പിന്തുണയേ ഇതുവരെ ഉള്ളൂ. ഒരാഴ്ചക്കുള്ളിലെ കണക്കുകൾപ്രകാരം വിവിധ ദേശീയ സർവേകളിൽ ട്രംപിനേക്കാൾ ഏഴു മുതൽ 12 …
സ്വന്തം ലേഖകൻ: ഫ്രാൻസിലെ നീസ് നഗരത്തിൽ ഒരു സ്ത്രീയുടെ തല അക്രമി കത്തികൊണ്ട് അറുത്തുമാറ്റി. പള്ളിയിലെ രണ്ടുപേരെയും ഇയാൾ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞു. നീസ് നഗരത്തിലെ നോത്രദാം കത്തീഡ്രലിന് ഉള്ളിലോ സമീപത്തു വച്ചോ ആണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. അക്രമി പൊലീസ് പിടിയിലായി. നിരവധിപ്പേർക്കു …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്കു വരികയായിരുന്ന ബോട്ടു മുങ്ങി കുട്ടികളടക്കം നാലുപേർ മരിച്ചു. നിരവധി പേരെ കോസ്റ്റ് ഗാർഡും നാവികസേനയും പൊലീസും ചേർന്നു രക്ഷിച്ച് ആശുപത്രിയിലാക്കി. ഫ്രാൻസ് തീരത്തു നിന്നും അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്ക് വരികയായിരുന്ന ബോട്ടാണ് മുങ്ങിയത്. അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികളും രണ്ടു മുതിർന്നവരുമാണു മരിച്ചത്. ഇവർ ഇറാനിൽ നിന്നും …
സ്വന്തം ലേഖകൻ: പൂർണമായും യു.എ.ഇയിൽ തദ്ദേശീയമായി നിർമിച്ച ഖലീഫ എന്ന ഉപഗ്രഹത്തിനുശേഷം ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതാൻ രാജ്യം തയാറെടുക്കുന്നു. എംബി ഇസെഡ്-സാറ്റ് എന്ന് പേരിട്ടിരിക്കുന്ന സമ്പൂർണമായ എമിറാത്തി ഉപഗ്രഹം രാജ്യം നിർമിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ചു. അബൂദബിയിലെ കിരീടാവകാശിയും യു.എ.ഇ സായുധ …
സ്വന്തം ലേഖകൻ: വീട്ടുജോലിക്ക് ആളെ തേടി ബ്രിട്ടീഷ് രാജകുടുംബം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയൽ ഹൗസ്ഹോൾഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധിച്ച വിശദാംശങ്ങൾ ഇതില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ താമസിച്ച് ജോലികള്‍ ചെയ്യണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതിയാവും. ഭക്ഷണവും താമസവും യാത്രചെലവുകളും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടിക പരിഷ്കരിക്കുമെന്ന് നേരേത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്ചകളായി 34 രാജ്യങ്ങൾ തുടരുകയാണ്. പുതിയ പരിഷ്കരണത്തിൽ കൂടുതൽ രാജ്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതിനിടെ വിലക്കുള്ള …
സ്വന്തം ലേഖകൻ: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ഇന്ന് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി. …
സ്വന്തം ലേഖകൻ: ഖത്തറിൽ സ്വർണവും പണവും കവർച്ച നടത്താനായി സ്വർണവ്യാപാരിയായ യമൻ സ്വദേശി സലാഹുൽ കാസിമിനെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾക്കാണ് ശിക്ഷ.ഇവർ കണ്ണൂർ സ്വദേശികളാണ്. ഒന്നാം പ്രതി കെ. അഷ്ഫീർ (30), രണ്ടാം പ്രതി അനീസ് (33), മൂന്നാം പ്രതി റാഷിദ് കുനിയിൽ (33), …