1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2020

സ്വന്തം ലേഖകൻ: അവധിക്ക്​ പോയി വിദേശത്ത്​ കുടുങ്ങിയവരിൽ സ്​പെഷലിറ്റ്​ അധ്യാപകരെ തിരിച്ചെത്തിക്കാൻ നീക്കം. ഇവരിൽ വിസ കാലാവധി കഴിഞ്ഞവർക്ക്​ പുതുക്കി നൽകാൻ ആഭ്യന്തര മന്ത്രാലയം സന്നദ്ധമായിട്ടു​െണ്ടന്ന്​ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്​തമാക്കി.ഫിസിക്​സ്​, കെമിസ്​ട്രി, മാത്​സ്​, അറബിക്​, ഇംഗ്ലീഷ്​ എന്നീ സ്​പെഷലിസ്​റ്റ്​ അധ്യാപകരെയാണ്​ വിമാന വിലക്ക്​ നിലവിലുള്ള രാജ്യങ്ങളിൽനിന്ന്​ പ്രത്യേകമായി കൊണ്ടുവരാൻ ഒരുങ്ങുന്നത്​. 1000 അധ്യാപകരെ അടിയന്തരമായി എത്തിക്കും.

അതേസമയം, ചില സ്​പെഷാലിറ്റികളിൽ കുവൈത്തി, ജി.സി.സി അധ്യാപകരെ പകരം നിശ്ചയിക്കാൻ തീരുമാനമുണ്ട്​. ഇസ്​ലാമിക്​ സ്​റ്റഡീസ്​, സോഷ്യൽ സ്​റ്റഡീസ്​ ഒാഫ്​ ഇലക്​​ട്രിസിറ്റി, മെക്കാനിക്​സ്​, ഡെക്കറേഷൻ, ജിയോളജി, ബയോളജി ​എന്നീ സ്​പെഷാലിറ്റികളിലാണ്​ വിദേശികളെ ഒഴിവാക്കി കുവൈത്തികളെയും ജി.സി.സി രാജ്യക്കാരെയും നിയമിക്കാൻ ശ്രമിക്കുക. പ്രാപ്​തരായ അധ്യാപകരുടെ ലഭ്യതയാണ്​ മാനദണ്ഡമാക്കിയത്​. പരമാവധി വിദേശികളെ ഒഴിവാക്കുക എന്നതാണ്​ നയം.

എന്നാൽ, യോഗ്യരായ അധ്യാപകരെ വേണ്ടത്ര ലഭ്യമല്ലാത്തത്​ അധികൃതരെ കുഴക്കുന്നുണ്ട്​. കോവിഡ്​ കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്​ ആറ്​ മാസത്തിലധികമായി കുവൈത്തിന്​ പുറത്തുള്ളവരെയും തിരിച്ചുവരാൻ അനുവദിക്കുന്നുണ്ട്​.എന്നാൽ, വിസ കാലാവധി കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നില്ല. ലക്ഷത്തിലേറെ പേർക്ക്​ ഇങ്ങനെ കുവൈത്തിലേക്ക്​ വരാൻ കഴിയാതായിട്ടുണ്ട്​. കുവൈത്തിന്​ സേവനം അത്യാവശ്യമുള്ളവർക്ക്​ മാത്രം പ്രത്യേക ഇളവ്​ നൽകാനാണ്​ തീരുമാനം.ഇത്​ സംബന്ധിച്ച്​ വിവിധ മന്ത്രാലയങ്ങളിൽനിന്നും വകുപ്പുകളിൽനിന്നും വിവരം ശേഖരണം നടത്തുന്നു. വിദേശത്ത്​ കുടുങ്ങിയ ഒാരോ തൊഴിലാളിയും എത്രമാത്രം അത്യാവശ്യമാണ്​ എന്ന വിവരം ഉന്നതതല സമിതി അന്വേഷിക്കുന്നുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.